ഇനി ഞാന്‍ എന്തു വേഷം ചെയ്യണം? തൊഴില്‍ ഇല്ലാത്തവന്റെയോ: വീണ്ടും ചര്‍ച്ചയായി ഫഹദിന്റെ ആ ചോദ്യം! കാണൂ

By Prashant V R

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് മുന്നേറുകയാണ് ഫഹദ് ഫാസില്‍ എന്ന നടന്‍. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളാണ് ഫഹദിന്‌റെതായി മലയാളത്തില്‍ പുറത്തിറങ്ങാറുളളത്. ഫഹദ് ഫാസിലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സും വലിയ വിജയം നേടികൊണ്ടാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.

നായകവേഷങ്ങള്‍ക്കൊപ്പം സഹനടനായും വില്ലനായും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് തെളിയിച്ച താരം കൂടിയാണ് ഫഹദ്. ആദ്യ ചിത്രത്തിന്റെ പരാജയത്തിനു ശേഷം എല്ലാവരും എഴുതി തള്ളിയ താരം കൂടിയായിരുന്നു ഫഹദ്. എന്നാല്‍ തിരിച്ചുവരവില്‍ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ട് താരം മുന്നേറുന്നത്. അടുത്തിടെ ഫഹദ് ഫാസിലിന്റെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായി മാറിയിരുന്നു.

ഫഹദിന്റെ ആ ചോദ്യം

ഫഹദിന്റെ ആ ചോദ്യം

തന്റെ കരിയറിലെ ആദ്യ സിനിമയായ കൈയ്യെത്തും ദൂരത്തിന്റെ പരാജയത്തിനു ശേഷമാണ് ഫഹദ് സിനിമയില്‍നിന്നും മാറിനിന്നത്. പിതാവ് ഫാസില്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. നടന് അഭിനയിക്കാന്‍ അറിയില്ല എന്നായിരുന്നു മിക്കവരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് 2009ലെ പരീക്ഷണ ചിത്രമായ കേരള കഫേയിലൂടെ ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു നടന്‍ നടത്തിയിരുന്നത്.

ചാപ്പാകുരിശിനു ശേഷം

ചാപ്പാകുരിശിനു ശേഷം

തുടര്‍ന്ന് സഹനടനായും വില്ലനായും പിന്നീട് നായകനായും ഫഹദ് മലയാളത്തില്‍ തിളങ്ങി. 2011ല്‍ ഇറങ്ങിയ ചാപ്പാകുരിശിനു ശേഷം ഫഹദിന് വീണ്ടുമൊരു ഇടവേളയുണ്ടായിരുന്നു മലയാളത്തില്‍. സിനിമയില്‍ പുതിയ അവസരങ്ങള്‍ തേടി വരാതിരുന്നത് തന്നെയായിരുന്നു ഇതിന് കാരണം, അതേവര്‍ഷം ഫഹദ് ഫാസില്‍ ഫേസ്ബുക്കില്‍ കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്.

ഇനി ഞാന്‍ എന്തു വേഷം ചെയ്യണം?

ഇനി ഞാന്‍ എന്തു വേഷം ചെയ്യണം

ഇനി ഞാന്‍ എന്തു വേഷം ചെയ്യണം? തൊഴിലില്ലാത്തവന്റെയോ എന്നായിരുന്നു ഫേസ്ബുക്കില്‍ നടന്‍ കുറിച്ചത്. ഫഹദ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ സമയത്താണ് ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വന്നിരിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ പരാജയപ്പെട്ടെങ്കിലും വിജയക്കുതിപ്പിലാണ് താരം ഇപ്പോഴുളളത്.

ഒന്നിനു പിറകെ ഒന്നൊന്നായി

ഒന്നിനു പിറകെ ഒന്നൊന്നായി

ചാപ്പാകുരിശിനു ശേഷമായിരുന്നു ഫഹദിന്റെ 22 ഫീമെയില്‍ കോട്ടയം.ഡയമണ്ട് നെക്ലേസ്,അന്നയും റസൂലും,ആമേന്‍,ഇമ്മാനുവല്‍,നോര്‍ത്ത് 24 കാതം,ഒരു ഇന്ത്യന്‍ പ്രണയകഥ,മഹേഷിന്റെ പ്രതികാരം ബാംഗ്ലൂര്‍ ഡേയ്‌സ്,ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നൊന്നായി പുറത്തിറങ്ങിയത്.

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയം

ഇപ്പോഴിതാ ഫഹദിന്റെതായി ഒടുവിലായി റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്‌സും വലിയ വിജയമായി മാറിയിരിക്കുന്നു. പണ്ട് കുറ്റം പറഞ്ഞവരെല്ലാം ഇപ്പോള്‍ ആരാധകരായി മാറിയിരിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ നെഗറ്റീവ് റോള്‍ ഒരിടവേളയ്ക്കു ശേഷം ഫഹദ് ഫാസില്‍ മലയാളത്തില്‍ ചെയ്ത വില്ലന്‍ റോള്‍ കൂടിയായിരുന്നു. ചിത്രത്തിലെ ഷമ്മി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശാസകളായിരുന്നു ലഭിച്ചിരുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X