'ക്രിഞ്ച്, നയൻതാരയും ഭാര്യ വിഘ്നേഷും എന്നതാണ് കറക്ട്, ഹാപ്പിയാണെന്ന് കാണിക്കാനുള്ള ഡ്രാമ'; വിഘ്നേഷിന് പരിഹാസം!

By Desk

നയൻതാര-ധനുഷ് വഴക്കാണ് കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാ മേഖലയിലും സോഷ്യൽമീഡിയയിലും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയം. നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്റി പുറത്തുവന്നശേഷമാണ് ധനുഷ്-നയൻതാര വിവാദം ശക്തി പ്രാപിച്ചത്. പകർപ്പവകാശ ലം​ഘനം കാണിച്ച് നയൻതാരയ്ക്കെതിരെ കോടതിയെ സമീപിച്ച് കഴിഞ്ഞു ധനുഷ്.

തന്റെ അനുവാദം കൂടാതെ താൻ നിർമ്മിച്ച സിനിമയിലെ ഭാ​ഗങ്ങൾ‌ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിന് പത്ത് കോടി രൂപയാണ് നഷ്ടപരിഹാരമായി ധനുഷ് നയൻതാരയോടും വിഘ്നേഷ് ശിവനോടും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പകർപ്പവകാശ ലം​ഘനം തങ്ങൾ നടത്തിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും.

Vignesh Shivan Nayanthara

മാത്രമല്ല നാനും റൗഡി താൻ സിനിമയിലെ ഭാ​ഗങ്ങൾ ഡോക്യുമെന്ററിയിൽ നിന്നും ഒഴിവാക്കിയിട്ടുമില്ല. ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചിരിക്കുന്ന ദൃശ്യങ്ങൾ തങ്ങളുടെ സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും കോടതിയെ നയൻതാര അഭിഭാഷകൻ മുഖേന അറിയിച്ചിട്ടുണ്ട്.

നയൻതാര-ധനുഷ് പോര് വൻ ചർച്ചാ വിഷയമായി നിൽക്കുന്ന സാഹചര്യത്തിൽ ധനുഷ് ആരാധകരുടെ പരിഹാസം സോഷ്യൽമീഡിയ വഴി ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നയാൾ സംവിധായകൻ വിഘ്നേഷ് ശിവനാണ്. വേലയില്ലാ പട്ടതാരി അടക്കമുള്ള സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് വിഘ്നേഷ് ശിവനും ധനുഷും. നയൻതാരയുമായി പ്രണയത്തിലായശേഷമാണ് വിഘ്നേഷ്-ധനുഷ് സൗഹൃദത്തിൽ വിള്ളൽ വീണത്.

മക്കളുടെ ജനനത്തിനുശേഷം ജവാന്റെ റിലീസിനോട് അനുബന്ധിച്ചാണ് നായൻതാര ഇൻസ്റ്റ​ഗ്രാമിൽ പേജ് തുറന്നത്. അതിന് മുമ്പ് ഒരു സോഷ്യൽമീഡിയ പേജിലും നയൻതാര ആക്ടീവായിരുന്നില്ല. വിഘ്നേഷ് ശിവൻ വഴിയാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വളരെ ആക്ടീവാണ് സോഷ്യൽമീഡിയയിൽ നയൻതാര.

അതേസമയം എക്സിൽ നയൻതാരയുടേത് എന്ന പേരിൽ ഒരു അക്കൗണ്ട് അടുത്തിടെയായി ആക്ടീവാണ്. ഇടക്കിടെ ട്വീറ്റുകളും ആ പേജിലൂടെ പ്രത്യക്ഷപ്പെടാറുണ്ട്. പേജ് നയൻതാരയുടേതല്ലെന്നും ഭാര്യയുടെ പേരിൽ വിഘ്നേഷ് തുടങ്ങിയതാണ് അക്കൗണ്ട് എന്നുമാണ് ആരാധകരുടെ കണ്ടെത്തൽ. ധനുഷ്-നയൻതാര വിവാദവുമായി ബന്ധപ്പെട്ട് സൈബർ ബുള്ളിയിങ് ഉണ്ടായപ്പോൾ വിഘ്നേഷ് സ്വന്തം എക്സ് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരുന്നു.

Vignesh Shivan Nayanthara

നയൻതാരയുടേതെന്ന തരത്തിൽ എക്സിൽ ആക്ടീവായിട്ടുള്ള അക്കൗണ്ടിലും ധനുഷ് ആരാധകരുടെ കമന്റുകളുടെ പൂരമാണ്. നയൻതാരയുടെ നെറുകയിൽ ചുംബിക്കുന്ന വിഘ്നേഷിന്റെ ഫോട്ടോയാണ് അവസാനമായി ഈ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. അതിന് താഴെയും നിരവധി പരിഹാസ കമന്റുകളുണ്ട്.

ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പം സന്തോഷവതിയായി ജീവിക്കുന്നതിന് നയൻതാരയ്‌ക്കെതിരെ ധനുഷ് വീണ്ടും കേസ് കൊടുക്കാൻ പോവുകയാണെന്ന തരത്തിൽ വരെ കമന്റുകളുണ്ട്. അതേസമയം ക്രിഞ്ച് കപ്പിൾ എന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തത്. തെന്നിന്ത്യയിലെ ജെനീലിയയും റിതേഷുമാണ് നയൻതാരയും വിഘ്നേഷുമെന്നും കമന്റുകളുണ്ട്. നയൻതാരയും ഭാര്യ വിഘ്നേഷ് ശിവനും എന്നതാണ് കറക്ടെന്നും ചില കമന്റുകളുണ്ട്. ദാമ്പത്യ ജീവിതത്തിൽ വിക്കിക്ക് ഭാര്യ വേഷമാണ് നയൻതാര നൽകിയിരിക്കുന്നതെന്നും ചിലർ കുറിച്ചു.

വിഘ്നേഷ് ശിവന് നയൻതാരയുടെ ഭർത്താവ് എന്ന ടാ​ഗല്ലാതെ മറ്റൊന്നും ഇല്ല. ആ ടാ​ഗ് ഇല്ലായിരുന്നുവെങ്കിൽ ലൈം ലൈറ്റിൽ പോലും വിക്കി ഉണ്ടാകുമായിരുന്നില്ല. മികച്ചൊരു സംവിധായകനാകേണ്ടിയിരുന്ന വിഘ്നേഷിന്റെ കരിയർ നശിപ്പിച്ചത് നയൻതാരും അവരുടെ പ്രണയവുമാണെന്ന തരത്തിലും കമന്റുകളുണ്ട്.

നയൻതാരയുടേത് എന്ന പേരിൽ എക്സിൽ പ്രത്യക്ഷപ്പെട്ട അക്കൗണ്ട് ഫാൻ പേജാകാനാണ് സാധ്യത. മുപ്പത് ലക്ഷം ഫോളോവേഴ്സാണ് ഈ അക്കൗണ്ടിനുള്ളത്. ഓരോ ട്വീറ്റിനും ലക്ഷക്കണക്കിന് ലൈക്കുകളും ലഭിക്കുന്നുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 18നാണ് നെറ്റ്ഫ്ലിക്സ് നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി റിലീസ് ചെയ്തത്.

Read more about: vignesh shivan nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X