TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ആദ്യ സിനിമ പരാജയം, തിരിച്ച് വരവിന് കാരണമായത് ഈ സിനിമയാണ്! വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍!!
ആദ്യ സിനിമ പരാജയമായിരുന്നെങ്കിലും പിന്നീടിങ്ങോട്ട് അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് ഫഹദ് ഫാസില്‍. മലയാളത്തിലെ യൂത്തന്മാരില് പ്രധാനിയാണ് ഫഹദിപ്പോള്‍. ഫഹദ് ഫാസിലിന്റെ സിനിമയാണെങ്കില്‍ മറ്റൊന്നും ചിന്തിക്കാതെ തിയറ്ററുകളിലേക്ക് ആളുകളെത്തും എന്ന അവസ്ഥയാണിപ്പോഴുള്ളത്. തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ സിനിമയെ കുറിച്ച് ഫഹദ് വെളിപ്പെടുത്തിയിരിക്കുകയാണ്. ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തിലായിരുന്നു താരപുത്രന് തുറന്ന് സംസാരിച്ചത്.
ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയായിരുന്നു ഫഹദ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം പരാജയമായതോടെ ഏഴ് വര്‍ഷത്തോളം സിനിമയില്‍ നിന്നും ഫഹദ് മാറി നിന്നിരുന്നു. പിന്നീട് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത് ത്യാഗരാജ കുമാരരാജയുടെ ആരണ്യ കാണ്ഡമാണെന്നാണ് ഫഹദ് പറയുന്നത്.

ഏത് തരം സിനിമകളാണ് എനിക്ക് വേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് ധാരണയില്ലായിരുന്നു. ്പ്പോഴാണ് ഞാന്‍ ആരണ്യ കാണ്ഡം കാണുന്നത്. ആശ്ചര്യപ്പെടുത്തുന്ന അനുഭവമായിരുന്നത്. അത്രയും സ്റ്റൈലിഷ് ആയ ഒരു സിനിമയായിരുന്നത്. അതാണെന്നെ സിനിമയില്‍ തുടരാന്‍ പ്രേരിപ്പിച്ചത്. എന്നെ ഒരു അഭിനേതാവായി വാര്‍ത്തെടുക്കുന്നതില്‍ ആ സിനിമ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഫഹദ് പറയുന്നു.
2011 ല്‍ പുറത്തിറങ്ങിയ ആരണ്യ കാണ്ഡം കുമാരരാജയുടെ ആദ്യ സിനിമയായിരുന്നു. അടുത്ത ചിത്രം സൂപ്പര്‍ ഡീലക്സ് ആണ്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി, സാമന്ത അക്കിനേനി, രമ്യ കൃഷ്ണന്, മിസ്കന് എന്നിങ്ങനെ തെന്നിന്ത്യയിലെ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. വേലൈക്കാരന് എന്ന സിനിമയിലൂടെ തമിഴിലേക്ക് എത്തിയ ഫഹദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് സൂപ്പര്‍ ഡീലക്സ്.