തോറ്റിടത്തു നിന്ന് ജയിച്ചു കയറിവരുന്നവനാണ് യഥാര്‍ത്ഥ ഹീറോ! ഫഹദ് ഫാസിലിന് ഇന്ന് 37ാം പിറന്നാള്‍!

By Midhun Raj

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന യുവനടന്‍മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ഫഹദിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ ഫഹദിന്റെ മറ്റൊരു പിറന്നാള്‍ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്.

തോറ്റടത്തുനിന്ന് ജയിച്ചു കയറിവരുന്നവനാണ്

തോറ്റടത്തുനിന്ന് ജയിച്ചു കയറിവരുന്നവനാണ് യഥാര്‍ത്ഥ ഹീറോ എന്ന വിശേഷണം എന്തുക്കൊണ്ടും ചേരുന്ന നടനാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്തിന്റെ പരാജയം നടന് വലിയ വിമര്‍ശനങ്ങള്‍ വരാന്‍ കാരണമായിരുന്നു. അഭിനയിക്കാന്‍ അറിയില്ലെന്നും നായകനാവാനുളള കഴിവില്ല എന്നൊക്കെയുളള വിമര്‍ശനങ്ങളാണ് നടനെതിരെ കൂടുതലായി വന്നിരുന്നത്.

ശക്തമായ തിരിച്ചുവരവ്

എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷമുളള ഫഹദിന്‌റെ ശക്തമായ തിരിച്ചുവരവ് പ്രേക്ഷകരില്‍ ഒന്നടങ്കം ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നീടങ്ങോട്ട് എല്ലാതരം സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു നടന്‍. തിരിച്ചുവരവില്‍ ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് വില്ലനായും നായകനടനായുമുളള ഫഹദിന്റെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു.

മുന്‍നിര സംവിധായകരെല്ലാം

മലയാളത്തിലെ മുന്‍നിര സംവിധായകരെല്ലാം ഫഹദിനായി കാത്തിരുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. അനായാസമായ അഭിനയശൈലിയും മറ്റുളളവരില്‍ നിന്നും വ്യത്യസ്തമായുളള പെരുമാറ്റവുമാണ് ഫഹദിനെ എല്ലാവരുടെയും പ്രിയങ്കരനാക്കി മാറ്റിയിരുന്നത്. വിജയവും പരാജയവും മാറിമറിഞ്ഞുക്കൊണ്ടുളള ഒരു കരിയറാണ് ഫഹദിനുണ്ടായിരുന്നത്.

വളരെയധികം സെലക്ടീവായിട്ടാണ്

നിലവില്‍ മലയാളത്തിലെ യുവനടന്‍മാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഫഹദിന്റെ സ്ഥാനം. ഒരോ സിനിമകള്‍ കഴിയുന്തോറും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് നടന്‍. ഇന്ന് ഏത് തരം സിനിമകളും കഥാപാത്രങ്ങളും ചെയ്യാന്‍ കഴിവുളള താരമായി ഫഹദ് മാറി. വളരെയധികം സെലക്ടീവായിട്ടാണ് നടന്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഭാര്യ നസ്രിയ നസീമും

പ്രേക്ഷകരുടെ ഇഷ്ടതാരം ഇന്ന് 37ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പതിവ് പോലെ ഇത്തവണയും സിനിമ സെറ്റിലാണ് നടനുളളത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ ഭാര്യ നസ്രിയ നസീമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Recommended Video

ഫഹദിന്റെ സിനിമകള്‍ കണ്ട് അമ്പരന്ന് ദംഗല്‍ സംവിധായകന്‍
പിറന്നാള്‍ ആശംസ

ഫഹദ് ഫാസിലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സഹതാരങ്ങളെല്ലാം സോഷ്യല്‍ മീഡിയ പേജുകളില്‍ എത്തിയിരുന്നു. അര്‍ജുന്‍ അശോകന്‍, സൗബിന്‍ ഷാഹിര്‍, അപര്‍ണ ബാലമുരളി, നസ്രിയ നസീം, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെല്ലാം പ്രിയപ്പെട്ട ഷാനുവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു. ഇതില്‍ ഫഹദിനൊപ്പമുളള പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സൗബിന്‍ ഷാഹിര്‍ ആശംസകള്‍ നേര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X