താരപദവി ഉറപ്പിക്കാന്‍ കൈയ്യടി നേടുന്ന മാസ് രംഗങ്ങള്‍ ചെയ്യേണ്ട കാലം കഴിഞ്ഞു! ഫഹദ് ഫാസില്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടനാണ് ഫഹദ് ഫാസില്‍. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വൃത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളുമായിട്ടാണ് ഫഹദ് മുന്നേറികൊണ്ടിരിക്കുന്നത്. മോളിവുഡില്‍ എല്ലാ തരം റോളുകളും ചെയ്യാറുളള താരം കൂടിയാണ് ഫഹദ്.

ഫഹദിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ട്രാന്‍സിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ താരപദവിക്ക് കയ്യടി നേടുന്ന മാസ് സീന്‍ ചെയ്യേണ്ട കാലം കഴിഞ്ഞുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഫഹദ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

താരപദവി ഭ്രമിപ്പിക്കുന്നില്ലെന്നും

താരപദവി ഭ്രമിപ്പിക്കുനന്നില്ലെന്നും നല്ല നടനാവുക എന്നത് തന്നെയാണ് ലക്ഷ്യമെന്നും ഫഹദ് പറയുന്നു. വൈവിധ്യമുളള വേഷങ്ങള്‍ ചെയ്യുക എന്നതാണ് നടന്‍ എന്ന നിലയില്‍ ആഹ്ലാദം നല്‍കുന്നത്. തൊണ്ടിമുതലിലും അതിരനിലും കാര്‍ബണിലുമെല്ലാം കഥാപാത്രങ്ങള്‍ തന്നെയായിരുന്നു സിനിമയുടെ കരുത്ത്. കഥയിലേക്കും കഥാപാത്രങ്ങളിലേക്കും എത്തിച്ചേരാനായി ചില ശ്രമങ്ങള്‍ നടത്താറുണ്ടെന്നും ഫഹദ് പറഞ്ഞു.

എന്നെ ആരാധിക്കാനും

എന്നെ ആരാധിക്കാനും എന്റെ സിനിമകള്‍ ചെയ്യാനും എനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ ആവശ്യമില്ല. താരപദവി ഉറപ്പിക്കാന്‍ കൈയ്യടി നേടുന്ന മാസ് രംഗങ്ങള്‍ കൂടുതല്‍ ചെയ്യേണ്ട കാലമൊക്കെ കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സില്‍ നായകനല്ല. പക്ഷേ കഥയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ടു തന്നെ കളളനും അത്യാഗ്രഹിയും മനോരോഗിയുമായി എത്താന്‍ എനിക്ക് മടിയില്ല. ഫഹദ് ഫാസില്‍ പറഞ്ഞു.

അഭിമുഖത്തില്‍

അഭിമുഖത്തില്‍ തന്റെ എറ്റവും പുതിയ ചിത്രം ട്രാന്‍സിനെക്കുറിച്ചും നടന്‍ മനസുതുറന്നിരുന്നു. മനുഷ്യരുടെ പലതരം മാനസികാവസ്ഥകളെക്കുറിച്ചാണ് ട്രാന്‍സ് പറയുന്നതെന്ന് ഫഹദ് പറഞ്ഞു. ചുറ്റുപാടുകളില്‍ നിന്ന് അകന്ന് നമ്മള്‍ നമ്മുടെതുമാത്രമായൊരു തലത്തിലേക്ക് പോകുന്ന മാനസികാവസ്ഥ. വലിയൊരു വിഷയത്തെ ലളിതമായി അവതരിപ്പിക്കുകയാണ് ട്രാന്‍സെന്നും അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കി.

ഉസ്താദ് ഹോട്ടലിന് ശേഷം

ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം കൂടിയാണ് ട്രാന്‍സ്. വലിയ ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും വീഡിയോകളിലുമെല്ലാം തന്നെ ഫഹദ് തിളങ്ങിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം നസ്രിയയും ഫഹദ് ഫാസിലൂം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്.

More from Filmibeat

Read more about: fahadh faasil trance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X