twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിച്ചിത്രത്താഴ് റീമേക്ക് ചെയ്‌താൽ അഭിനയിക്കില്ലെന്ന് ഫഹദ്, കാരണം വെളിപ്പെടുത്തി നടൻ

    |

    മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. 1993 ഡിസംബർ 25 ന് റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നാഗവല്ലിയും ഗംഗയും നകുലനും ഡോക്ടർ സണ്ണിയുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളാണ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അത് മാറ്റമില്ലാതെ തുടരുകയാണ്.

    ഇപ്പോഴിത മണിച്ചിത്രത്താഴിനെ കുറിച്ച് ഫഹദ് ഫാസിൽ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം റീമേക്ക് ചെയ്താൽ അഭിനയിക്കില്ലെന്നാണ് ഫഹദ് പറയുന്നത്. അതിനുളള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ ഇക്കാര്യം പറഞ്ഞത്.

     അഭിനയിക്കില്ല

    ഫഹദ് ഫാസിൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ചോദ്യം നടനോട് ചോദിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ഹൊറർ ചിത്രമായ മണിച്ചിത്രത്താഴ് റീമേക് ചെയ്‌താൽ ഏത് റോൾ സ്വീകരിക്കുമെന്നായിരുന്നു ഫഹദിനോടുള്ള ചോദ്യം. മണിച്ചിത്രത്താഴ് പോലെയുള്ള ഒരു ചിത്രത്തിൽ തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്നാണ് നടൻ പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ

    നിർമ്മിക്കും

    മണിച്ചിത്രത്താഴ് പോലൊരു സിനിമ കാണാനും അതിനെ ആസ്വദിക്കാനുമാണ് തനിക്ക് താത്പര്യം. കൂടാതെ മണിച്ചിത്രത്താഴ് റീമേക് ചെയ്‌താൽ അത് നിർമ്മിക്കുവാൻ തനിയ്ക്ക് താത്പര്യമുണ്ട്. എന്റേത് ഒരു ചെറിയ ലോകമാണ്. ഒരു വീടിനുള്ളിൽ ചിത്രീകരിക്കുന്ന സംഭവങ്ങൾ, അത്തരത്തിലുള്ള പ്ലോട്ടിലാണ് കൂടുതൽ താത്പര്യമെന്നും ഫഹദ് കൂട്ടിച്ചേർത്തു. രണ്ട് ചിത്രങ്ങളാണ് അടുത്ത ദിവസങ്ങളിൽ ഫഹദിന്റേതായി പുറത്തു വരുന്നത്. ഉരുൾ, ജോജി. ഒടിടി യിലാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. രണ്ടും വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

    എല്ലവരും  ചോദിച്ചത്

    പലരും സംശയത്തോടെ ഈ സിനിമ ചെയ്യണോ എന്ന് ചോദിച്ചിരുന്നതായി മുമ്പൊരിക്കൽ സംവിധായകൻ ഫാസിൽ ഇന്ത്യൻഎക്സപ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ എന്റെ ഉള്ളിലെ സിനിമാകാരന് ആ സബ്ജെക്ടിനോട് താൽപ്പര്യം തോന്നി. പക്ഷേ കിട്ടിയ ഗുണം എന്താണെന്നു വെച്ചാൽ 'മണിച്ചിത്രത്താഴ്' എടുക്കും മുൻപ് എനിക്കു പരിചയമുള്ള സംവിധായകരോടൊക്കെ ഞാൻ കഥ പറഞ്ഞിരുന്നു. അവരെല്ലാം അവരുടെ ഉള്ളിലെ ഭയം പങ്കുവെച്ചിരുന്നു.

    Recommended Video

    Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'? | FilmiBeat Malayalam
    സിനിമ ചെയ്യാൻ കാരണം

    അതെനിക്ക് പ്ലസ് ആയി. അവരങ്ങനെ പറഞ്ഞല്ലോ, അപ്പോൾ ഏറെ ശ്രദ്ധാലുവായിരിക്കണം, ഒരു ലൂപ് ഹോള്‍ പോലും വരാതെ, ഏറ്റവും ശ്രദ്ധയോടെ ചെയ്യണം എന്നു തോന്നി. ഞാനേറ്റവും സമയം എടുത്തത് അതിന്റെ സ്ക്രിപ്റ്റ് റൈറ്റിംഗിനു വേണ്ടിയാണ്. മൂന്നു മൂന്നര വർഷമാണ് ആ തിരക്കഥയ്ക്ക് വേണ്ടി ചെലവഴിച്ചത്. അത് വെട്ടിയും തിരുത്തിയും വെട്ടിയും തിരുത്തിയുമാണ് മുന്നോട്ടുപോയത്, പക്ഷേ ഇതെടുത്താൽ വിജയിക്കുമെന്ന് മനസ്സു പറയുന്നുണ്ടായിരുന്നു. അങ്ങനെയാണ് 'മണിചിത്രത്താഴിൽ' ലാൻഡ് ചെയ്യുന്നത്, സിനിമ തുടങ്ങുമ്പോൾ തിരക്കഥ പക്ക ആയിരുന്നു," ചിത്രത്തെ കുറിച്ച് ഫാസിൽ പറഞ്ഞു

    Read more about: fahadh faasil
    English summary
    Fahadh Faasil Says Manichitrathazhu remake, he will not act in movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X