twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്റെ മേളെക്കാൾ സുന്ദരിയായൊരാളെ ഞാൻ ഈ ദുനിയാവിൽ കണ്ടിട്ടില്ലെ'ന്ന് സലീം കോടത്തൂർ, വൈറലാകുന്ന ഉപ്പയും മകളും!

    |

    ഓരോ മകളും അവളുടെ അച്ഛന്റെ രാജകുമാരിയായിരിക്കും. ജീവിതപാതയില്‍ കാലിടറുമ്പോഴും പരിമിതികളില്‍ നൊമ്പരപ്പെടുമ്പോഴും ചേര്‍ത്തുപിടിക്കാന്‍ അച്ഛന്‍ അവള്‍ക്കൊപ്പം എന്നുമുണ്ടാകും. അതുകൊണ്ട് തന്നെ അച്ഛന്മാരോട് പെൺമക്കൾക്ക് പ്രത്യേക സ്നേഹമായിരിക്കും.

    അത്തരത്തിൽ പരസ്പരം അതിയായി സ്നേഹിക്കുന്ന ഒരു അച്ഛനും മകളുമാണ് മാപ്പിളപ്പാട്ട് ​ഗായകൻ സലീം കോടത്തൂരും മകൾ ഹന്നയും. ഒരു കാലത്ത് മുസ്ലീം ആൽബങ്ങളിലൂടെ സലീ കോടത്തൂർ മലബാർ മേഖലയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല.

    'കമന്റിലൂടെ തെറിവിളിക്കുന്നവർ തെറിവിളിച്ചോണ്ടിരിക്കും, ഞാൻ എന്റെ കാര്യം ചെയ്യും'; പരിഹസിക്കുന്നവരോട് സൂരജ്!'കമന്റിലൂടെ തെറിവിളിക്കുന്നവർ തെറിവിളിച്ചോണ്ടിരിക്കും, ഞാൻ എന്റെ കാര്യം ചെയ്യും'; പരിഹസിക്കുന്നവരോട് സൂരജ്!

    ഞാൻ കെട്ടിയ പെണ്ണിന് ഇത്തിരി ചന്തം കുറവാണ് എന്ന ​ഗാനമാണ് സലീം ആലപിച്ച് ഏറ്റവും ശ്രദ്ധ നേടിയ ​ആൽബം സോങ്. ഇപ്പോൾ ഉപ്പയെക്കാൾ അറിയപ്പെടുന്ന ​ഗായികയാണ് ഹ​ന്നമോൾ. പണ്ട് മാപ്പിള പാട്ട് മനോഹരമായി ആലപിക്കുന്ന സലീം കോടത്തൂരെന്ന​ ​ഗായകനായിരുന്നു ആരാധകർ കൂടുതൽ സ്നേഹിച്ചതെങ്കിൽ ഇപ്പോൾ സലീം കോടത്തൂരിലെ പിതാവിനാണ് ആരാധകർ കൂടുതൽ.

    മകളുടെ കുറവുകളെ കുറവുകളായി കാണാതെ അവൾക്കൊപ്പം നിന്ന് അവളെ വളർത്തികൊണ്ടുവന്ന് സമൂഹത്തിന് മുമ്പിൽ നിർത്തിയിരിക്കുകയാണ് സലീം കോടത്തൂർ ഇപ്പോൾ.

    അങ്ങനൊരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെങ്കില്‍ തെളിയിക്കണം; പറയുന്നത് ചെയ്യാം, വെല്ലുവിളിയുമായി ഫുക്രുഅങ്ങനൊരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെങ്കില്‍ തെളിയിക്കണം; പറയുന്നത് ചെയ്യാം, വെല്ലുവിളിയുമായി ഫുക്രു

    സലീം കോടത്തൂരിന്റെ മാലാഖ കുഞ്ഞ്

    അവളുടെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ത്തി ഹൃദയത്തോട് ഒട്ടി നില്‍ക്കുന്ന അച്ഛന്‍. തന്റെ മാലാഖ കുഞ്ഞിന്റെ പിറന്നാളിന് സലീം കോടത്തൂര്‍ പങ്കുവെച്ച കുറിപ്പും ഹൃദ്യമായ ചിത്രവും നേരത്തെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

    സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിലേക്ക് നോക്കണമെന്ന് താൻ പഠിച്ചത് മകളിലൂടെയായിരുന്നുവെന്ന് കുറിച്ചാണ് സലീം നാളുകൾക്ക് മുമ്പ് കുറിപ്പ് പങ്കുവെച്ചത്.

    പണ്ട് സഹതാപ കണ്ണുകളോടെ തന്റെ മകളെ നോക്കിയിരുന്നവർ ഇന്ന് അവളുടെ കഴിവുകളെ അം​ഗീകരിച്ച് സ്നേഹത്തോടെ നോക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുവെന്നാണ് സലീം കോടത്തൂർ ബിഹൈൻ‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

    വൈറലാകുന്ന അച്ഛനും മകളും

    'എന്റെ കാഴ്ചയില്‍ എന്റെ മകള്‍ ദുനിയാവില്‍ കണ്ട ഏറ്റവും നല്ല സുന്ദരിയാണ്. അതിനോളമൊരു സൗന്ദര്യം ഞാന്‍ കണ്ടിട്ടില്ല. നമ്മുടെ മനസ് സുന്ദരമാക്കിക്കഴിഞ്ഞാല്‍ നമ്മള്‍ കാണുന്ന കാഴ്ചയും സുന്ദരമാകും. ഉപ്പയാണ് തന്റെ റോള്‍ മോഡലെന്നാണ് ഹന്ന പറയാറുള്ളത്.'

    'ഉപ്പയെ കാണാന്‍ ഭംഗിയില്ലെന്ന് പാട്ട് കൊള്ളില്ലെന്നോ പറഞ്ഞാല്‍ അവള്‍ ഓടിച്ചിട്ട് തല്ലും. പാട്ടുവെച്ച് കൊടുത്താല്‍ അവള്‍ സ്വന്തമായി സ്റ്റെപ്പിട്ട് ഡാന്‍സ് ചെയ്യും.'

    'ഹന്നയെന്ന മാലാഖക്കുട്ടിയുടെ വാപ്പയെന്നാണ് ഇപ്പോള്‍ ആളുകള്‍ വിശേഷിപ്പിക്കുന്നത്. അത് കേള്‍ക്കുന്നതാണ് ഹന്നയ്ക്കും ഇഷ്ടം. ഉമ്മയും താത്തയുമായൊക്കെയായി ഇടയ്ക്ക് വഴക്കിടും. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവള്‍ പ്രതികരിക്കും.'

    സങ്കടപ്പെടുത്തിയ അനുഭവം

    'ജീവിതത്തിലെവിടെയോ പ്രതീക്ഷയുടെ ഒരു വെട്ടമുണ്ടാവില്ലേ അതിലൂടെയാണ് സഞ്ചരിച്ചത്. ഫാമിലിയും ഫ്രണ്ട്‌സുമെല്ലാം നല്ല സപ്പോര്‍ട്ടായിരുന്നു. വീട്ടിലെപ്പോഴും ഒത്തിരി ഗസറ്റുകളുണ്ടാവും അവരോടൊക്കെ ഇവള്‍ ഇടപഴകുമായിരുന്നു.'

    'അയല്‍വാസികള്‍, സുഹൃത്തുക്കള്‍, അംഗനവാടിയിലേയും സ്‌കൂളിലേയും ടീച്ചേഴ്‌സുമെല്ലാം നന്നായി ഇവളെ കെയര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ പഠിച്ച അതേ സ്‌കൂളിലാണ് ഇവളും പഠിക്കുന്നത്. ഹന്ന നടക്കില്ലെന്നൊക്കെയാണ് ചെറുപ്പത്തില്‍ പറഞ്ഞിരുന്നത്.'

    'സര്‍ജറി ചെയ്താലും സാധ്യത കുറവാണെന്നും പറഞ്ഞിരുന്നു. കുറേ ടെസ്റ്റുകളും സ്‌കാനിംഗുമൊക്കെ നടത്തി കേരളത്തിലെ ഒരു വലിയ ആശുപത്രിയിലേക്ക് ചികിത്സക്കായി പോയിരുന്നു. വളരെ സങ്കടപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു അവരുടേത്. അവരോടുള്ളൊരു വാശി കൂടി എന്റെ ജീവിതത്തിലുണ്ടായിരുന്നു.'

    Recommended Video

    Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview
    ഉപ്പയെ റോൾ മോഡലാക്കിയ മകൾ

    'ഒരുപാട് സങ്കടത്തോടെയാണ് അവിടെ നിന്നും ഇറങ്ങിയത്. മാതാപിതാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചൊന്നും ചിന്തിക്കാതെയാണ് ഡോക്ടര്‍ പെരുമാറിയത്. ഇങ്ങനെയുള്ള കുട്ടികളെ കെയര്‍ ചെയ്യുന്നതില്‍ ഏറ്റവും നല്ല ഡോക്ടറാണെന്നൊക്കെയായിരുന്നു അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചിരുന്നത്.'

    'മോള്‍ നടന്നുകാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പാട്ടൊക്കെ പാടിക്കൊടുക്കാറുണ്ടായിരുന്നു അവള്‍ക്ക്. അങ്ങനെയാണ് അവള്‍ ഉമ്മ, ഉപ്പ എന്ന് വിളിച്ചത്. പിന്നീട് നടന്നതെല്ലാം മിറക്കിളായിരുന്നു. നന്നായി നടക്കാനും സംസാരിക്കാനുമൊക്കെ തുടങ്ങി.'

    'മകളുടെ കാര്യമോര്‍ത്ത് സങ്കടമുണ്ടെന്നൊക്കെ പലരും പറയുമായിരുന്നു. എന്റെ കാഴ്ചയില്‍ എന്റെ മകള്‍ക്കൊരു കുഴപ്പവുമില്ല. കുറവുള്ള കുഞ്ഞായി ആളുകള്‍ അവളെ കാണുന്നതിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു' സലീം കോടത്തൂർ പറയുന്നു.

    Read more about: singer
    English summary
    famous malayalam album singer Saleem Kodathoor open up about her daughter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X