»   » മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സ് ഒഴിവാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സ് ഒഴിവാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ന സിനിമയില്‍ ഇന്ന നടന്‍ അഭിനയിക്കണം എന്നതും വിനീത് ശ്രീനിവാസന്‍ പറയുന്നതുപോലെ നിമിത്തമോ, നിയോഗമോ ആവാം. അല്ലെങ്കില്‍ പിന്നെ തലവര. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ എന്നും ഓര്‍ക്കപ്പെടുന്ന വേഷമാണ് സേതു രാമയ്യന്‍ സിബിഐ. എന്നാല്‍ ആ വേഷം മമ്മൂട്ടിയ്ക്ക് കിട്ടിയത് മോഹന്‍ലാല്‍ വേണ്ടെന്ന് വച്ചതുകൊണ്ടാണ്. അതുപോലെ, മോഹന്‍ലാലിന്റെ തുടക്കകാലത്തെ ഹിറ്റുകളിലൊന്നായ രാജാവിന്റെ മകനും ഒടുവിലത്തെ ഹിറ്റായ ദൃശ്യവും മമ്മൂട്ടി ഒഴിവാക്കിയതാണ്.

കുഞ്ചാക്കോ ബോബന്‍ ഒഴിവാക്കിയ രണ്ട് ചിത്രങ്ങളാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നരേന് സ്വീകാര്യത നല്‍കിയത്. പൃഥ്വിരാജിനൊപ്പമുള്ള മൂന്ന് ചിത്രങ്ങള്‍ ഫഹദ് ഫാസില്‍ ഒഴിവാക്കി. നോക്കാം, മലായാളത്തിലെ സൂപ്പര്‍സ്റ്റാര്‍സ് ഒഴിവാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സ് ഒഴിവാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

2006 ലെ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ക്ലാസ്‌മേറ്റ്‌സിലെ നരേന്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്ന് അവധിയെടുത്ത് ബിസിനസല്‍ ശ്രദ്ധകൊടുക്കാന്‍ തീരുമാനിച്ച ചാക്കോച്ചന്‍ ലാല്‍ ജോസിന്റെ ആ ഓഫര്‍ വേണ്ടെന്ന് വച്ചു. പിന്നീട് 2012 ല്‍ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് വേണ്ടിയും ലാല്‍ ജോസ് ചാക്കോച്ചനെ വിളിച്ചു. അതും നടന്‍ നിരസിച്ചപ്പോള്‍ ആ വേഷവും നരേന് പോയി. ചുരുക്കി പറഞ്ഞാല്‍, കുഞ്ചാക്കോ ബോബന്‍ നിരസിച്ച രണ്ട് ചിത്രങ്ങളും നരേന് മലയാള സിനിമയില്‍ വലിയ പേര് നേടിക്കൊടുത്തു. 2013ല്‍ മമ്മൂട്ടിയും ദിലീപും മുഖ്യ കഥാപാത്രങ്ങളായെത്തിയ കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലെ വേഷവും ചാക്കോച്ചന്‍ നിരസിക്കുകയായിരുന്നത്രെ.

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സ് ഒഴിവാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് ഫഹദ് ഫാസില്‍. ഒരുപാട് ചിത്രങ്ങള്‍ അത്തരത്തില്‍ നിരസിച്ചിട്ടുണ്ട്. അടുത്തിടെ ഫഹദ് ഒഴിവാക്കിയതധികവും പൃഥ്വിരാജ് ചിത്രങ്ങളായിരുന്നു. സപ്തമ ശ്രീ തസ്‌കര (2014) എന്ന ചിത്രത്തില്‍ ആസിഫ് അലി ചെയ്ത വേഷം, ഇവിടെ (2015) യില്‍ നിവിന്‍ പോളി ചെയ്ത വേഷം, ഡബിള്‍ ബാരലില്‍ (2015) ആര്യ ചെയ്ത വേഷം- ഇവയെല്ലാം ഫഹദ് ഒഴിവാക്കിയതാണ്.

