»   » മോഹന്‍ലാലിന്റെ 'സദയ'ത്തിലെ അഭിനയം കണ്ടിട്ടുണ്ടോ? തനിക്ക് ഏറെ ഇഷ്ടപ്പെട്ട രംഗമാണെന്ന് ഫഹദ് ഫാസില്‍!

മോഹന്‍ലാലിന്റെ 'സദയ'ത്തിലെ അഭിനയം കണ്ടിട്ടുണ്ടോ? തനിക്ക് ഏറെ ഇഷ്ടപ്പെട്ട രംഗമാണെന്ന് ഫഹദ് ഫാസില്‍!

Posted By: Teressa John
Subscribe to Filmibeat Malayalam

നടന വിസ്മയം മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നതിന് പിന്നില്‍ വലിയ അര്‍ത്ഥങ്ങളുണ്ട്. കാരണം അദ്ദേഹത്തിന്റെ സിനിമകള്‍ ഒന്നിനൊന്ന് മികച്ചതാണെങ്കിലും ചില സിനിമകളിലെ അഭിനയം ഞെട്ടിക്കുന്നതായിരിക്കും. അത്തരത്തില്‍ നടന്‍ ഫഹദ് ഫാസിലിന് അത്ഭുതമായി തോന്നിയ ലാലേട്ടന്റെ ഒരു സിനിമയും കഥാപാത്രവും ഉണ്ടെന്ന് താരം പറയുകയാണ്.

മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണ് ഫഹദ് ഫാസില്‍. പലര്‍ക്കും മോഹന്‍ലാലിന്റെ പല സിനിമകളാണ് അത്ഭുതമായി തോന്നിയിട്ടുള്ളത്. സദയം എന്ന ചിത്രത്തെ കുറിച്ചാണ് ഫഹദ് ഫാസില്‍ പറയുന്നത്. ചിത്രത്തിന്റെ അവസാനം മോഹന്‍ലാലിന്റെ അഭിനയം തന്നെ ഏറെ സ്വധീനിച്ചവയാണെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

സദയം

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് സദയം. 1992 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മാതുവായിരുന്നു മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചിരുന്നത്.

സത്യനാഥന്‍


ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് സത്യനാഥന്‍. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണം വേശ്യാവൃത്തിയിലേക്ക് പോവാന്‍ സാധ്യതയുള്ള രണ്ട് പെണ്‍കുട്ടികളെ കൊല്ലുകയും ശേഷം സത്യനാഥനെ തൂക്കിലേറ്റപ്പെടുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഫഹദിന് തോന്നിയത്

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു സദയം. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ലാലേട്ടന്റെ അഭിനയമാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.

ചിന്തകളെ തകിടം മറിക്കും

സത്യനാഥന്റെ അഭിനയം അത്രയധികം മനോഹരമായിരുന്നു എന്ന് പറയുന്നതിനൊപ്പം അവ പ്രേക്ഷകരുടെ ചിന്തകളെ തകിടം മറിക്കും എന്ന് കൂടി ഫഹദ് പറയുകയാണ്.

ആരെയും കരയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തം


സദയം കാണുന്നവരുടെ ഹൃദയത്തില്‍ കൊള്ളുന്ന തരത്തിലായിരുന്നു ചിത്രത്തിലെ ക്ലൈമാക്‌സ്. മരണത്തെ പേടിയില്ലാതിരുന്ന സത്യനാഥന് ജീവിക്കാനുള്ള ആഗ്രഹം വരുന്നത് തൂക്കിലേറുന്നതിന് തൊട്ട് മുമ്പാണ്. ആ സമയത്ത് ലാലേട്ടന്റെ അഭിനയം എല്ലാവരെയും കരയിപ്പിച്ചിരുന്നു.

Vijay Sethupathi Praises Mohanlal's Acting In Thanmatra

അഭിനയമല്ല, ജീവിക്കുകയായിരുന്നു

ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നെന്ന് വ്യക്തമാണ്. മരണത്തെ മുന്നില്‍ കാണുന്ന മനുഷ്യന്റെ ചിന്തകളും വ്യാകുലതകളും മോഹന്‍ലാല്‍ ചിത്രത്തില്‍ കാണിച്ചിരുന്നു.

English summary
Fahadh Faasil Reveals His Favourite Mohanlal Character!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam