Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 11 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 12 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന്റെ പിന്‍ഗാമി പ്രണവല്ല, പ്രകാശനെ വാഴ്ത്തി സോഷ്യല്‍ മീഡിയ! നാച്ചുറല്‍ ആക്ടിംഗ് കിംഗ് ഫഹദ്
മലയാളത്തിന്റെ നടനവിസ്മയം എന്നറയിപ്പെടുന്ന മോഹന്‍ലാലിന്റെ അഭിനയം കണ്ണിലും കൈവിരലുകളിലുമെല്ലാം കാണാന്‍ കഴിയും. മോഹന്‍ലാലിന് ഒരു പിന്‍ഗാമി ഉണ്ടെങ്കില്‍ അത് ഫഹദ് ഫാസില്‍ ആയിരിക്കുമെന്ന് ഏറെ കാലമായി സിനിമാപ്രേമികള്‍ പറയുന്നതാണ്. റിയലിസ്റ്റാക്കായി അഭിനയിക്കാന്‍ ഫഹദിന് കഴിയുന്നു എന്നതാണ് ഇങ്ങനെ പ്രചരിക്കാന്‍ കാരണം. വരത്തനായിരുന്നു ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്കെത്തിയ അവസാന ചിത്രം. തിയറ്ററുകളിലും ബോക്സോഫീസിലും വമ്പന്‍ പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചിരുന്നത്.
ഫഹദ് ഫാസില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഞാന്‍ പ്രകാശന് എന്ന സിനിമ കാരണമാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ നിന്നും ഇന്നലെയാണ് ടീസര്‍ പുറത്ത് വന്നത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലിന്റെ റിയലിസ്റ്റിക് കഥാപാത്രമായിരിക്കും ഞാന്‍ പ്രകാശനെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. അതിലും വലിയൊരു കാര്യം പ്രേക്ഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.

ഞാന്‍ പ്രകാശന്
ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന് അന്തിക്കാട്, ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമയാണ് ഞാന്‍ പ്രകാശന്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ശ്രീനിവാസന് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. കെ രാജഗോപാല്‍ എഡിറ്റംഗ് നിര്‍വഹിക്കുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ഞാന്‍ പ്രകാശന് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹകണം എസ് കുമാറാണ്.

ഒരു ഫഹദ് ഫാസില്‍ മൂവി
മലയാള സിനിമ കാണാന്‍ പോവുന്ന അടുത്തൊരു കിടിലന്‍ റിയലിസ്റ്റിക് മൂവിയായിരിക്കും ഞാന്‍ പ്രകാശന് എന്നാണ് സൂചന. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. തിരക്കഥ ഒരുക്കുന്നതിനൊപ്പം ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെപിഎസി ലളിത, സബിത ആനന്ദ്, വീണ നായര്‍, മഞ്ജുള, ജയശങ്കര്‍, മഞ്ജുഷ, മുന്‍ഷി ദിലീപ് എന്നിങ്ങനെ നിറയെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഫഹദിന്റെ കോമഡി നമ്പറുകള്‍
തനി നാട്ടുംപുറത്തുക്കാരനായ ഫഹദിനെയാകും ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയുക. ഒരു സാധാരണക്കാരന് ചെയ്യുന്ന പരദൂഷണവും ചേഷ്ഠകളുമായിട്ടാണ് ടീസറില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ഫഹദിന്റെ കോമഡി നമ്പറുകളും ഉണ്ടാവുമെന്ന കാര്യത്തിലും സംശയമില്ല. സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ സിനിമയെ കുറിച്ചുള്ള ട്രോളുകള്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്.

ഓട്ടം വീക്ക്നെസ് ആണോ?
ഞാന്‍ പ്രകാശന്റെ ടീസറും പോസ്റ്ററുകളും കണ്ടതില്‍ നിന്നും മുന്‍പുള്ള സിനിമകളിലെ ചില രംഗം ഓര്‍മ്മ വന്നിട്ടുണ്ടാവും. ഒരു ഇന്ത്യന്‍ പ്രണയകഥയിലെ പോലെ ഫഹദിന്റെ ഓട്ടം ഞാന്‍ പ്രകാശനിലുമുണ്ട്. ഓട്ടം ഒരു വീക്ക്നെസ് ആണോ? എന്നാണ് ട്രോളന്മാര് ചോദിക്കുന്നത്.

നാച്ചുറല്‍ ആക്ടിംഗ്
ഞാന്‍ പ്രകാശന്റെ ടീസര്‍ കണ്ടതോടെ ഒരു കാര്യം പലര്‍ക്കും ഉറപ്പായിട്ടുണ്ടാവും. മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലിനും ശേഷം ഫഹദിന്റെ നാച്ചുറല്‍ ആക്ടിംഗ് ഞാന്‍ പ്രകാശനിലൂടെ കാണാന്‍ കഴിയും.

ടിപ്പിക്കല്‍ മലയാളീസ്
ഇജ്ജാതി മലയാള തനിമയുള്ള ടീസര്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടുണ്ടാവില്ല. ടീസര്‍ കണ്ട പ്രേക്ഷകര്‍ ടിപ്പിക്കല്‍ മലയാളീസ് എങ്ങനെയാണെന്ന് വ്യക്തമായി കാണിച്ചിരിക്കുകയാണ്.

