twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ജീവിതവുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് അത്! തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍

    By Prashant V R
    |

    ഫഹദ് ഫാസില്‍ സിനിമകളെല്ലാം എന്നും ആകാംക്ഷകളോടെയാണ് സിനിമ പ്രേമികള്‍ ഉറ്റുനോക്കാറുളളത്. വേറിട്ട സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുളള താരമാണ് ഫഹദ്. മറ്റുതാരങ്ങളില്‍ നിന്നും വ്യത്യസ്തമായി സിനികള്‍ തെരഞ്ഞെടുക്കാന്‍ നടന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. റിയലിസ്റ്റിക്ക് സിനിമകളിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായതെങ്കിലും എല്ലാതരം ചിത്രങ്ങളും ഫഹദ് മോളിവുഡില്‍ ചെയ്തിരുന്നു,

    ഫഹദിന്റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നായിരുന്നു കാര്‍ബണ്‍. ഛായാഗ്രാഹകന്‍ വേണുവാണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. സിബി എന്ന കഥാപാത്രമായി നടന്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച ചിത്രം കൂടിയായിരുന്നു. ഇത്. ഫഹദിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. കാര്‍ബണിലെ കഥാപാത്രം തന്റെ ജീവിതവുമായി വളരെയധികം റിലേറ്റ് ചെയ്യാന്‍ പറ്റിയ റോളായിരുന്നുവെന്ന് ഫഹദ് പറഞ്ഞിരുന്നു.

    കൈരളി ടിവിക്ക്

    കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. കാര്‍ബണ്‍ എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും അഭിമുഖത്തില്‍ നടന്‍ മനസുതുറന്നു. "ചിത്രത്തിനായി വേണു സര്‍ ആദ്യം വിളിക്കുമ്പോള്‍ താന്‍ യുഎസിലായിരുന്നു എന്ന് ഫഹദ് പറയുന്നു. ഭാര്യയുമൊത്ത് അവിടെയുളളപ്പോഴാണ് അദ്ദേഹം വിളിക്കുന്നത്. ഞാന്‍ ഇങ്ങനെ ഒരു ചുമ്മാ ഒരു പരിപാടി എഴുതികൊണ്ടിരിക്കുകയാണ്, തന്റെ മുഖമാണ് മനസില്‍ വരുന്നതെന്ന് വേണുചേട്ടന്‍ പറഞ്ഞു.

    അപ്പോ ഞാന്‍ പറഞ്ഞു

    അപ്പോ ഞാന്‍ പറഞ്ഞു, ചേട്ടാ ഞാന്‍ ഒരു രണ്ടാഴ്ചയ്ക്കുളളില്‍ നാട്ടിലേക്ക് വരുമെന്ന്. അന്ന് കാണാമെന്ന് അദ്ദേഹവും പറഞ്ഞു. പിന്നാലെ ഞാന്‍ ഇപ്പോ എഴുതിയത് അത്രയും അയക്കട്ടെ എന്ന് വേണുചേട്ടന്‍ ചോദിച്ചു. ചേട്ടന്‍ ഇമെയില്‍ ചെയ്‌തോളൂ ഞാന്‍ നോക്കാമെന്ന് പറഞ്ഞു. അപ്പോ ഇമെയില്‍ വായിച്ച് കഴിഞ്ഞ് എനിക്ക് വേറൊരു മെയില് കൂടി വന്നു. അത് വായിക്കരുത് എന്ന് പറഞ്ഞ്. ഇതല്ല ഞാന്‍ ഉദ്ദേശിച്ചത് എന്ന് വേണുചേട്ടന്‍ പറഞ്ഞു.

    അതുകഴിഞ്ഞ്

    അതുകഴിഞ്ഞ് പിന്നെ വയനാട്ടില്‍ വെച്ചാണ് ഞങ്ങള്‍ കാണുന്നത്. ആദ്യ വായനയില്‍ തന്നെ എനിക്ക് സിനിമയുടെ കഥ ഇഷ്ടമായി. പിന്നെ വേണുവേട്ടന്‍ എന്നെ വിളിച്ചിട്ടൊന്നുമില്ല. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഒരു സിനിമയെ കുറിച്ച് പറഞ്ഞിരുന്നല്ലോ അത് ഇപ്പോ ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. അപ്പോ ഇതൊക്കെ ഉളളതാണോ ഞാന്‍ എല്ലാ പെറുക്കികൊണ്ട് വന്നിട്ട് എന്ന് അദ്ദേഹം ചോദിച്ചു.

