അയ്യപ്പനും കോശിയും മുതല്‍ സീയൂ സൂണ്‍ വരെ, 2020ല്‍ കൂടുതല്‍ ഐഎംഡിബി റേറ്റിംഗ് ലഭിച്ച സിനിമകള്‍
മാസ്, ഫീല്‍ഗുഡ്, ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചൊരു വര്‍ഷമായിരുന്നു 2020. സൂപ്പര്‍ താരങ്ങളോടൊപ്പം യുവതാരങ്ങളും ഈ വര്‍ഷം തിളങ്ങി. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമകള്‍ നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം ഈ വര്‍ഷം കൂടുതല്‍ റേറ്റിംഗ് ലഭിച്ച ചിത്രങ്ങളുടെ ലിസ്റ്റ് ഐഎംഡിബി പുറത്തുവിട്ടിരുന്നു. പ്രേക്ഷക സ്വീകാര്യതയും വിജയം നോക്കിയുളള റേറ്റിംഗില്‍ അഞ്ചാം പാതിരയാണ് ആണ് മുന്നിലെത്തിയിരിക്കുന്നത്. 8 ആണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ഐഎംഡിബി നല്‍കിയിരിക്കുന്ന റേറ്റിംഗ്.

അഞ്ചാം പാതിരയ്ക്ക് പിന്നാലെ അയ്യപ്പനും കോശിയും, സീ യൂ സൂണ്‍ എന്നീ സിനിമകളും എത്തിയിരിക്കുന്നു. 7.9 അയ്യപ്പനും കോശിക്കും 7.8 സീ യൂ സൂണിനും റേറ്റിംഗ് ലഭിച്ചു. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, റോഷന്‍ മാത്യൂ, ദര്‍ശന രാജേന്ദ്രന്‍, സൈജു കുറുപ്പ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ആമസോണ്‍ പ്രൈം വഴിയായിരുന്നു സീ യൂ സൂണിന്റെ റിലീസ്. അതേസമയം ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക്കിന് 6.6 റേറ്റിംഗാണ് ലഭിച്ചത്.
ഫഹദ് ഫാസിലിന്റെ ട്രാന്‍സിന് 7.3ഉം ഐഎംഡിബി റേറ്റിംഗ് ലഭിച്ചു. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഈ വര്‍ഷം പൂണ്ടുവിളയാടിയ ചിത്രമായിരുന്നു ട്രാന്‍സ്. ട്രാന്‍സില്‍ വിജു പ്രസാദ്, പാസ്റ്റര്‍ ജോഷ്വാ എന്നീ വേഷങ്ങളിലാണ് നടന്‍ എത്തിയത്. അന്ന ബെന്നിന്റെ കപ്പേളയ്ക്ക് 7.6ഉം, സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട് ചിത്രത്തിന് 6.9ഉം, സൂഫിയും സുജാതയ്ക്ക് 5.4 റേറ്റിംഗും ലഭിച്ചിരിക്കുന്നു. ഗൗതമന്‌റെ രഥം. ഭൂമിയിലെ മനോഹര സ്വകാര്യം, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, അന്വേഷണം, ദ കുങ്ഫു മാസ്റ്റര്‍, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയവയാണ് ആറില്‍ കൂടുതല്‍ ഐഎംഡിബി റേറ്റിംഗ് ലഭിച്ച മറ്റ് ചിത്രങ്ങള്‍.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍


Click it and Unblock the Notifications











