കനക മരിച്ചു, സിന്ധു മരിച്ചു, സലിം കുമാര്‍ മരിച്ചു, ദേ ഇപ്പോള്‍ മാമുക്കോയയും; ഇവര്‍ക്കിതാണോ പണി

By Aswini

സെലിബ്രിറ്റികളെ കുറിച്ച് എന്തെങ്കിലുമൊക്കെ ഇല്ലാത്തത് പറയുന്നതിലും ഒരു മനസുഖമുണ്ട് എന്ന് പറയാതെ വയ്യ. ഒന്നില്‍ കൂടുതല്‍ സിനിമയില്‍ ഒരുമിച്ചഭിനയിച്ചാല്‍ അപ്പോള്‍ വരും വാര്‍ത്ത, ദേ ആ നടിയും നടനും പ്രേമത്തിലാണ്. അല്ലെങ്കിലും ഒരു നടനോ നടിയെ പതിയോ ഒന്ന് ക്ലച്ച് പിടിച്ച് വരുമ്പോള്‍ പറയും 'മ്ം ഓന് ഭയങ്കര അഹങ്കാരമാ, പ്രതിഫലം കൂട്ടി എന്നൊക്കയാ കേള്‍ക്കുന്ന'തെന്ന്.

ചിലരൊക്കെ ഗോസിപ്പുകളോട് പ്രതികരിക്കും. കേട്ട് ശീലിച്ചവര്‍ മിണ്ടാതിരിക്കും. എന്നാല്‍ ഗോസിപ്പുകളെല്ലാം വെറും ഗോസിപ്പുകളാകണമെന്നില്ല കേട്ടോ. എന്തെങ്കിലുമൊക്കെ പുകയില്ലാതെ തീ കത്തില്ലല്ലോ. എന്നാല്‍ ഒരു പുകയും കാണാതെ വെറുതേ വെള്ളമൊഴിച്ച് പുകയുണ്ടാക്കുന്ന തരം ഗോസിപ്പുകളുമുണ്ട്. അതിലൊരു ഗാറ്റഗറിയാണ് താരങ്ങളുടെ മരണ വാര്‍ത്ത അടിച്ചുവിടുക.

അസുഖമായി കിടുക്കുന്നവരെ കുറിച്ചും, ശരീരം മെലിഞ്ഞവരെ കുറിച്ചും ഇനിയല്ല, ഒന്നും മിണ്ടാതെ വീട്ടിലിരിക്കുന്ന താരങ്ങളെ വെള്ളിത്തിരയില്‍ കുറച്ചുകാലാം കണാതിരുന്നാലും അവര്‍ മരിച്ചു എന്ന് പറഞ്ഞ് വാര്‍ത്ത ഇറക്കികൊള്ളും. ഇതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള നവമാധ്യമങ്ങളാണ്. ഇപ്പോള്‍ ഫേസ്ബുക്കില്‍ മരിച്ചു കിടക്കുന്നത് 'കോയിക്കോടിന്റെ' സ്വന്തം മാമുക്കയാണ്. ഇതുപോലെ മാധ്യമങ്ങള്‍ കൊന്ന ചില താരങ്ങളെ നോക്കാം

മാമുക്കോയ

കനക മരിച്ചു, സിന്ധു മരിച്ചു, സലിം കുമാര്‍ മരിച്ചു, ദേ ഇപ്പോള്‍ മാമുക്കോയയും; ഇവര്‍ക്കിതാണോ പണി

മാമുക്കോയ മരിച്ചു എന്ന വാര്‍ത്തകള്‍ പ്രചരിച്ചത് വാട്‌സാപ്പിലൂടെയാണ്. അതോടെ മാമുക്കോയയുടെ വീട്ടിലേക്ക് ഫോണ്‍കോളുകളായി. ചത്തോ ഉണ്ടോ എന്നറിയാന്‍. അവരോട് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ഞാന്‍ ജീവനോടെ ഉണ്ട്, ചത്തിട്ടില്ല എന്ന്.

സലിം കുമാര്‍

കനക മരിച്ചു, സിന്ധു മരിച്ചു, സലിം കുമാര്‍ മരിച്ചു, ദേ ഇപ്പോള്‍ മാമുക്കോയയും; ഇവര്‍ക്കിതാണോ പണി

സലിം കുമാറിന്റെ ശരീരം ഒന്ന് ക്ഷീണിച്ചപ്പോള്‍ അദ്ദേഹത്തിനെന്തോ അസുഖം പിടിപെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങി. പിന്നെ കേട്ടത് സലിം കുമാര്‍ മരിച്ചു എന്നാണ്. ഒന്നോ രണ്ട് തവണയല്ല, പല പ്രാവശ്യം സലിം കുമാറിനെ സോഷ്യല്‍ മീഡിയ കൊന്നു

യോ യോ ഹണി സിംഗ്

കനക മരിച്ചു, സിന്ധു മരിച്ചു, സലിം കുമാര്‍ മരിച്ചു, ദേ ഇപ്പോള്‍ മാമുക്കോയയും; ഇവര്‍ക്കിതാണോ പണി