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സ് ഒഴിവാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

മലയാള സിനിമയില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ വിജയിച്ച ചിത്രങ്ങള്‍ ഒഴിവാക്കിയ നടനാണ് മമ്മൂട്ടി. മമ്മൂട്ടി ഒഴിവാക്കിയ മിക്ക ചിത്രങ്ങളും പിന്നീട് ചെയ്തത് മോഹന്‍ലാല്‍ ആണ്. 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടിയെയായിരുന്നു ആദ്യം പരിഗണിച്ചത്. പിന്നീടാ വേഷം മോഹന്‍ലാല്‍ ചെയ്തു. 1997 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലെ വേഷം മമ്മൂട്ടി നിരസിച്ചപ്പോള്‍ പ്രകാശ് രാജ് പകരക്കാരനായെത്തി. ഏകലവ്യന്‍ (1993) എന്ന ചിത്രത്തിലെ വേഷം സുരേഷ് ഗോപിയും റണ്‍ ബേബി റണ്ണിലെ(2012) വേഷം മോഹന്‍ലാലും മെമ്മറീസിലെ (2013) വേഷം പൃഥ്വിരാജും ചെയ്തത് മമ്മൂട്ടി നിരസിച്ചതിന് ശേഷമാണ്. ഒടുവില്‍ 2013 ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രമായ ദൃശ്യവും മമ്മൂട്ടി ഒഴിവാക്കിയതാണ്.

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സ് ഒഴിവാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

സെക്കന്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്റെ വെള്ളിത്തിരാ പ്രവേശം. എന്നാല്‍ അതിന് മുമ്പ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിന് വേണ്ടി നടനെ വിളിച്ചിരുന്നു. എന്നാല്‍ സിനിമയെ കുറിച്ച് തനിക്കിനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദുല്‍ഖര്‍ ആ ഓഫര്‍ നിരസിച്ചു. 1990 ലെ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ സാമ്രാജ്യത്തിന്റെ രണ്ടാഭാഗമായ സാമ്രാജം2; സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രവും ദുല്‍ഖര്‍ ഒഴിവാക്കിയതാണ്. റീമേക്ക് ചിത്രങ്ങളിലോ സീക്വല്‍ ചിത്രങ്ങളിലോ അഭിനയിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ദുല്‍ഖറിന്റെ വാദം. പിന്നീട് ഈ വേഷം ചെയ്തത് ഉണ്ണി മുകുന്ദനാണ്

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സ് ഒഴിവാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

മമ്മൂട്ടി ഒഴിവാക്കിയ വേഷങ്ങള്‍ മോഹന്‍ലാല്‍ ചെയ്തതു പോലെ മോഹന്‍ലാല്‍ ഒഴിവാക്കിയ വേഷം ചെയ്തത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലെ വേഷത്തിന് ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെയായിരുന്നു. തനിക്കീ വേഷം ചേരില്ലെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ചിത്രം ഒഴിവാക്കിയത്. രജനികാന്ത് നായകനായ ശിവാജിയിലെ വില്ലന്‍ വേഷത്തിന് വേണ്ടിയും ലാലിനെ വിളിച്ചിരുന്നുവത്രെ.

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സ് ഒഴിവാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

ജയസൂര്യയുടെ ഹിറ്റ് ചിത്രമായ ചതിക്കാത്ത ചന്തുവിന് വേണ്ടി ആദ്യം പരിഗണിച്ചത് ദിലീപിനെ ആയിരുന്നു. എന്നാല്‍ മറ്റ് പലകാരണങ്ങള്‍ കൊണ്ടും നടന്‍ പിന്മാറി. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചതും ദിലീപിനെ ആയിരുന്നത്രെ. എന്നാല്‍ ജനപ്രിയ നായകന്‍ അതും നിരസിച്ചു.

മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍സ് ഒഴിവാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

ബോളിവുഡിലേക്ക് കടന്നതിന് ശേഷം, ഫര്‍ഹാന്‍ ഖാന്റെ ഹാപ്പി ന്യൂയര്‍ എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജിനെ വിളിച്ചിരുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ തമിഴില്‍ കാവ്യ തലൈവ എന്ന ചിത്രത്തിലെ നെഗറ്റീവ് വേഷം ചെയ്യുന്നതിനാല്‍ പൃഥ്വി ആ ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നക്ലൈസിലെ വേഷവും പൃഥ്വി നിരസിച്ചതാണ്. പിന്നീടാ വേഷം ഫഹദ് ഫാസില്‍ ചെയ്തു. വൈശാഖിന്റെ മല്ലു സിംഗിലെ വേഷവും പൃഥ്വി ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഉണ്ണി മുകുന്ദനിലെത്തിയത്.

English summary
Certain films have their own fate. It is initially approached to some actor, but on refusal it is given to other actor. We list down some Malayalam superstars and the films that they rejected.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam