ഫഹദ് ഫാസിലിന് ദേശീയ പുരസ്‌കാരം കിട്ടി! തപാല്‍ വഴിയാണ് പുരസ്‌കാരം ലഭിച്ചതെന്ന് വെളിപ്പെടുത്തി താരം!!
Recommended Video

കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്‌കാരം നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പുരസ്‌കാരത്തിന് അര്‍ഹരായ എല്ലാവര്‍ക്കും രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യില്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അത്യന്തം നാടകീയമായ സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്. രാജ്യം നല്‍കുന്ന പുരസ്‌കാരം പ്രഥമപൗരന്‍ തന്നെ നല്‍കണം എന്ന നിലപാടില്‍ 68 ജേതക്കാള്‍ പുരസ്‌കാരം വാങ്ങാതെ തിരികെ പോയിരുന്നു.

മലയാളത്തില്‍ നിന്നും നടന്‍ ഫഹദ് ഫാസില്‍, നടി പാര്‍വ്വതി തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ ദേശീയ പുരസ്‌കാരം തപാല്‍ വഴി തനിക്ക് ലഭിച്ചുവെന്ന് നടന്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. അന്നത്തെ ചടങ്ങ് ബഹിഷ്‌കരിച്ചതില്‍ പശ്ചാതാപമില്ലെന്നും നിരവധി സുഹൃത്തുക്കളെ ആ ഡല്‍ഹി യാത്രയില്‍ കാണാനായെന്നും താരം പറയുന്നു.തൊണ്ടിമുതല്‍ ടീമിനൊപ്പം രസകരമായൊരു യാത്രയായിരുന്നു അതെന്നും ഫഹദ് കൂട്ടിചേര്‍ത്തു.
ദേശീയ പുരസ്‌കാരം വാങ്ങാന്‍ ഡല്‍ഹിയിലെത്തിയതിന് ശേഷമായിരുന്നു തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയുള്ളുവെന്ന കാര്യം താരങ്ങള്‍ അറിയുന്നത്. ബാക്കിയുള്ളവര്‍ക്ക് കേന്ദ്രമന്ത്രി സൃമ്തി ഇറാനി പുരസ്‌കാരം നല്‍കുമെന്നും അറിയിച്ചു. ഇതെല്ലാം അവസാന നിമിഷമായിരുന്നതോടെ താരങ്ങളും പ്രതിസന്ധിയിലായി. കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധവും ജേതക്കാളെ അപമാനിക്കുന്നതാണെന്നും കാണിച്ച് നിരവധി പേരായിരുന്നു ചടങ്ങില്‍ നിന്നും വിട്ട് നിന്നത്.


Click it and Unblock the Notifications