'എനിക്ക് എ.ഡി.എച്ച്.ഡി അസുഖമുണ്ട് കണ്ടെത്തിയത് 41ആം വയസിൽ, ചെറുപ്പത്തിലേ കണ്ടെത്തിയിരുന്നെങ്കിൽ...'

ഒരു നടൻ നിത്യ അന്വേഷിയാണ്. തന്റെ വളർച്ചയിൽ വ്യത്യസ്ഥതയുള്ള കഥപാത്രങ്ങളെ അവതരിക്കുമ്പോൾ ആവർത്തനം തോന്നാത്ത വിധം പെരുമാറുന്നുവെങ്കിൽ അയാൾ വിജയിക്കുന്നു. അത്തരത്തിൽ വിജയിച്ച് കയറി വന്ന് മലയാളത്തിലെ മുൻനിര നടന്മാരിൽ‌ ഒരാളായി മാറി കഴിഞ്ഞു ഫഹദ് ഫാസിൽ. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ ഇടം നേടിയ ഫഹദ് ഫാസിൽ ഇപ്പോൾ ആവേശം എന്ന തന്റെ സിനിമ ജനങ്ങൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ്.

ആവേശം റിലീസിനുശേഷം ഫഫ ഇപ്പോൾ മലയാളികൾക്ക് രം​ഗണ്ണനാണ്. എവിടെ ചെന്നാലും എന്താ മോനെ എന്ന ഡയലോ​ഗ് പറഞ്ഞ് സ്നേഹം പ്രകടിപ്പിച്ചാണ് ആളുകൾ ഫഹദിന് ചുറ്റും കൂടുന്നത്. കഴിഞ്ഞ ദിവസം താരം നടത്തിയൊരു വെളിപ്പെടുത്തൽ ചർച്ചയാകുന്നുണ്ട്. തനിക്കുള്ള ഒരു രോ​ഗത്തെ കുറിച്ചാണ് കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിക്കാൻ എത്തിയപ്പോൾ ഫഹദ് തുറന്ന് സംസാരിച്ചത്.

Fahadh Faasil

തനിക്ക് എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്നാണ് താരം പറഞ്ഞത്. ഈ രോ​ഗം തന്നിൽ കണ്ടെത്തിയത് 41ആം വയസിലാണെന്നും ചെറുപ്പത്തിലേ കണ്ടെത്തിയിരുന്നെങ്കിൽ മാറ്റാമായിരുന്നുവെന്നുമാണ് ഫഹദ് പറഞ്ഞത്. പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് തരാൻ ഞാൻ തയ്യാറാണ്. എന്നെ കാണുമ്പോൾ നിങ്ങൾക്ക് ചിരിക്കാൻ കഴിയുകയാണെങ്കിൽ അതാണ് നിങ്ങളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം.

ഡയലോഗുകൾ സംസാരിക്കാൻ മാത്രമെ എനിക്ക് അറിയൂ. ഒരു വേദിയിൽ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ലെന്ന് ഭാര്യയും ഉമ്മയും ഇടക്കിടെ പറയാറുണ്ട്. അവർ അങ്ങനെ പറയുന്നത് കൊണ്ട് ബേസിക്സിൽ നിന്നും തുടങ്ങാം. ഞാൻ ഇവിടെ വന്നപ്പോൾ സാബൻ ഉമ്മറുമായി സംസാരിക്കുകയായിരുന്നു. എനിക്ക് എ.ഡി.എച്ച്.ഡി എന്ന രോഗാവസ്ഥയുണ്ട്. പല രീതിയിലുള്ള കണ്ടീഷൻസാണ് നമ്മൾ ഡിസ്കസ് ചെയ്തത്.

അതിൽ എന്റെ രോഗത്തെ കുറിച്ച് കൂടി സംസാരിച്ചു. അത് മാറ്റാനാകുമോ എന്നാണ് ഞാൻ ചോദിച്ചത്. എന്നാൽ ചെറുപ്പത്തിൽ അത് കണ്ടെത്തിയാൽ മാറ്റാനാകുമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ നാൽപ്പത്തി ഒന്നാം വയസിലാണ് കണ്ടുപിടിക്കുന്നത് ഇനി മാറ്റാനാകുമോയെന്ന് ചോദിച്ചു. എനിക്ക് ആ രോഗാവസ്ഥയാണ്. വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ അതെനിക്കുണ്ട്. ഇവിടെ ഞാൻ കണ്ട ചില മുഖങ്ങൾ എനിക്ക് ഒരിക്കലും മറക്കാനാകില്ല.

ആ മുഖങ്ങളിൽ നിന്നും എന്തോ വെളിച്ചം എന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആ വെളിച്ചം കിട്ടാൻ എന്നെ പീസ് വാലിയിൽ എത്തിക്കാൻ സഹായിച്ച ദൈവത്തിനോടും മറ്റ് സംഘാടകരോടും നന്ദി ഞാൻ പറയുന്നു എന്നാണ് ഫഹദ് പറഞ്ഞത്. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് ഫഹദ് ഫാസിൽ പറഞ്ഞ എഡിഎച്ച്ഡി എന്ന രോ​ഗം. എഡിഎച്ച്ഡി കുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്.

Fahadh Faasil

അപൂർവമായി മുതിർന്നവരിൽ ഈ സ്ഥിതി തുടര്‍ന്ന് വരാറുണ്ട്. എഡിഎച്ച്‍ഡി കുട്ടികളെ പഠനത്തെയടക്കം ബാധിക്കുന്നതാണ്. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, വളരെ വേഗം അസ്വസ്ഥനാകുക, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിനോ കഴിയാതെ വരിക,

വളരെ പെട്ടെന്ന് ബോറടിക്കുക, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, അടങ്ങിയിരിക്കാത്ത പ്രകൃതം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയാതെ വരിക, അലസത, വിഷാദം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X