ഫഹദിന് വേണ്ടി ബാപ്പ വീണ്ടുമെത്തും! അന്ന് പരാജയമാണെങ്കിൽ ഇത്തവണ ചരിത്രം തിരുത്തി കുറിക്കും!!

ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മലയാള സിനിമയിലെ പ്രമുഖരായ സംവിധായകന്മാരില്‍ ഒരാളാണ് ഫാസില്‍. മലയാളക്കരയ്ക്ക് എക്കാലവും ഓര്‍ക്കാന്‍ കഴിയുന്ന കിടിലന്‍ ചിത്രങ്ങളായിരുന്നു ഫാസിലിന്റെ സംവിധാനത്തില്‍ പിറന്നത്. 2011 ലായിരുന്നു ഫാസിലിന്റെ സംവിധാനത്തില്‍ ഒരു ചിത്രമെത്തുന്നത്. അതിന് ശേഷം ചെറിയൊരു ഇടവേള എടുത്ത സംവിധായകന്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്.

ഫാസില്‍ സിനിമാ ജീവിതത്തില്‍ നിന്ന് മാറി നിന്നപ്പോഴേക്കും മകന്‍ ഫഹദ് ഫാസില്‍ സിനിമയിലേക്ക് എത്തിയിരുന്നു. ഇന്ന് മലയാളത്തിന്റെ മുന്‍നിര നായകനായി മാറിയ ഫഹദിനെ നായകനാക്കി ഒരു സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാസില്‍. ഇക്കാര്യം നേരത്തെ പല അഭിമുഖങ്ങളിലും ഫാസില്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫാസിലിനും ഫഹദിനുമൊപ്പം മറ്റൊരു ഹിറ്റ് കൂട്ടുകെട്ടും ഒന്നിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 സംവിധായകന്‍ ഫാസില്‍

സംവിധായകന്‍ ഫാസില്‍

1980 ല്‍ റിലീസിനെത്തിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ സംവിധാനം ചെയ്താണ് ഫാസില്‍ സിനിമയിലേക്ക് എത്തുന്നത്. ശേഷം മുപ്പതോളം സിനിമകളാണ് ഫാസിലിന്റെ സംവിധാനത്തില്‍ പിറന്നിരിക്കുന്നത്. മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഫാസിലിന്റെ സംവിധാനത്തിലെത്തിയ അവാസന ചിത്രം ലിവിംഗ് ടുഗെദര്‍ ആയിരുന്നു. തമിഴില്‍ ഒന്‍പത്, തെലുങ്കില്‍ രണ്ട്, ഹിന്ദിയില്‍ ഒരു സിനിമ എന്നിങ്ങനെ മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളും ഫാസിലിന്റെ സംവിധാനത്തില്‍ പിറന്നിട്ടുണ്ട്.

സിനിമയില്‍ വീണ്ടും സജീവമാകുന്നു...

സിനിമയില്‍ വീണ്ടും സജീവമാകുന്നു...

2011 ലായിരുന്നു ലിവിംഗ് ടുഗെദര്‍ റിലീസിനെത്തുന്നത്. അതിന് ശേഷം സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത ഫാസില്‍ വീണ്ടും സംവിധാനം ചെയ്യാന്‍ പോവുകയാണ്. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് മകന്‍ ഫഹദാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ എഴുതി കൊണ്ടിരിക്കുകയാണ്. അതിന് മുന്‍പ് ഞാന്‍ നിര്‍മ്മിച്ച് ഫഹദ് നായകനായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നടക്കും. ഇതിന് ശേഷമാണ് തന്റെ സിനിമ ആരംഭിക്കുകയുള്ളുവെന്നും ഫാസില്‍ പറഞ്ഞിരന്നു.

ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു..

ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു..

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ് തുടങ്ങി ഹിറ്റ് സിനിമകള്‍ മാത്രം സമ്മാനിച്ച് കൊണ്ടിരിക്കുകയാണ് ദിലീഷ് പോത്തനും ഫഹദും. ഇവര്‍ക്കൊപ്പം തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരനുമുണ്ട്. വീണ്ടും മറ്റൊരു സിനിമയുമായി ഇവര്‍ മൂന്നും ഒന്നിക്കുന്നു എന്നതാണ് ആരാധകരെയും ആവേശത്തിലാക്കിയിരിക്കുകയാണ്. ഫാസിലിന്റെ നിര്‍മാണം കൂടി എത്തുന്നതോടെ സിനിമ കഴിവുള്ളവരുടെ കൈയില്‍ ഭദ്രമാണ്. മറ്റ് തിരക്കുകളെല്ലാം കഴിഞ്ഞതിന് ശേഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

 ഇതൊരു പ്രായശ്ചിത്തമാണോ?

ഇതൊരു പ്രായശ്ചിത്തമാണോ?

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് നായകനായി സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമ തിയറ്ററുകളില്‍ പൂര്‍ണ പരാജയമായിരുന്നു. അരങ്ങേറ്റ സിനിമ പരാജയമായി പോയതോടെ ഫഹദ് ഫാസില്‍ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തന്നെ തിരികെ എത്തിയ ഫഹദ് ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനാണ്. ഫഹദ് നായകനായെത്തുന്ന സിനിമകളെല്ലാം തിയറ്ററുകളിലും ബോക്‌സോഫീസിലും സൂപ്പര്‍ ഹിറ്റായി മാറുകയാണ് പതിവ്. വീണ്ടും അച്ഛനും മോനും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ ഹിറ്റ് സിനിമ ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

 ഫഹദ് തിരക്കിലാണ്..

ഫഹദ് തിരക്കിലാണ്..

ഈ വര്‍ഷം റിലീസിനെത്തിയ കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. തമിഴില്‍ നിര്‍മ്മിച്ച സൂപ്പര്‍ ഡീലക്‌സ് ആണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. ഇനി സായി പല്ലവിയ്‌ക്കൊപ്പം അഭിനയിക്കുന്ന അതിരന്‍ ആണ് റിലീസിനൊരുങ്ങുന്ന ചിത്രം. വിഷുവിന് മുന്നോടിയായി ഏപ്രില്‍ പന്ത്രണ്ടിന് സിനിമ എത്തും. നിലവില്‍ നസ്രിയ നസിമിനൊപ്പം ഫഹദ് അഭിനയിക്കുന്ന ട്രാന്‍സിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X