ഫഹദ് ഫാസിലും നസ്രിയയും തിയറ്ററില്‍ പോയി സിനിമ കാണാറില്ലെന്ന്! ഫാസിലിന് അക്കാര്യം നിര്‍ബന്ധമാണ്!!
ഫഹദ് ഫാസിലിന്റെ പേരില്‍ മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാം. ഫഹദിന്റേതായി തിയറ്ററുകളിലേക്ക് എത്തുന്ന ഓരോ സിനിമയും സൂപ്പര്‍ ഹിറ്റുകളാവുന്നതാണ് പതിവ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിന്റെ കാര്യവും അത് തന്നെയാണ്. തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ് സിനിമ. അതിനിടെ താനും നസ്രിയയും തിയറ്ററില്‍ പോയി സിനിമ കാണാറില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഞാനും നസ്രിയയും സാധാരണയായി വീട്ടിരുന്നാണ് സിനിമ കാണുന്നത്. എന്നാല്‍ തിയറ്ററിന്റെ പള്‍സ് തൊട്ടറിഞ്ഞ് സിനിമ കാണാന്‍ ഇഷ്‌പ്പെടുന്ന ആളാണ് അച്ഛന്‍ ഫാസിലെന്നും ഫഹദ് പറയുന്നു. അച്ഛന്‍ തിയറ്ററില്‍ ചെന്ന് പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് സിനിമ കാണാനാണ് ഇഷ്ടപ്പെടുന്നത്. അദ്ദേഹത്തിന്റെ ഫീഡ് ബാക്ക് എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്.
വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ടസുമായി ചേര്‍ന്ന് നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് ആണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. ശ്യാം പുഷ്‌കരന്‍ തിരക്കഥ ഒരുക്കിയ ചിത്രം ഫെബ്രുവരി എട്ടിനാണ് കതിയറ്ററുകളിലേക്ക് എത്തിയത്. കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്ത ഞാന്‍ പ്രകാശന്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications