For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനിത് ചെയ്യില്ല... ഷൂട്ടിങ് കാൻസൽ ചെയ്തോളാൻ ശ്രീനിവാസൻ സാർ പറഞ്ഞു, മമ്മൂക്ക എല്ലാം ആസ്വദിച്ചു'; കല

  |

  ഇന്ത്യൻ സിനിമയിലെ മികച്ച കൊറിയോ​ഗ്രാഫർമാരിൽ ഒരാളാണ് തെന്നിന്ത്യയുടെ അഭിമാനമായ കലാ മാസ്റ്റർ. ക്ലാസിക്കൽ ഡാൻസർ കൂടിയായ കലാ മാസ്റ്റർ ബോളിവുഡ് അടക്കം നിരവധി സിനിമകളിലെ പാട്ടുകൾക്ക് കൊറിയോ​ഗ്രഫി ചെയ്തിട്ടുണ്ട്.

  സൂപ്പർ ഡാൻസർ ജൂനിയർ അടക്കമുള്ള നൃത്തവുമായി ബന്ധപ്പെട്ട വിവിധ റിയാലിറ്റി ഷോകളിൽ വിധികർത്താവായും കലാ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. മലയാളികൾ ഒരുപാട് ഇഷ്ടമുള്ള നിരവധി ​ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയതും കലയായിരുന്നു.

  Also Read: സിനിമയിൽ നിന്നും പിന്നീട് വിളി വന്നിട്ടില്ല, കാരണമുണ്ട്; സീരിയലിലേക്ക് മാറിയതിനെക്കുറിച്ച് അർച്ചന കവി

  ഇപ്പോഴിത സ്വാസിക വിജയ് അവതാരകയായ റെഡ് കാർപറ്റിൽ അതിഥിയായി എത്തി മേഘം സിനിമയിൽ ശ്രീനിവാസനേയും മമ്മൂട്ടിയേയും നൃത്തം പഠിപ്പിച്ചപ്പോൾ നടന്ന രസകരമായ സംഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് കലാ മാസ്റ്റർ.

  മേഘത്തിലെ മാർ​ഗഴിയെ മല്ലികയേ പാട്ടിന് വേണ്ടിയാണ് കലാ മാസ്റ്റർ‌ ശ്രീനിവാസനേയും മമ്മൂട്ടിയേയും നൃത്തം പഠിപ്പിച്ചത്. എക്കാലത്തേയും മികച്ച ​ഗാനവും എന്നും ആളുകൾ ഓർത്തിരിക്കുന്ന ആവർത്തിച്ച് അനുകരിക്കുന്ന സ്റ്റെപ്പുകളുമായിരുന്നു മാർ​ഗഴിയെ സോങിലേത്.

  Also Read: 'എന്റേതല്ലാത്ത അവയവങ്ങൾ... മറ്റാരുടെയോ ശരീരത്തിൽ താമസമുറപ്പിച്ചപോലെ'; സീമ വിനീത് പറയുന്നു!

  'തമിഴ് സിനിമയിൽ വർക്ക് ചെയ്യുമ്പോൾ അവർ ഒരാഴ്ച മുമ്പ് പാട്ട് എത്തിച്ച് തരും. അതിനാൽ‌ കൊറിയോ​ഗ്രഫി ചെയ്ത് വെക്കാൻ സമയം കിട്ടും. മലയാളത്തിൽ അങ്ങനെയല്ല. നാളെയാണ് സോങ് ഷൂട്ടെങ്കിൽ തലേന്നായിരിക്കും പാട്ട് കേൾക്കാൻ കിട്ടുക.'

  'പിന്നെ അധിക സമയമൊന്നും എനിക്ക് ആവശ്യമില്ല. രണ്ട് മണിക്കൂറൊക്കെ കിട്ടിയാൽ മതി. സ്റ്റോറി ബോർഡ് മനസിലായാൽ എളുപ്പത്തിൽ ചെയ്യാൻ കഴിയും. സോങ് ഷൂട്ടിന്റെ സമയത്ത് സംവിധായകൻ ലീവെടുത്ത് പോകും മിക്കപ്പോഴും.'

