നെഗറ്റീവൊന്നും ഏശിയില്ല! പടം കേറി കൊളുത്തിയെന്ന് ഫാന്‍സ്! ഞങ്ങളുടെ കഷ്ടപ്പാടിന്റെ വിജയം എന്ന് ഫഹീമും!

വീണ്ടുമൊരു ദിലീപ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കി ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് പുതിയ സിനിമയുമായി ദിലീപ് എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുണ്ടായിരുന്നു. മോഹന്‍ലാലും ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കി ട്രെയിലര്‍ എത്തിയതോടെ ആരാധകരും ആവേശത്തിലായിരുന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ വ്യാഴാഴ്ചയായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ദിലീപിനെതിരെ രൂക്ഷവിമര്‍ശനങ്ങളും, സിനിമ ബഹിഷ്‌ക്കരണവുമൊക്കെ പ്രഖ്യാപിച്ച് ഒരുവിഭാഗം സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സിനിമ റിലീസ് ചെയ്തിട്ടുള്ളത്. സിനിമ കാണുമെന്ന് ആരാധകരെല്ലാം ആവര്‍ത്തിച്ചപ്പോള്‍ മറുവിഭാഗമാവട്ടെ ചാനലില്‍ വന്നാല്‍പ്പോലും കാണില്ല എന്നായിരുന്നു വിമര്‍ശനം.

വിമര്‍ശനങ്ങളൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ലെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. മോഹന്‍ലാലും ദിലീപും കൂടി ബോക്‌സോഫീസ് കത്തിച്ചു എന്നായിരുന്നു കമന്റുകള്‍. സിനിമയെ സിനിമയായി കാണുന്നവര്‍ക്ക് ഇഷ്ടമാവുന്ന ചിത്രമാണ് ഇത്. വിനീത് ശ്രീനിവാസനും, ധ്യാനുമൊക്കെ ചേര്‍ന്നപ്പോള്‍ ചിത്രം ഗംഭീരമായെന്നുള്ള പ്രതികരണങ്ങളും വന്നിരുന്നു. സിനിമയുടെ ആദ്യ ഷോയ്ക്ക് മുന്നേ തന്നെ നൂറിനും ഫഹീമും തിയേറ്ററിലേക്കെത്തിയിരുന്നു. ടെന്‍ഷനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇനി എല്ലാം പ്രേക്ഷകരുടെ കൈയ്യിലാണെന്നായിരുന്നു ഫഹീം പറഞ്ഞത്. ചിത്രത്തിന് പോസിറ്റീവ് പ്രതികരണങ്ങള്‍ വന്ന് തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് ഫഫീം പറയുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു ഫഹീം സിനിമയെക്കുറിച്ച് കൂടുതലായി സംസാരിച്ചത്.

Fahim Safar about Bha Bha Bha
Photo Credit: filmibeat

ഞങ്ങളൊരുപാട് ആഗ്രഹിച്ചതാണ്. ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു ഫഹീം പറഞ്ഞത്. കുറച്ച് സമയമെടുത്ത് ചെയ്ത ചിത്രമാണ്. ഒന്നര വര്‍ഷമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. രണ്ടുമൂന്ന് വര്‍ഷമായി ഞങ്ങള്‍ ഇതിന് പിന്നാലെയായിരുന്നു. തുടക്കത്തില്‍ തന്നെ ഞങ്ങള്‍ ലാലേട്ടനോട് കഥ പറഞ്ഞിരുന്നു. ഇഷ്ടത്തോടെ അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായതാണ്. ഇഷ്ടത്തോടെ ചെയ്തതാണ്. കുറച്ചുനാളായി അദ്ദേഹം ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തിട്ട്. തിയേറ്ററില്‍ ആളുകള്‍ ചിരിക്കുകയും കൈയ്യടിക്കുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമാണ് തോന്നുന്നതെന്നും ഫഹീം പറയുന്നു.

ധ്യാന്‍ ശ്രീനിവാസന്റെ റിയല്‍ ലൈഫിലെ കോമഡിയൊക്കെ വെച്ച് കുറേ കാര്യങ്ങള്‍ ചെയ്തിരുന്നു. അതും ആളുകള്‍ സ്വീകരിച്ചു. ഇതൊരു നോ ലോജിക് മാഡ്‌നെസ് സിനിമയാണ്. ജോണര്‍ മനസിലാക്കി തന്നെ കാണുക. പാട്ടും ഡാന്‍സും ഫൈറ്റും ഒക്കെയായി പ്രേക്ഷകര്‍ക്ക് കാണാനിഷ്ടമുള്ളതെല്ലാമുണ്ട്. വളരെ പ്ലെയിന്‍ മൈന്‍ഡുമായിട്ട് വരിക. ആസ്വദിക്കുക. ചിത്രത്തിന് രണ്ടാം ഭാഗത്തിന് സാധ്യതയുണ്ട്. കഥകളൊക്കെയുണ്ട്. പേപ്പറിലാക്കിയിട്ടില്ല. ഇതിന്റെ പ്രതികരണം നോക്കിയിട്ട് വേണം അതേക്കുറിച്ച് തീരുമാനിക്കാന്‍. തമിഴ്, തെലുങ്ക് സിനിമകളോട് ഞങ്ങള്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. അങ്ങനെയൊരു സിനിമ മലയാളത്തില്‍ ചെയ്യാന്‍ ശ്രമിച്ചതാണ്.

വിനീതേട്ടന്‍ ഈ ക്യാരക്ടര്‍ എങ്ങനെ എടുക്കും എന്നറിയില്ലായിരുന്നു. പുള്ളിയും നല്ല ചിരിച്ചാണ് കഥ കേട്ടത്. സെല്‍ഫ് ട്രോള്‍ റഫറന്‍സുകളൊക്കെ കൊടുത്തപ്പോള്‍ അതേ സ്പരിറ്റിലാണ് എല്ലാവരും എടുത്തത്. അതാണ് അത് സ്‌ക്രീനില്‍ കാണിക്കാന്‍ പറ്റിയത്. എല്ലാവരും സപ്പോര്‍ട്ടീവായിരുന്നു എന്നും ഫഹീം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് നല്‍കാനുള്ള പല മറുപടികളും ദിലീപ് കഥാപാത്രത്തിലൂടെയായി പറഞ്ഞു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. വ്യത്യസ്തമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളോടെല്ലാവരും പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് താരങ്ങളും, അണിയറപ്രവര്‍ത്തകരുമെല്ലാം ഒരുപോലെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X