വില്ലനെ ഒഴിവാക്കി കുമ്പളിങ്ങി നൈറ്റ്‌സിന്റെ പോസ്റ്റര്‍! ഫഹദ് എവിടെ പോയി? അന്വേഷിച്ച് ആരാധകര്‍!!

വരത്തനിലൂടെയും ഞാന്‍ പ്രകാശനിലൂടെയും ഗംഭീര പ്രകടനം നടത്തി ഫഹദ് ഫാസില്‍ ഈ വര്‍ഷം ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്തുമസിന് കേരളത്തില്‍ റിലീസിനെത്തിയ ചിത്രങ്ങളില്‍ ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശനായിരുന്നു മിന്നിച്ചത്. എന്നാല്‍ അതിലും കിടിലന്‍ പെര്‍ഫോമന്‍സുമായി മറ്റൊരു സിനിമ കൂടി വരികയാണ്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ഒന്നിക്കുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. ന്യൂയറിനോട് പ്രമാണിച്ച് സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പ്രേക്ഷകരും ആരാധകരും അന്വേഷിച്ചത് മറ്റൊരു കാര്യമായിരുന്നു.

 കുമ്പളങ്ങി നൈറ്റ്‌സ്

കുമ്പളങ്ങി നൈറ്റ്‌സ്

ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മധു സി നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഷെയിന്‍ നീഗമാണ് നായകന്‍. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരു ഫാമിലി ഡ്രാമയായി ഒരുക്കുന്ന സിനിമയ്ക്ക് ശ്യാം പുഷ്‌കരനാണ് തിരക്കഥ ഒരുക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത് അതിവേഗം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നീഗം തുടങ്ങിയവര്‍ ഒരു സീബ്ര ലൈന്‍ ക്രോസ് ചെയ്യുന്നതാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. വ്യത്യസ്ത ലുക്ക് ആയതിനാല്‍ പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ പ്രേക്ഷകരും സിനിമാപ്രേമികളും കാത്തിരുന്നത് ഫഹദ് ഫാസിലിന്റെ ലുക്കിന് വേണ്ടിയായിരുന്നു. പുതിയ പോസ്റ്ററില്‍ ഫഹദ് ഇല്ലാത്തത് ആരാധകരെ നിരാശരാക്കി.

 സൈക്കോ വില്ലനായി ഫഹദ്

സൈക്കോ വില്ലനായി ഫഹദ്

വില്ലന്‍ ഫഹദ് ഫാസില്‍ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത് തന്നെ വില്ലന്‍ വേഷത്തിലായിരുന്നു. വേലൈക്കാരന്‍ എന്ന ചിത്രമായിരുന്നു ഫഹദിന്റെ ആദ്യ തമിഴ് ചിത്രം. നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് വില്ലനാവുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വെറും വില്ലനല്ല സൈക്കോ വില്ലനായിട്ടായിരിക്കും ചിത്രത്തില്‍ ഫഹദ് എത്തുക എന്നാണ് സൂചന. സിനിമയില്‍ മുഴുനീളം ഫഹദ് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

 ദിലീഷ് പോത്തനും

ദിലീഷ് പോത്തനും

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഹിറ്റാക്കിയതിന് ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരനും വീണ്ടുമൊന്നിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ്. ഇത്തവണ മൂവരും നിര്‍മാണത്തിലൂടെയാണ് ഒന്നിക്കുക. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ടസുമായി ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം, സുശിന്‍ സംഗീതം പകരുമ്പോള്‍ സൈജു ശ്രീധാരനാണ് എഡിറ്റര്‍.

 ഫഹദിന്റെ സാന്നിധ്യം

ഫഹദിന്റെ സാന്നിധ്യം

ഇറങ്ങുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാക്കി കൊണ്ടിരിക്കുന്ന ഫഹദിന്റെ സാന്നിധ്യമാണ് കുമ്പളിങ്ങി നൈറ്റ്‌സിന്റെ പ്രത്യേകതകളിലൊന്ന്്. അതിനാല്‍ തന്നെ സിനിമയുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും. ഫെബ്രുവരി ഏഴിന് കുമ്പളിങ്ങി നൈറ്റ്‌സ് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്ന് കുമ്പളിങ്ങി നൈറ്റ്‌സ് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X