  Also Read: ഭര്‍ത്താവ് കൂടെയില്ലാതെ ആദ്യമായി പോയി; ഞങ്ങളുടെ കുഞ്ഞ് സുഖമായിരിക്കുന്നു, ബഷീറിനെ മിസ് ചെയ്യുന്നുവെന്ന് മഷൂറ

  'കമൽ സാർ, ലോഹിതദാസ്, സത്യൻ അന്തിക്കാട്, ഫാസിൽ എന്നീ സംവിധായകരൊന്നും സോങ് ഷൂട്ട് ചെയ്യുമ്പോൾ സെറ്റിൽ നിൽക്കില്ല. പ്രിയദർശൻ സാറിനൊപ്പം നിരവധി സിനിമകൾ ചെയ്തിരുന്നു.'

  'അ​ദ്ദേഹം സോങ് ഷൂട്ട് നടക്കുമ്പോൾ നല്ല നല്ല ഷോട്ടുകൾ വെക്കുന്നതിൽ മിടുക്കനാണ്. ശ്രീനിവാസൻ സാറിനെ ഡാൻസ് കളപ്പിച്ചതും വലിയ കഥയാണ്. അന്ന് എനിക്ക് ഊട്ടിയിൽ ഒരു ഷൂട്ടുണ്ടായിരുന്നു. അതുകൊണ്ട് രണ്ട് അസിസ്റ്റൻസിനെ ശ്രീനിവാസൻ സാറിനെ ഡാൻസ് പഠിപ്പിക്കാനായി പൊള്ളാച്ചിയിലേക്ക് അയച്ചു.'

  'ശേഷം ഞാൻ ചെന്നപ്പോൾ ശ്രീനിവാസൻ സാർ വന്നിട്ട് പറഞ്ഞു... മാസ്റ്റർ എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ല. അത് വരില്ല. അതുകൊണ്ട് കാൻസൽ ദിസ് ഷൂട്ടിങെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു.'

  'ഉടനെ പ്രിയദർശൻ സാർ ഇടപെട്ടു. പറ്റില്ല ശ്രീനിവാസൻ ഡാൻസ് കളിച്ചെ പറ്റൂവെന്ന് പ്രിയദർശൻ സാർ പറഞ്ഞു. അങ്ങനെ ശ്രീനിവാസൻ സാർ സമ്മതിച്ചു. രണ്ട് ദിവസം റിഹേഴ്സൽ‌ എടുത്തു. ഞാൻ വന്നപ്പോഴെല്ലാം ശ്രീനിവാസൻ സാർ ദേഷ്യത്തോടെ തുറിച്ച് നോക്കും.'

  'രജനികാന്ത് സ്റ്റെപ്സും മൂവ്മെന്റും കൊടുത്തതിനും അദ്ദേഹം ദേഷ്യപ്പെട്ടു. അവസാനം നിവർത്തിയില്ലാതെ അദ്ദേഹം കളിച്ചു. മമ്മൂക്ക സൈഡിൽ ഇരുന്ന് ശ്രീനിവാസൻ സാർ കളിക്കുന്നത് കണ്ട് ആസ്വദിച്ച് നന്നായി കളിച്ചുവെന്ന് പറയും.'

  'മേഘത്തിലെ മമ്മൂക്കയുടെ എക്കാലത്തേയും മാസ്റ്റർ പീസ് സ്റ്റെപ്പ് കൊടുത്തതും ഞാനാണ്. ഈസി സ്റ്റെപ്പാണ് ഇത്. പക്ഷെ മമ്മൂക്കയ്ക്ക് കളിക്കാൻ സമ്മതമായിരുന്നില്ല. കാലൊന്നും പൊക്കി കളിക്കാൻ പറ്റില്ലെന്നൊക്കെ പറഞ്ഞിരുന്നു. അവസാനം അദ്ദേഹം മനോഹരമായി ചെയ്തു.'

  'പിന്നെ അതൊരു സി​ഗ്നേച്ചർ സ്റ്റെപ്പായി മാറി. സരോജ് ഖാനാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കൊറിയോ​ഗ്രാഫർ. ജയറാമിനൊപ്പം വർക്ക് ചെയ്യുമ്പോൾ മൊത്ത തമാശയായിരിക്കും.'

  'മോഹൻലാൽ സാറിനൊപ്പം വർക്ക് ചെയ്യാനും നല്ല രസമാണ്. അദ്ദേഹത്തെ വെച്ച് എന്ത് കൊറിയോ​ഗ്രഫിയും ചെയ്യാം. തമിഴിൽ വിജയിക്കൊപ്പം വർക്ക് ചെയ്യാനാണ് സുഖം' കലാ മാസ്റ്റർ പറഞ്ഞു.

  Read more about: mammootty
  English summary
  Famous Choreographer Kala Open Up About How She Trained Sreenivasan And Mammootty-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X