twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നരക്കോടി രൂപയുടെ ചെക്ക് എഴുതി നിർമ്മാതാവിന് നൽകി! ഫഹദ് അങ്ങനെയാണ്, അറിയാക്കഥ പുറത്ത്

    |

    മോളിവുഡ് സിനിമ ലോകവും പ്രേക്ഷരും ചർച്ച ചെയ്യുന്നത് ഫഹദ് ഫാസിൽ - മഹേഷ് നാരായണൻ ചിത്രമായ സീ യു സീണിനെ കുറിച്ചാണ്.സെപ്റ്റംബർ1 ന് ഒടിടി ഫ്ലാറ്റ്ഫോമായ ആമസോണിലൂടെയാണ് ചിത്രം പുറത്തെത്തിയത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് സി യൂ സൂണിന് ലഭിക്കുന്നത്. ഫഹദ് ഫാസിൽ എന്ന നടന്റെ വ്യത്യസ്ത വേഷ, ഭാവ മാറ്റങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ തൊട്ട് മുൻപ് വരെ കണ്ട ഫഹദിനെയല്ല സീയൂ സൂണിൽ കാണുന്നത്. ഫഹദ് ഫാസിൽ മാത്രമല്ല റോഷനും ദർശന രാജേന്ദ്രനുമൊക്കെ സ്ക്രീനിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയായിരുന്നു,

    സീ യൂ സൂൺ സേഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ ഫഹദ് ഫാസിൽ എന്ന നടനെ കുറിച്ച് ഉണ്ണി കെ വാരിയർ പറഞ്ഞ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നു. മനോരമ ഓൺലൈനിലാണ് ഫഹദ് ഫാസിൽ എന്ന നടനെ കുറിച്ച് പ്രേക്ഷകർ അറിയാക്കഥ പങ്കുവെച്ചിരിക്കുന്നത്. സിനിമയോടുള്ള ഫഹദിന്റെ അർപ്പണ ബോധത്തെ കുറിച്ചാണ് ആദ്ദേഹം വെളിപ്പെടുത്തിയത്.

     ആകാംക്ഷയോടെയുള്ള  ചോദ്യം

    ഫഹദ് ഫാസിൽ മിക്കപ്പാഴും ഫോൺ എടുക്കാറില്ല. അത്യപൂർവ്വമായി മാത്രമാണ് തിരിച്ച് മെസേജ് അയക്കുന്നത്. എന്നാൽ സെപ്റ്റംബർ ഒന്നിന് വെളുപ്പിനു രാത്രി 12.30 അദ്ദേഹത്തെ വിളിച്ചു. ആദ്യ റിങ്ങിന് തന്നെ ഫോൺ എടുക്കുകയായിരുന്നു.‘കാണുന്നില്ലെ' എന്ന ചോദ്യത്തിൽത്തന്നെ ഫഹദിനുള്ള ആകാംക്ഷ മറുവശത്തിരുന്നു മനസിലാക്കാമായിരുന്നു. സിനിമയ്ക്ക് പുറത്തുള്ള സൗഹൃദമോ പണമോ പ്രശസ്തിയോ ഒന്നും ഫഹദിനെ മോഹിപ്പിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

    Recommended Video

    C U Soon - Official Trailer Reaction | Fahadh Faasil, Darshana Rajendran | FilmiBeat Malayalam
     ഒന്നര കോടിയുടെ ചെക്ക്

    ഓരേ നിമിഷവും ജീവിക്കുന്നത് സിനിമക്ക് വേണ്ടിയാണെന്ന് തോന്നും. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവവും അദ്ദേഹം വളിപ്പുെടുത്തിയിട്ടുണ്ട്. ചിത്രീകരണം തുടങ്ങിയതിന് ശേഷം തനിക്ക് ആ സിനിമ ചെയ്യാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ ഫഹദ് ഒന്നര കോടിയുടെ ചെക്ക് നൽകി കൊണ്ട് ആ ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇത്തരത്തിൽ നിർമാതാവിന്റെ നഷ്ടം നികത്തി ആ സിനിമയിൽനിന്നു മാറാൻ ഏതു നടനു കഴിയും. ആ സിനിമയിൽ അഭിനയിച്ചത് കൊണ്ട് ഫഹദിന് ഒന്നും സംഭവിക്കില്ല. പക്ഷേ തനിക്കിഷ്ടമല്ലാത്തൊരു സിനിമയിൽനിന്നു ഒന്നരക്കോടി രൂപ കൊടുത്തു അദ്ദേഹം മാറുന്നു. എന്നാൽ നിർമ്മാതാവിന്റെ തലയിൽ കെട്ടിവെച്ച് അദ്ദേഹത്തിന് പിൻമാറാനുള്ള എല്ലാ അവസരവും ഉണ്ടായിരുന്നു.

     അഡ്വാൻസ് തിരിച്ച് നൽകിയിട്ടുണ്ട്

    ചില സിനിമകൾ തിരഞ്ഞെടുത്തത് ശരിയല്ലെന്നു തോന്നിയപ്പോൾ പലരുടേയും അഡ്വാൻസ് തിരിച്ചു കൊടുത്തിട്ടുണ്ട്. പണത്തിന്റെ ബാധ്യതയുടെ പേരിൽ മോശം സിനിമകൾ ചെയ്യരുതെന്നുളള സ്വയം ചിന്തയാകണം ഇത്. പണം കണ്ടാൽ വീണുപോകാത്ത എത്ര നടന്മാരുണ്ടാകും. ഒരോ നിമിഷവും ഈ മനുഷ്യൻരെ മനസ്സിലെവിടയോ സിനിമയുണ്ട്. അതുകൊണ്ടാണു സിനിമയുടെ കാര്യമാണെന്നുറപ്പാകുമ്പോൾ ആദ്യ റിങ്ങിന് തന്നെ ഫോണെടുത്തതെന്നും ഉണ്ണി കെ വാര്യർ പറയുന്നു.

       ഇനി ഫോൺ  എടുക്കില്ല

    മഹേഷ് നാരായണന്റേയും ഫഹദിന്റേയും പരീക്ഷണത്തെ അദ്ദേഹം അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. ''ഇത്തരം ചങ്കൂറ്റമുള്ളവരുണ്ടെന്ന് മനസ്സിലാകുമ്പോഴാണ് സിനിമയുടെ വഴിയിൽ നടക്കുന്നവർക്കു നെഞ്ചു കുളിരുക'' എന്നും അദ്ദേഹം പറയുന്നുണ്ട്. ഫഹദ് , അടുത്ത സിനിമവരെ നീ ഇനിയും ഫോണെടുക്കില്ലെന്നു എനിക്കറിയാം. നിന്റെ നെഞ്ചു കൂടുതൽ കൂടുതൽ നീറട്ടെയെന്നും അതിൽനിന്നും മനോഹരമായ സിനിമകളുണ്ടാകട്ടെയെന്നും അങ്ങനെ ഫോണിന്റെ മറുതലയ്ക്കൽ ഇടയ്ക്കിടയ്ക്കു നീയുണ്ടാകട്ടെ എന്നും ആഗ്രഹിക്കുന്നു.മഹേഷിനോടും പറയണം. എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

    Read more about: fahadh faasil
    English summary
    Fahadh Faasil Values Quality Rather Than Money And Fame, Unknown Story About The Actor Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X