For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡ് നടിമാരുടെ ദുരൂഹമരണം, എല്ലാം ഒരുപോലെ! പ്രശസ്തി വിനയാവുന്നത് എങ്ങനെയാണെന്ന് അറിയാമോ?

  |

  നടി ശ്രീദേവിയുടെ മരണം ഇന്ത്യക്കാരെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയിരിക്കുകയായിരുന്നു. ഹൃദയഘാതം എന്ന് വിലയിരുത്തിയ മരണം അപകട മരണമാണെന്ന് സ്ഥിതികരിച്ചിരിക്കുകയാണ്. ദുബായി പോലീസിന്റെ റിപ്പോര്‍ട്ട് വന്നതോട് കൂടിയാണ് ഒരു സിനിമാക്കഥ പോലെ ശ്രീദേവിയുടെ മരണവും മാറിയത്. ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത് ടബ്ബില്‍ ശ്രീദേവി മുങ്ങി മരിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

  രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നുള്ളതായും കണ്ടെത്തിയിരുന്നു. ഇതോടെ അസ്വഭാവിക മരണം പോലെയാണ് നടപടികള്‍ നടത്തുക. ഫെബ്രുവരി 24 ന് രാത്രിയിലായിരുന്നു നടി മരിച്ചതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന പ്രോസീക്യൂഷന്‍ ശരിവെച്ചതോട് കൂടി നടിയുടെ മൃദദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും.. ശ്രീദേവിയുടെ മരണം നടക്കിയത് പോലെ മുന്‍പും ബോളിവുഡിലെ പല നടിമാരുടെയും മരണം ദുരൂഹത ഒളിപ്പിച്ചിരുന്നു.. അവര്‍ ആരൊക്കെയാണെന്ന് നോക്കാം..

  ശ്രീദേവി

  ശ്രീദേവി

  ബോളിവുഡിലെ ആദ്യത്തെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷണത്തിന് യോഗ്യത നേടിയ ശ്രീദേവിയുടെ മരണം അപ്രത്യക്ഷിതമായിരുന്നു. ദുബായില്‍ നിന്നും ഹൃദയാഘാതം വന്നിട്ട്ാണ് നടി മരിച്ചതെന്ന് പറഞ്ഞിരുന്നെങ്കിലും ബാത് ടാബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ നടിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രോസീക്യുഷന്റെ വാദം. ഇതോടെ മൃദദേഹം ഇന്ന് മുംബൈയിലെത്തിക്കും.

   ദിവ്യാ ഭരതി

  ദിവ്യാ ഭരതി

  ഹിന്ദിയിലും തെലുങ്കിലും നിരവധി ഹിറ്റ് സിനിമകളിലഭിനയിച്ച നടിയായിരുന്നു ദിവ്യാ ഭരതി. 1990 ല്‍ സിനിമയിലെത്തി 1993 ല്‍ സിനിമയില്‍ നിന്നും പോയ നടി അക്കാലയളവിനുള്ളില്‍ 21 സിനിമകളില്‍ അഭിനയച്ചിരുന്നു. എന്നാല്‍ 2013 ല്‍ ഭര്‍ത്താവ് സാജിദ് നദിയാദ്വലയുടെ വീടിന്റെ ആറാം നിലയില്‍ നിന്നും വീണ് മരിക്കുകയായിരുന്നു. നടിയുടെ മരണത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

  പര്‍വീന്‍ ബാബി

  പര്‍വീന്‍ ബാബി

  ഇന്ത്യന്‍ നടിയായ പര്‍വീന്‍ ബാബി 1973 ലായിരുന്നു സിനിമയിലെത്തിയത്. ശേഷം 60 ഓളം ഫീച്ചര്‍ സിനിമയില്‍ അഭിനയിച്ച നടി എഴുപതുകളിലെ ഗ്ലാമര്‍ റാണിയായി അറിയപ്പെട്ടിരുന്നു. എന്നാല്‍ നടിയുടെ മരണത്തിലും ദുരൂഹതയുണ്ടായിരുന്നു. 2005 ല്‍ മുംബൈയിലെ ഫഌറ്റില്‍ പര്‍വീണിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടിയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യവുമുണ്ടായിരുന്നെന്ന് അന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

  നഫീസ ജോസഫ്

  നഫീസ ജോസഫ്

  ഇന്ത്യന്‍ മോഡലും എംടിവി വീഡിയോ ജോക്കിയുമായിരുന്ന നഫീസ ജോസഫ് ഫെമിന മിസ് ഇന്ത്യ യൂണിവേഴ്‌സായും മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2004 ജൂലൈ 29 ന് നടിയെ മുംബൈയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

   വിവേക ബാബാജി

  വിവേക ബാബാജി

  മേഡലും നടിയുമായ വിവേക ബാബാജിയുടെ മരണവും ദുരൂഹതയോടെയായിരുന്നു. മുംബൈയിലെ ഫഌറ്റില്‍ 2010 ലായിരുന്നു നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. നടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകന്‍ ഗൗതമിനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കാമസൂത്ര മോഡല്‍ ആയിട്ടായിരുന്നു വിവേക അറിയപ്പെട്ടിരുന്നത്. നടിയുടെ മരണം പ്രണയനൈരാശ്യത്തെ തുടര്‍ന്നായിരുന്നെന്നാണ് അന്ന് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

   ജിയ ഖാന്‍

  ജിയ ഖാന്‍

  ബ്രീട്ടിഷ് അമേരിക്കന്‍ നടിയായിരുന്ന ജിയ ഖാന്‍ മൂന്ന് ഹിന്ദി സിനിമയിലും അഭിനയിച്ചിരുന്നു. നിശബ്ദ് എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ നായികയായിരുന്ന ജിയ 2013 ലായിരുന്നു മരിച്ചത്. മുംബൈയിലെ വീട്ടില്‍ വെച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു നടിയെ കണ്ടെത്തിയിരുന്നത്. സംവിധാന സഹായിയും സൂരജ് പഞ്ചോളിയ്‌ക്കെതിരെ അന്ന് പോലീസ് കേടെടുത്തിരുന്നു.

  ശ്രീദേവിയുടെ മരണ കാരണം സൗന്ദര്യ സംരക്ഷണം കൂടി പോയിട്ട്! രൂക്ഷ വിമര്‍ശനവുമായി ഏക്ത കപൂര്‍!!

  മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശ്രീദേവിയെ പറ്റി പറയാനുണ്ട്.. ശ്രീദേവിയ്ക്ക് അനുശോചനവുമായി താരങ്ങള്‍!

  പൃഥ്വിയുടെ കര്‍ണന്‍ പോയപ്പോള്‍ അറിയാതെ ട്രോളി പോയതാണ്! കാളിയന്‍ കിടുക്കി എന്ന് പറഞ്ഞാല്‍ കിടുക്കി!!

  English summary
  Famous bollywood actress who died under mysterious circumstance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X