For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദ് ഫാസില്‍ മാജിക്കുമായി അതിരന്‍ തിയ്യേറ്ററുകളില്‍! ത്രില്ലര്‍ സിനിമയുടെ പ്രേക്ഷക പ്രതികരണമിങ്ങനെ

  |

  കുമ്പളങ്ങി നൈറ്റ്‌സിന്റെ വലിയ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഫഹദ് ഫാസില്‍. കുമ്പളങ്ങിക്ക് പിന്നാലെ ഫഹദിന്റെ അതിരന്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നു. പ്രഖ്യാപന വേളമുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് ഫഹദിന്റെ അതിരനു വേണ്ടി കാത്തിരുന്നത്.

  മധുരരാജയുടെ വരവ് ആഘോഷമാക്കി ആരാധകര്‍! പോക്കിരിരാജയുടെ ചരിത്രം ആവര്‍ത്തിക്കുമോ? കാണൂ

  ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. ടീസറിനും ഫസ്റ്റ്ലുക്കിനും പിന്നാലെയായിരുന്നു അതിരന്റെ ട്രെയിലറും പുറത്തിറങ്ങിയിരുന്നത്. ഫഹദ് ഫാസിലിന്റെ മറ്റൊരു വിജയ ചിത്രമാകുമെന്ന പ്രതീക്ഷകള്‍ തന്നുകൊണ്ടാണ് അതിരന്‍ എത്തുന്നത്. മമ്മൂക്കയുടെ മധുരരാജയ്‌ക്കൊപ്പം അതിരനും ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. 130ലധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ഷോകള്‍ അവസാനിച്ചതോടെ സിനിമയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു

  ഏറെ കാലത്തിനു ശേഷം മലയാളത്തിൽ മാനസികാരോഗ്യകേന്ദ്രം പ്രമേയമായി വന്ന ശക്തമായ ഒരു ചലച്ചിത്രമെന്ന പ്രതികരണമാണ് അതിരൻ ഉണ്ടാക്കുന്നത്. സസ്‌പെന്‍സ് നിലനിർത്തിക്കൊണ്ട് അവസാനം വരെ പോകുവാൻ പറ്റിയിട്ടുണ്ടെന്ന അഭിപ്രായമാണ് ആദ്യകാഴ്ചയിൽ അതിരൻ ഉണ്ടാക്കിയിരിക്കുന്നത്.

  ട്വീറ്റ് കാണൂ

  കാണൂ

  ട്വീറ്റ് കാണൂ

  അതിരന്‍

  അതിരന്‍

  കുമ്പളങ്ങി നൈറ്റ്‌സിന്റെ വലിയ വിജയത്തിന് ശേഷം ഫഹദ് ഫാസിലിന്റെതായി തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് സംവിധാനം ചെയ്ത ചിത്രം ഒരു ഇമോഷണല്‍ റൊമാന്റിക്ക് ചിത്രമാണ്. സായി പല്ലവിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. കുമ്പളങ്ങിയിലെ ഷമ്മിക്ക് ശേഷം അതിരനില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്.

  സായി പല്ലവിയും ഫഹദും

  സായി പല്ലവിയും ഫഹദും

  സായി പല്ലവിയും ഫഹദും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കൂടിയാണ് സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നത്. ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവും ആണ് സിനിമയുടെ കഥാ പശ്ചാത്തലമെന്നാണ് അറിയുന്നത്. കുട്ടിസ്രാങ്ക്,ഈമയൗ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

  ഊട്ടിയുടെ പശ്ചാത്തലത്തില്‍

  ഊട്ടിയുടെ പശ്ചാത്തലത്തില്‍

  ഊട്ടിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ഫഹദിന്റ അതിരന്‍ അണിയിച്ചൊരുക്കിയിരുന്നത്. വമ്പന്‍ താര അണിനിരക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ്,രണ്‍ജി പണിക്കര്‍, അതുല്‍ കുല്‍ക്കര്‍ണി,സുരഭി ലക്ഷ്മി, ലെന,നന്ദു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ പ്രണയ ജോഡികളായിട്ടാണ് ഫഹദും സായി പല്ലവിയും എത്തുന്നത്. ഹോളിവുഡ് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

  സസ്‌പെന്‍സും ട്വിസ്റ്റുകളും

  സസ്‌പെന്‍സും ട്വിസ്റ്റുകളും

  പൃഥ്വിരാജ് സുകുമാരനായിരുന്ന സിനിമയുടെ ട്രെയിലര്‍ നേരത്തെ പുറത്തുവിട്ടിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെയാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിയിരിക്കുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ അതിരനിലുണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സസ്‌പെന്‍സും ട്വിസ്റ്റുകളും സിനിമയിലുണ്ടാവുമെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് ഫഹദിന്റെ അതിരന്‍ എത്തിയിരിക്കുന്നത്.

  കൊച്ചുണ്ണി പോലെ മാസ് ചിത്രവുമായി നിവിന്‍ പോളി! രാജീവ് രവിയുടെ തുറമുഖത്തിന് തുടക്കമായി! കാണൂ

  മമ്മൂട്ടി ചിത്രത്തിന്‌ ഏഴ് ദിവസം ചെലവിട്ട ഖുശ്ബു പ്രതിഫലം വാങ്ങിയില്ല!തുറന്നുപറഞ്ഞ് സംവിധായകന്‍

  English summary
  fahadh faasil's athiran movie audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X