twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ആ സിനിമ ചെയ്തുകൊണ്ട് തുടങ്ങുന്നത് നല്ലതാണെന്ന് പലരും പറഞ്ഞു! അരങ്ങേറ്റ ചിത്രത്തെ കുറിച്ച് ഫഹദ്

    By Prashant V R
    |

    മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടനാണ് ഫഹദ് ഫാസില്‍. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് ഫഹദ് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. മഹേഷിന്റെ പ്രതികാരം പോലുളള ഫഹദിന്റെ സിനിമകള്‍ ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. കേരളത്തിന് പുറത്തും നിരവധി ആരാധകരുളള താരമാണ് ഫഹദ് ഫാസില്‍.

    നടന്റെ മിക്ക സിനിമകളും മറ്റ് സംസ്ഥാനങ്ങളിലും സ്വീകരിക്കപ്പെടാറുണ്ട്. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്ത താരം തമിഴിലും അഭിനയിച്ചിരുന്നു. തമിഴില്‍ സൂപ്പര്‍ ഡീലക്‌സ്, വേലൈക്കാരന്‍ തുടങ്ങി രണ്ട് സിനിമകളിലാണ് നടന്‍ അഭിനയിച്ചിരുന്നത്. പിതാവ് ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് മലയാളത്തില്‍ എത്തിയത്. എന്നാല്‍ ആദ്യ ചിത്രത്തില്‍ നല്ലൊരു തുടക്കമായിരുന്നില്ല നടന് ലഭിച്ചത്‌

    ആദ്യ സിനിമ തന്നെ

    ആദ്യ സിനിമ തന്നെ വലിയ പരാജയമായപ്പോള്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫഹദ് വീണ്ടും സിനിമയിലേക്ക് എത്തിയത്. ഉപരിപഠനത്തിനായി വിദേശത്ത് പോയ സമയത്ത് സിനിമ എന്നും തന്റെ മനസില്‍ ഉണ്ടായിരുന്നു എന്ന് ഫഹദ് മുന്‍പ്‌ പറഞ്ഞിരുന്നു. ഇര്‍ഫാന്‍ ഖാനെ പോലുളള നടന്മാര്‍ തന്റെ ജീവിതത്തില്‍ വലിയ പ്രചോദനമായി മാറിയിരുന്നു എന്നും നടന്‍ പറഞ്ഞിരുന്നു.

    തുടര്‍ന്ന് രഞ്ജിത്തിന്റെ

    തുടര്‍ന്ന് രഞ്ജിത്തിന്റെ കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലൂടെയായിരുന്നു ഫഹദ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ച് മോളിവുഡിന്റെ അവിഭാജ്യ ഘടകമായി ഫഹദ് മാറി. മുന്‍പ് ഒരഭിമുഖത്തില്‍ കൈയ്യെത്തും ദൂരത്ത് ചെയ്യുന്ന സമയത്ത് ചുറ്റുമുളളവര്‍ തന്നോട് പറഞ്ഞൊരു കാര്യം ഫഹദ് ഫാസില്‍ തുറന്നുപറഞ്ഞിരുന്നു.

    അന്ന് തന്റെ

    അന്ന് തന്റെ ഫാദര്‍ അല്ലാതെയുളള സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന മറ്റ് ആളുകള്‍ കൈയ്യെത്തും ദൂരത്ത് വലിയ വിജയം കൈവരിക്കാന്‍ പോകുന്ന സിനിമ ആണെന്നും ആ സിനിമ ചെയ്തുകൊണ്ട് തുടങ്ങുന്നത് നല്ലതാണെന്നും പലരും പറഞ്ഞു തന്നെ വിശ്വസിപ്പിച്ചെന്നും ഫഹദ് ഫാസില്‍ പറയുന്നു.

    കൈയ്യെത്തും ദൂരത്ത് സിനിമ ചെയ്യുമ്പോഴും

    കൈയ്യെത്തും ദൂരത്ത് സിനിമ ചെയ്യുമ്പോഴും അത് കഴിഞ്ഞ് ഒരു സിനിമയെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. പിന്നെ അന്ന് എന്റെ ചുറ്റും ഉണ്ടായിരുന്നവര്‍ പറഞ്ഞത് അത് വിജയിക്കുന്ന സിനിമയാണ്, നല്ല സബ്ജക്ട് എന്നൊക്കെയാണ്. അതിന്റെ പരാജയം എന്നില്‍ ഒരു പുനര്‍ചിന്ത ഉണ്ടാക്കിയിരുന്നു. അങ്ങനെയാണ് ഒരു ബ്രേക്ക് എടുത്ത് വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. ഫഹദ് ഫാസില്‍ പറഞ്ഞു.

    തിരിച്ചുവരവില്‍ കൈനിറയെ

    തിരിച്ചുവരവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ഫഹദ് ഫാസില്‍ മുന്നേറിയിരുന്നത്. വിജയങ്ങള്‍ക്കൊപ്പം നിരവധി പരാജയ ചിത്രങ്ങളും ഫഹദിന് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് വളരെ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന താരമായി ഫഹദ് ഫാസില്‍ മാറി. നടന്റെതായി പ്രഖ്യാപിക്കുന്ന ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കിയത്.

    Read more about: fahadh faasil
    English summary
    fahadh faasil shares kaiyethum doorath movie experiance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X