വരത്തനും പ്രകാശനും പിന്നാലെ ഫഹദിന്റെ ബോക്‌സ് ഓഫീസ് നേട്ടം! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ! കാണൂ
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ ചിത്രങ്ങള്‍ക്കെല്ലാം ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. അടുത്തിടെ പുറത്തിറങ്ങിയ നടന്റെ ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. വരത്തന്‍ മുതല്‍ കുമ്പളങ്ങി നൈറ്റ്‌സ് വരെ തുടര്‍ച്ചയായ വിജയചിത്രങ്ങള്‍ നേടികൊണ്ടാണ് ഫഹദ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.
മികച്ച പ്രതികരണത്തോടൊപ്പം തിയ്യേറ്ററുകളില്‍നിന്നും വലിയ കളക്ഷന്‍ സ്വന്തമാക്കാനും ഈ ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്‌സ് ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് വില്ലന്‍ വേഷത്തിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ വരത്തനും ഞാന്‍ പ്രകാശനും പിന്നാലെ ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്‌സും പുതിയൊരു നേട്ടം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഫഹദിന്റെ മുന്നേറ്റം
അമല്‍ നീരദിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രമായിരുന്നു വരത്തന്‍. വരത്തന്‍ മുതലാണ് ഫഹദിന് തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ ലഭിച്ചുതുടങ്ങിയത്. സര്‍വൈവല്‍ ത്രില്ലറായിരുന്ന വരത്തന്‍ തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയ സിനിമയായിരുന്നു. ഫഹദിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായും ചിത്രം മാറി. ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം മികച്ച നേട്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്. ഫഹദ് ഫാസിലിന്റെതായി സൂപ്പര്‍ഹിറ്റായ ചിത്രം 30കോടിയിലധികവും തിയ്യേറ്ററുകളില്‍നിന്നും നേടിയിരുന്നു.

പ്രകാശന്റെ വിജയം
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമയായിരുന്നു ഞാന്‍ പ്രകാശന്‍. വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് ശ്രീനിവാസനും ഫഹദും ഒന്നിച്ച ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെ സ്വന്തമാക്കി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ പ്രകാശന്‍ എന്ന സാധാരണക്കാരന്റ കഥയായിരുന്നു പറഞ്ഞത്. 50 കോടിയിലധികം രൂപയായിരുന്നു സിനിമയുടെ മൊത്തം കളക്ഷന്‍.

കുമ്പളങ്ങിയുടെ ജെെത്രയാത്ര
വരത്തനും ഞാന്‍ പ്രകാശനും ശേഷം ഫഹദ് ഫാസില്‍ വീണ്ടും വിജയമാവര്‍ത്തിച്ചിരുന്നു. മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഷമ്മി എന്ന നെഗറ്റീവ് റോളില്‍ നടന്‍ തിളങ്ങിയത്. മുഖ്യ കഥാപാത്രങ്ങള്‍ക്കൊപ്പം കട്ടയ്ക്ക് പിടിച്ചുനില്‍ക്കുന്ന ഒരു വില്ലന്‍ റോളായിരുന്നു ഫഹദ് കുമ്പളങ്ങിയില്‍ അവതരിപ്പിച്ചിരുന്നത്. ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ സിനിമ ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

30 കോടി ക്ലബ്ബിൽ ഹാട്രിക്ക് അടിച്ച് ഫഹദ്
സിനിമ വിജയകരമായി മുന്നേറുന്നതിനിടെയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. സിനിമ 30കോടിക്കടുത്ത് കളക്ഷന്‍ നേടിയതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. വരത്തനും ഞാന്‍ പ്രകാശനും പിന്നാലെ 30 കോടി ക്ലബില്‍ ഹാട്രിക്ക് അടിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍.

പുതിയ സിനിമകള്‍
അതേസമയം കുമ്പളങ്ങി നൈറ്റ്‌സിനു ശേഷവും വമ്പന്‍ ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. തമിഴില്‍ വിജയ് സേതുപതിക്കൊപ്പമുളള സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റെ അടുത്ത റിലീസ്. സൂപ്പര്‍ ഡീലക്‌സിനു പിന്നാലെ സായി പല്ലവിക്കൊപ്പമുളള അതിരന്‍ എന്ന ചിത്രവും റിലീസിങ്ങിനൊരുങ്ങുന്നുണ്ട്. അതിരന് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











