വരത്തന്‍ ഫഹദ് ഫാസിലിന്റെ മറ്റൊരു പ്രതികാരമായിരുന്നു! വരത്തന്റെ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..

ജനുവരിയില്‍ റിലീസിനെത്തിയ കാര്‍ബണിന് ശേഷം ഫഹദ് ഫാസില്‍ നായകനായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് വരത്തന്‍. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

varathan

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും മറ്റും നല്ല പ്രതികരണം നേടിയതോടെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാതലത്തില്‍ റിലീസ് മാറ്റുകയായിരുന്നു. റിലീസിനെത്തിയ സിനിമയെ കുറിച്ച് പ്രേക്ഷക പ്രതികരണമെങ്ങനെയെന്ന് നോക്കാം.

വരത്തന്‍

വരത്തന്‍

അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലൂടെ നസ്രിയ നസീം സിനിമാ നിര്‍മ്മാണത്തിലേക്ക് കൂടി ചുവട് വെച്ചിരിക്കുകയാണ്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫഹദും ഐശ്വര്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ഷറഫിദീന്‍, തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുഹാസ്-ഷര്‍ഫു കൂട്ടുകെട്ടിലാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

റിലീസിനെത്തി...

റിലീസിനെത്തി...

അമല്‍ നീരദ്-ഫഹദ് കൂട്ടുകെട്ടിലെത്തുന്ന ചിത്രമായതിനാല്‍ വരത്തനെ കുറിച്ച് സിനിമാപ്രേമികള്‍ക്ക് ആദ്യം മുതല്‍ വലിയ പ്രതീക്ഷകളായിരുന്നു. 154 ഓളം സ്‌ക്രീനുകളിലാണ് റിലീസ് ദിവസം ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലേക്കും സിനിമ പ്രദര്‍ശനത്തിനെത്തും. വരത്തന് തിയറ്ററുകളില്‍ നിറഞ്ഞ കൈയടിയോടെയാണ് ആദ്യ പ്രദര്‍ശനം തുടങ്ങിയത്.

ആദ്യ പകുതി

ആദ്യ പകുതി

എബിന്‍ എന്ന വേഷത്തില്‍ ഫഹദെത്തുമ്പോള്‍ പ്രിയയായിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. ദുബായിലെ ജോലി പ്രശ്‌നം കാരണം നാട്ടില്‍ ഭാര്യയുടെ പഴയ ബംഗ്ലാവിലേക്ക് എത്തുന്ന എബിനും പ്രിയയ്ക്കും അവിടെ നിന്നും നേരിടുന്ന പ്രശ്‌നങ്ങളാണ് വരത്തന്റെ ആദ്യ പകുതിയിലുള്ളത്. പ്രേക്ഷകരെ ആവേശത്തിലാക്കിയാണ് ഇന്റര്‍വല്‍ എത്തിയത്. അമല്‍ നീരദിന്റെ സിനിമകളിലുള്ള സാങ്കേതികത്വവും ഫഹദിന്റെ അഭിനയ മികവിനും ആദ്യം കൈയടി നല്‍കാം.

ഫോറം കേരള

ഫോറം കേരള ട്വിറ്റര്‍ പേജിലൂടെ വരത്തന്റെ ആദ്യ പകുതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

ആർ ജെ മീഡിയ

ഡിഎംപി യുടെ ട്വിറ്റർ

ആദ്യ പകുതി അതിശയിപ്പിക്കുന്നതും ത്രില്ലിംഗ് അനുഭവങ്ങള്‍ നല്‍കുന്നതുമായിരുന്നു. ഫഹദ് ഫാസില്‍, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ്. മികച്ച ദൃശ്യ വിസ്മയം, അതിശയിപ്പിക്കുന്ന ബിജിഎം.

അമല്‍ നീരദ് ചിത്രം

വരത്തന്‍ ഒരു റിവഞ്ച് ഡ്രാമ ചിത്രമാണ്. അമല്‍ നീരദിന്റെ സ്ഥിരം സ്‌റ്റൈലിലിത്തിക്കാന്‍ ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

മികച്ച സാങ്കേതിക വിദ്യ

അമലേട്ടന്റെ മാസ്‌ എങ്ങും പോയി പോയിട്ടില്ല

മലയാളം ബോക്സോഫീസ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X