നസ്രിയയുമായുള്ള ആ സീൻ ഞാൻ ചോദിച്ചു വാങ്ങിയത്! സ്ലോ മോഷൻ രംഗത്തെ കുറിച്ച് ഫഹദ്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടേയും പ്രതീക്ഷയോടേയും കാത്തിരുന്ന ഫഹദ് ഫാസിൽ ചിത്രമായിരുന്നു ട്രാൻസ്. ആകാംക്ഷയ്ക്കൊടുവിൽ ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിൽ എത്തി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒരു ഫഹദ് ഫാസിൽ ചിത്രം എന്നതിലുപരി പ്രേക്ഷകരെ കാത്തിരിക്കുന്ന ഒരുപാട് പ്രത്യേകത ചിത്രത്തിനുണ്ടായിരുന്നു.

2013 ൽ പുറത്തു വന്ന അ‍ഞ്ച് സുന്ദരികൾക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൂടാതെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായ ഫഹദ് ഫാസിലും നസ്രിയയും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ട്രാന്ഡസിലൂടെ ഒന്നിച്ചിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിലും അണിയറയിലും പ്രമുഖർ അണിനിരന്ന ചിത്രമായിരുന്നു ട്രാൻസ്. ചിത്രത്തിലെ ഓരേ സീനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത ട്രാൻസിൽ ചോദിച്ച് വാങ്ങിയ രംഗത്തെ കുറിച്ച് ഫഹദ് ഫാസിൽ. മനോരമ ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഒറ്റയടിയ്ക്ക് ചെയ്യാൻ പറ്റില്ല

ട്രാൻസിനെ കുറിച്ചുള്ള ചർച്ച നടന്നപ്പോൾ തന്നെ ഈ ചിത്രം ഒറ്റയടിയ്ക്ക് ചെയ്ത് തീർക്കാൻ കഴിയില്ലെന്ന് അൻവർ പറഞ്ഞിരുന്നു. ഷൂട്ടിങ്ങിനിടെ മറ്റ് ചിത്രങ്ങൾ ചെയ്ത് തീർക്കാൻ സമയം നൽകാമെന്ന് അൻവർ പറഞ്ഞതോടെ കാര്യങ്ങൾ സുഗമമാകുകയായിരുന്നു. എട്ട് വർഷം കാത്തിരുന്നതിന് ശേഷമാണ് അൻവർ സിനിമ ചെയ്യുന്നത്. അതിനാൽ തന്നെ തന്റെ ചിത്രത്തിൽ പുതുമ കൊണ്ട് വരാൻ അയാൾ ശ്രമിക്കും. ആ ഒരു ബോധ്യത്തിലേക്ക് ഞാനും അമലുമൊക്കെ വന്നു വീഴുകയായിരുന്നു. പറഞ്ഞ കാര്യങ്ങൾ പറയാതിരിക്കാൻ അൻവർ ശ്രദ്ധിച്ചപ്പോൾ, ചെയ്ത കാര്യങ്ങൾ ചെയ്യാതെ സംവിധായകന് സർപ്രൈസ് നൽകാനാണ് താൻ ശ്രമിച്ചത്.

 സിനിമയിലേയ്ക്ക്  നസ്രിയ

എനിയ്ക്ക് അറിയാത്ത ഒരു സുഹൃത്ത് നസ്രിയ്ക്കോ തിരിച്ചോ ഇല്ല. ഇത് വിവാഹത്തിന് ശേഷം സംഭവിച്ചതാണ്. എന്നോട് പറയുന്നതിന് മുൻപ് തന്നെ നസ്രിയയോട് അൻവർ ട്രാൻസിലെ എസ്തർ ലോപസിനെ അവതരിപ്പിച്ചിരുന്നു. ഞാൻ ആവേശത്തോടെ ചെയ്യുന്ന കഥാപാത്രങ്ങൾ പോലെ തന്നെ ആവേശമെന്ന് തോന്നുന്നത് നസ്രിയയും സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹമെന്നും ഫഹദ് പറഞ്ഞു.

 സ്ലോ മോഷൻ നടത്തം


കൂടാതെ ചിത്രത്തിലെ ചോദിച്ച് വാങ്ങിയ സീനിനെ കുറിച്ചും ഫഹദ് പറഞ്ഞു. നസ്രിയക്കൊപ്പമുളള ആ സ്ലോ മോഷൻ നടത്തം പോലും ഞാനും നസ്രിയയും അമലിനോട് ചോദിച്ചു വാങ്ങിയതാണ്. അമൽ ഷൂട്ട് ചെയ്യുന്ന ചിത്രത്തിൽ സ്ലോ മോഷനിൽ നടക്കുകയെന്ന് പറഞ്ഞാൽ‌ അത് എക്സൈറ്റിങ് ആണ്.

 ഗൗതം മേനോൻ


സിനിമയിൽ ഗൗതം മേനോൻ എത്തിയതിനെ കുറിച്ചും ഫഹദ് പറഞ്ഞു. ഒരിക്കൽ ചെന്നൈയിൽ ഗൗതം സാറുമായി തനിയ്ക്ക് ഒരു മീറ്റിങ്ങുണ്ടായിരുന്നു. മടങ്ങി കൊച്ചിയിൽ എത്തിയതിന്റെ തൊട്ട് അടുത്ത ദിവസം ഞാൻ അൻവറിനെ കണ്ടു. ഉഗ്രൻ നടൻ എന്നാണ് അദ്ദേഹത്തിനെ കുറിച്ച് ഞാൻ പറഞ്ഞത്. പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ട്രാൻസിലെ സോളമൻ ഡേവിസിനെ ഗൗതം മേനോൻ കൈകാര്യം ചെയ്താൽ എങ്ങനെയുണ്ടാകുമെന്ന് അൻവർ ചോദിക്കുന്നത്. ഒരു വർഷം മുൻപുണ്ടായ സംഭാഷണത്തിലെ സ്പാർക്കാണ് അതെന്നു ഞാൻ കരുതുന്നു'.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X