    അപ്പോ ഞാന്‍ പറഞ്ഞു

    അപ്പോ ഞാന്‍ പറഞ്ഞു എനിക്കിത് എന്തായാലും ചെയ്യണമെന്ന്. പിന്നെയെല്ലാം ഈ സിനിമയില്‍ മാജിക്കായിരുന്നു. പിന്നെ എല്ലാം പെട്ടെന്ന് നടക്കുകയായിരുന്നു, ഫഹദ് പറയുന്നു. എന്തുക്കൊണ്ട് ഒന്നര രണ്ട് കൊല്ലങ്ങള്‍ക്ക് ശേഷം ഈ സിനിമ ചെയ്യാന്‍ തോന്നിയതെന്ന് അവതാരക ചോദിച്ചപ്പോള്‍ ഫഹദിന്റെ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. ഞാന്‍ അങ്ങനെ സിനിമയുടെ തിരക്കഥകളൊന്നും വായിക്കാറില്ലെന്ന് ഫഹദ് പറയുന്നു.

    ഇത് തന്റെ കാര്യമാണെന്നും

    ഇത് തന്റെ കാര്യമാണെന്നും സ്‌ക്രിപ്റ്റ് കത്തിച്ചുകളയണമെന്ന് ഒന്നും ഞാന്‍ പറയില്ലെന്നും ഫഹദ് പറഞ്ഞു. സ്‌ക്രിപ്റ്റ് ആവശ്യമുളളവര്‍ക്ക് അത് അങ്ങനെ ചിത്രീകരിക്കാം. ഞാന്‍ ഇപ്പോ എന്റെ കാര്യം മാത്രമാണ് പറഞ്ഞത്. അപ്പോ അങ്ങനെയൊരു കഥ കേട്ട് കഴിഞ്ഞിട്ട് നമ്മള്‍ ഒരു ദിവസം എണീറ്റ് കഴിയുമ്പോള്‍ ആ കഥയിലെ എന്തെങ്കിലും ഒരു ഇമേജ് നമുടെ മനസില്‍ ഉണ്ടെങ്കില്‍ അതിലുളള എന്തോ ഒന്ന് നമ്മെ വേട്ടയാടുന്നുണ്ട്. കാര്‍ബണില്‍ എനിക്ക് ഇഷ്ടമുളള കുറെയധികം നിമിഷങ്ങളുണ്ട്.

    സിനിമയിലെ ചില സീനുകള്‍

    സിനിമയിലെ ചില സീനുകള്‍ ചിത്രീകരിച്ചു കഴിഞ്ഞ് ഞാന്‍ വേണുസാറോട് പറയും, ഇത് ആര്‍ക്ക് മനസിലായില്ലെങ്കിലും എന്റെ ഉമ്മാക്ക് മനസിലാവുമെന്ന്. അതീജിവനത്തിനായി പോരാടുന്ന ഒരാളുടെ കഥയാണിത്. അത് തന്നെയാണ് പറയുന്നത്. സിബിയുടെ ഈ അംശങ്ങള് എന്നിലും ഉളളതായി എനിക്ക് തോന്നി.

    അതുകൊണ്ടാണ്

    അതുകൊണ്ടാണ് എനിക്ക് ഇത് എന്തായാലും ചെയ്യണമെന്ന് തോന്നിയത്. ഫഹദ് പറയുന്നു. ഞാനൊരിക്കലും ഒരു സിനിമ ഇതേപോലെ ചെയ്തിട്ടില്ല. ഒരുസമയത്ത് ഞാന്‍ എന്റെ ജീവിതത്തിലൂടെ കടന്നുപോയ അവസ്ഥ എനിക്ക് സിബിയില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി. അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞു.

    Read more about: fahadh faasil
    English summary
    Fahadh faasil reveals about carbon movie character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X