കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത ഫഹദിന്റെ മേക്കോവര്‍! 20 കിലോ ശരീരഭാരം കുറച്ച് താരം

മലയാള സിനിമയിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ പട്ടം നടന്‍ ഫഹദ് ഫാസിലിന് സ്വന്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. ആദ്യ സിനിമയിലെ അഭിനയം പരാജയമായതിന് ശേഷം ഏറെ കാലത്തിന് ശേഷമാണ് ഫഹദ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇപ്പോള്‍ നായകനാവുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാക്കി ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്.

അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിക്കുന്ന സ്വഭാവമാണ് ഫഹദിന്. ഇപ്പോഴിതാ പുതിയ സിനിമയ്ക്ക് വേണ്ടി ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് താരം. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വന്ന ചിത്രം കണ്ടതോടെ ആരാധകരും അത്ഭുതത്തിലായി. ഫഹദാണിതെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത മേക്കോവറിലാണ് താരമിപ്പോള്‍.

 ഫഹദിന്റെ മേക്കോവര്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകൡലായിരുന്നു ഫഹദ് ഫാസില്‍. ഇതിനിടെ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചിരിക്കുകയാണ് താരം. ഇരുപത് കിലോ ഭാരമാണ് കുറച്ചത്. പല കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് അഭിനയിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ പുറത്ത് വന്ന ചിത്രത്തില്‍ മെലിഞ്ഞുണങ്ങിയ ശരീരവുമായി ഫഹദ് നടന്ന് വരുന്നതാണ് കാണിച്ചിരിക്കുന്നത്.

ഫഹദിന്റെ മേക്കോവര്‍

ഫഹദിന്റെ കരിയറിലെ വിസ്മയമായൊരു സിനിമയായിരിക്കും ഇതെന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ആദ്യമായിട്ടാണ് സിനിമയ്ക്ക് വേണ്ടി ഇത്രയും വലിയ മേക്കോവര്‍ ഫഹദ് നടത്തിയിരിക്കുന്നത്. മോഹന്‍ലാലും മമ്മുട്ടിയുമടക്കം താരരാജാക്കന്മാരെല്ലാം മേക്കോവര്‍ നടത്തിയിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത് ഫഹദ് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ആട് ജീവിതം എന്ന സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്.

ഫഹദിന്റെ മേക്കോവര്‍

മൂന്ന് മാസത്തോളമാണ് പൃഥ്വി ഇതിന് വേണ്ടി സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. ഫഹദും സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയ്ക്ക് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. മാലിക് സിനിമയുടെ അവസാനഘട്ട ഷൂട്ടിങാണ് ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ജനുവരി 15 ന് ഇത് പൂര്‍ത്തിയാക്കും. അതിന് ശേഷം ഫെബ്രുവരി രണ്ടാം ആഴ്ചയിലായിരിക്കും പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലേക്ക് താരം പോവുകയുള്ളു. അങ്ങനെ ഒരു മാസത്തോളം ഫഹദ് അഭിനയത്തിന് ഇടവേള കൊടുത്തിരിക്കുകയാണെന്നാണ് അറിയുന്നത്.

ഫഹദിന്റെ മേക്കോവര്‍

തങ്കം എന്ന ചിത്രത്തിലാണ് അടുത്തതായി ഫഹദ് അഭിനയിക്കാന്‍ പോവുന്നത്. വര്‍ക്കിങ് ക്ലാസ് ഹീറോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനുമൊപ്പം ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ഷഹീദ് അറാഫത്താണ് സംവിധാനം. തങ്കത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ഫഹദ് അഭിനയിക്കുക. അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലെരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ട്രാന്‍സ് ആണ് വൈകാതെ റിലീസിനൊരുങ്ങുന്നത്. ഫെബ്രുവരിയില്‍ ഈ സിനിമയുടെ റിലീസ് ഉണ്ടാവും. വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ ഫഹദിന്റെ നായികയാവുന്നു എ്ന്ന പ്രത്യേകതയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X