100 ശതമാനം വ്യത്യാസം
സെപ്റ്റംബറിലെത്തിയ വരത്തനില്‍ കണ്ട ഫഹദ് ഫാസിലില്‍ നിന്നും 100 ശതമാനം വ്യത്യസ്തനായ ഫഹദിനെയാണ് ഞാന്‍ പ്രകാശനില്‍ കാണാന്‍ കഴിയുക.

ലാലേട്ടനെ ഓര്‍മ്മ വന്നോ?
ടീസറില്‍ ഏറ്റവുമധികം ശ്രദ്ധേയമായ ഒരു സീന്‍ കണ്ട മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വന്നത് മോഹന്‍ലാലിനെയായിരിക്കും. ഇതുപോലെയുള്ള സീനുകള്‍ ഇത്രയും മനോഹരമാക്കാന്‍ ഫഹദിനും ലാലേട്ടനുമെ കഴിയുകയുള്ളുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പ്രകാശന് അതിശയിപ്പിക്കും
മഹേഷിന്റെ പ്രതികാരം റിയലിസ്റ്റിക് സിനിമയായി മാറിയതിന്റെ പ്രധാന കാരണം ഇടുക്കിയുടെ പശ്ചാതലമായിരുന്നു. ഞാന്‍ പ്രകാശന് ഹിറ്റ് ആകുന്നതിന് പിന്നില്‍ പാലക്കാടന്‍ ഗ്രാമഭംഗിയായിരിക്കും.

എല്ലാ നാട്ടിലുമുണ്ടാവും..
ഇത് ഞാനല്ലേ, അല്ലെങ്കില്‍ എന്റെ അയല്‍വാസി അല്ലേ എന്നിങ്ങനെ നമ്മളെ സംശയത്തിലാക്കുന്ന ഡയലോഗുകളും രംഗങ്ങളുമായിരുന്നു ടീസറില്‍ കൂടുതലായിട്ടും ഉണ്ടായിരുന്നത്. പ്രകാശനെ പോലെയുള്ള ആളുകള്‍ എല്ലാ നാട്ടിലുമുണ്ടാവും.

സിനിമയ്ക്ക് കാത്തിരിക്കുന്നു..
കേവലം 1:30 മിനുറ്റുള്ള ടീസറില്‍ ഇജ്ജാതി അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നതെങ്കില്‍ ഫുള്‍ ഫിലിമില്‍ എന്തായിരിക്കും ഉണ്ടാവുക എന്നറിയാന്‍ സിനിമ തന്നെ എത്തണം. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

നാച്ചുറല്‍ ആക്ടിംഗ്
നാച്ചുറല്‍ ആക്ടിംഗ് എന്ന വാക്കിന് യൂത്തിന്റെ ഇടയില്‍ പ്രസക്തി ഉള്ള ഒരേയൊരു നടന് താന്‍ ആണെന്ന് ഫഹദ് ഫാസില്‍ വീണ്ടും തെളിയിച്ചു.

ഫഹദ് വേറെ ലെവല്‍
മലയാളത്തിലെ മറ്റ് യൂത്തന്മാരെല്ലാം പ്രേമിക്കുന്ന നായികയുടെ പിന്നാലെയുള്ള കഥകള്‍ തേടി പോകുമ്പോള്‍ ഫഹദ് ഫാസില്‍ പച്ചയായ ജീവിതത്തിന്റെ പിന്നാലെയാണ് പോവുന്നത്.

കാത്തിരിപ്പാണ്
മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം ഒരാളുടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കില്‍ അത് ഫഹദിന്റെ സിനിമയ്ക്ക് വേണ്ടിയായിരിക്കും. പടത്തിന് വേണ്ടി ഇപ്പോള്‍ തന്നെ പലരും 100 രൂപ മാറ്റി വെച്ചിരിക്കുകയാണ്.

ഒരു സത്യകഥ
സിനിമതാരങ്ങളുടെ മക്കള്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം ചെറുപ്പത്തില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ടുണ്ടാവുക ഇതുപോലെ കല്യാണ വീഡയോയിലായിരിക്കും.

നല്ലൊരു കോമ്പിനേഷന്‍
ഫഹദ് ഫാസില്‍, സത്യന് അന്തിക്കാട്, ശ്രീനിവാസന് എന്നിങ്ങനെ മലയാള സിനിമയിലേക്ക് കിടിലനൊരു കോമ്പിനേഷനായിരിക്കും ഞാന്‍ പ്രകാശനിലൂടെ വരാന്‍ പോവുന്നത്.

കഥ ഇങ്ങനെയായിരിക്കണം
ഫഹദിനോട് കഥ പറയാന്‍ വരുന്ന സംവിധായകന്മാര് വെറൈറ്റി സ്ക്രിപ്റ്റും ചലഞ്ചിങ് റോളുമുണ്ടെന്ന് പറഞ്ഞാല്‍ വേണ്ടെന്നായിരിക്കും ഫഹദ് പറയുക. എന്നിട്ട് നാച്ചുറല്‍ ആക്ടിംഗിനുള്ളത് ഉണ്ടെങ്കില്‍ എടുക്കാം എന്നായിരിക്കും ഉത്തരം.