ഭക്ഷണം ഉണ്ടാക്കിതരുന്നത് കൊണ്ടല്ല അവള്‍ നല്ല ഭാര്യയാണ് എന്ന് പറയുന്നത്! നസ്രിയയെ കുറിച്ച് ഫഹദ്
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയ നാസിമും. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചത്. അടുത്തിടെയാണ് ഫഹദും നസ്രിയയും തങ്ങളുടെ ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്. വിവാഹ ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് നസ്രിയ വീണ്ടും സിനിമയില്‍ സജീവമായത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്.
തിരിച്ചുവരവില്‍ അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും ഗായികയായുമൊക്കെ നടി തിളങ്ങിയിരുന്നു. അതേസമയം വിവാഹ ശേഷം നസ്രിയ നല്‍കാറുളള പിന്തുണയെ കുറിച്ചൊക്കെ ഫഹദ് തുറന്നുപറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചെല്ലാം നടന്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. നസ്രിയയെ കുറിച്ച് മുന്‍പ് ഒരഭിമുഖത്തില്‍ ഫഹദ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു.

തനിക്ക് വേറെ എവിടെയും കിട്ടാത്ത കംഫര്‍ട്ട് നസ്രിയയ്‌ക്കൊപ്പം ഇരിക്കുമ്പോള്‍ കിട്ടാറുണ്ടെന്ന് ഫഹദ് പറയുന്നു. അത് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യം. ചെറുപ്പം മുതല്‍ വീട്ടില്‍ കണ്ടിട്ടുളള അമ്മയെപ്പോലെയാണ് ഭാര്യ. എന്നെ നന്നായി നോക്കും. കെയര്‍ ചെയ്യും. എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കാറുമുണ്ട്. പഴയത് പോലെ ദേശ്യപ്പെടാറില്ല.

വഴക്കുണ്ടാക്കാറില്ല, കുറച്ചുകൂടി പീസ് ഫുളളാണ്. ഭക്ഷണം ഉണ്ടാക്കിതരുന്നത് കൊണ്ടല്ല അവള്‍ നല്ല ഭാര്യയാണെന്ന് പറയുന്നത്. എനിക്ക് വേറെവിടെയും കിട്ടാത്ത കംഫര്‍ട്ട് നസ്രിയയ്‌ക്കൊപ്പം ഇരിക്കുമ്പോള്‍ കിട്ടാറുണ്ട്. അത് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യം. കുറെ കൂടി സെക്യൂയേര്‍ഡായി തോന്നാറുണ്ട്. ഞാന്‍ നല്ലൊരു ഫ്രണ്ടാണ്.

നല്ലൊരു ഭര്‍ത്താവാണോയെന്ന് എനിക്കറിയില്ല. ഡൊമിനേറ്റിങ് ക്യാരക്ടറൊന്നുമല്ല എന്റെത്. കാര്യങ്ങള്‍ കേള്‍ക്കാനും തുറന്നു സംസാരിക്കാനുമൊക്കെ തയ്യാറാവാറുണ്ട്. അങ്ങനെയൊക്കെ ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു. സിനിമകളില്‍ ഇല്ലാതിരുന്ന സമയത്ത് ഫഹദിനൊപ്പം ലൊക്കേഷനുകളില്‍ നസ്രിയയും എത്താറുണ്ടായിരുന്നു.നടന്റെ പുതിയ സിനിമകള്‍ക്കെല്ലാം പിന്തുണയുമായി നടിയും ഒപ്പമുണ്ടാവാറുണ്ട്.

2014 ആഗസ്റ്റ് 21നായിരുന്നു ഇരുവരും വിവാഹിതരായത്. ഫഹദ് സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലെങ്കിലും നസ്രിയ വിശേഷങ്ങളെല്ലാം പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. ഫഹദിനൊപ്പമുളള നസ്രിയയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ലോക് ഡൗണ്‍ കാലത്തും ഫഹദിന്റെ പുതിയ ചിത്രങ്ങളെല്ലാം പങ്കുവെച്ച് നസ്രിയ എത്തിയിരുന്നു.
Recommended Video

ഫഹദിന്റെ ചിത്രങ്ങള്‍ക്ക് പുറമെ വളര്‍ത്തുനായ ആയ ഓറിയോയുടെ ചിത്രങ്ങളും നസ്രിയ പങ്കുവെക്കാറുണ്ട്. നസ്രിയയ്ക്കും ഫഹദിനും പുറമെ ഓറിയോയും സോഷ്യല്‍ മീഡിയയിലെ താരമാണ്. വിവാഹ ശേഷം ഈ വര്‍ഷമാദ്യം ട്രാന്‍സ് എന്ന ചിത്രത്തിലും ഫഹദും നസ്രിയയും ഒന്നിച്ചഭിനയിച്ചിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.


Click it and Unblock the Notifications