കാറപടകത്തില്‍ യോ യോ ഹണി സിംഗ് മരിച്ചെന്ന വാര്‍ത്തയ്‌ക്കൊപ്പം ആശുപത്രിയില്‍ ഗുരുതരമായി കിടക്കുന്ന ഫോട്ടോയും കുറച്ചുനാള്‍ മുമ്പ് പ്രചരിച്ചരിച്ചിരുന്നു. യാഥാര്‍ത്ഥത്തില്‍ ആ ഫോട്ടോ ഹണി സിംഗ് അഭിനയിക്കുന്ന ആല്‍ബത്തിലേതായിരുന്നു. അതു വച്ചും നടനെ കൊന്നു

അമിതാബ് ബച്ചന്‍

കനക മരിച്ചു, സിന്ധു മരിച്ചു, സലിം കുമാര്‍ മരിച്ചു, ദേ ഇപ്പോള്‍ മാമുക്കോയയും; ഇവര്‍ക്കിതാണോ പണി

ബോളിവുഡിന്റെ ബിഗ് ബി അമിതാബ് ബച്ചന്‍ മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതും ഈ അടുത്താണ്. ഏതൊക്കെയോ സിനിമകളില്‍ ബച്ചന്‍ മരിച്ചതായി അഭിനയിത്ത ഫോട്ടോകള്‍ക്കൊപ്പമാണ് വാര്‍ത്ത പ്രചരിച്ചത്. ഒടുവില്‍ ഞാന്‍ ചത്തില്ലെന്ന് പറഞ്ഞ്

ലതാ മങ്കേഷ്‌കര്‍

കനക മരിച്ചു, സിന്ധു മരിച്ചു, സലിം കുമാര്‍ മരിച്ചു, ദേ ഇപ്പോള്‍ മാമുക്കോയയും; ഇവര്‍ക്കിതാണോ പണി

ഹൃദയാഘാതത്തെ തുടര്‍ന്ന് ലതാ മങ്കേഷ്‌കര്‍ മരണത്തിന് കീഴടങ്ങിയെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ ഞാന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇന്ത്യയുടെ വാനമ്പാടി ട്വിറ്ററിലെത്തി.

 കനക

കനക മരിച്ചു, സിന്ധു മരിച്ചു, സലിം കുമാര്‍ മരിച്ചു, ദേ ഇപ്പോള്‍ മാമുക്കോയയും; ഇവര്‍ക്കിതാണോ പണി

അര്‍ബുദത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം ഭേദവതിയായ കനക മരിച്ചെന്നും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ പത്ര സമ്മേളനം വിളിച്ചുചേര്‍ത്താണ് മരിച്ചിട്ടില്ലെന്ന് ലോകത്തെ അറിയിച്ചത്. അച്ഛനാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് കനകയും പബ്ലിസിറ്റിയ്ക്ക് വേണ്ടി കനക തന്നെയാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് അച്ഛനും പറഞ്ഞിരുന്നു.

കൊച്ചിന്‍ ഹനീഫ

കനക മരിച്ചു, സിന്ധു മരിച്ചു, സലിം കുമാര്‍ മരിച്ചു, ദേ ഇപ്പോള്‍ മാമുക്കോയയും; ഇവര്‍ക്കിതാണോ പണി

ഹനീഫ മരിച്ചിട്ടിപ്പോള്‍ വര്‍ഷം അഞ്ച് കഴിഞ്ഞു. എന്നാല്‍ അദ്ദേഹം മരിക്കുന്നതിന് മുമ്പ് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

അല്‍ക്ക പൂനെവാര്‍

കനക മരിച്ചു, സിന്ധു മരിച്ചു, സലിം കുമാര്‍ മരിച്ചു, ദേ ഇപ്പോള്‍ മാമുക്കോയയും; ഇവര്‍ക്കിതാണോ പണി

മറാത്തി നടിയായ അല്‍ക്ക പൂനെവാര്‍ തന്നെയാണ് തന്റെ മരണവാര്‍ത്തകളെ കുറിച്ച് പ്രചാരണം നടത്തിയത്. മുംബൈയില്‍ നിന്നും പൂനയിലേക്ക് പോയ നടിയെ കാണാനില്ലെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. പിന്നെ മരിച്ചെന്നും വാര്‍ത്ത വന്നു. എന്നാല്‍ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു അല്‍ക്ക. അതേ സമയം തന്റെ ഈ പ്രവൃത്തികൊണ്ട് മക്കള്‍ക്ക് ദോഷം സംഭവിക്കരുതെന്നുള്ളതുകൊണ്ടാണ് മരിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്.

സിന്ധു മേനോന്‍

കനക മരിച്ചു, സിന്ധു മരിച്ചു, സലിം കുമാര്‍ മരിച്ചു, ദേ ഇപ്പോള്‍ മാമുക്കോയയും; ഇവര്‍ക്കിതാണോ പണി

ഉത്തമന്‍, തൊമ്മനും മക്കളും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സിന്ധു മേനോന്‍ ആത്മഹത്യ എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ മരിച്ചിട്ടില്ല എന്ന് വ്യക്തമാക്കി സിന്ധു രംഗത്തെത്തി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X