'അണ്‍കണ്ടീഷണലായിട്ടുള്ള ലവ്വാണ്, എന്റെ തുമ്മലിലും അവള്‍ സംഗീതം കണ്ടെത്തും'; ഭാര്യ പ്രഭയെ കുറിച്ച് യേശുദാസ്‌!

രാവിലെ പ്രഭയ്ക്ക് ബെഡ് കോഫി കൊടുക്കുന്നത് ഞാനാണ്. കേരളത്തിലായിരുന്നെങ്കില്‍ നേരെ തിരിച്ചല്ലേ അമേരിക്കയില്‍ പോയപ്പോള്‍ ഞങ്ങള്‍ അത് പരിഷ്‌ക്കരിച്ചു

മലയാളികളുടെ ഗാനഗന്ധവര്‍വ്വനാണ് യേശുദാസ്. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പാട്ട് ഒരുവട്ടമെങ്കിലും പാടാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയാം. യേശുദാസിന്റെ പാട്ടുജീവിതം എല്ലാവര്‍ക്കും പരിചതമാണെങ്കിലും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ പറ്റി ആരാധകര്‍ക്ക് അത്ര പിടിയില്ല. തിരുവനന്തപുരം സ്വദേശിനി പ്രഭയാണ് യേശുദാസിന്റെ ഭാര്യ.

ഇവര്‍ പ്രണയിച്ച് കെട്ടിയതാണെന്ന് പോലും അധികമാര്‍ക്കും അറിയില്ലെന്നതാണ് സത്യം. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഫോര്‍ട്ട് കൊച്ചിക്കാരനായ യേശുദാസും തിരുവനന്തപുരം സ്വദേശിനിയായ പ്രഭയും കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും.

K. J Yesudas, K. J Yesudas news, K. J Yesudas songs, K. J Yesudas films, K. J Yesudas wife, K. J Yesudas family, കെ. ജെ യേശുദാസ്, കെ. ജെ യേശുദാസ് ന്യൂസ്, കെ. ജെ യേശുദാസ് ഗാനങ്ങൾ, കെ. ജെ യേശുദാസ് ഫിലിംസ്, കെ. ജെ യേശുദാസ് ഭാര്യ കെ. ജെ യേശുദാസ് കുടുംബം

എട്ടാം ക്ലാസില്‍ വെച്ചാണ് പ്രഭ ആദ്യമായി യേശുദാസിന്റെ ഒരു പാട്ട് റേഡിയോയില്‍ കേള്‍ക്കുന്നത്. പിന്നീട് ഗാനമേളയുമായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നേരില്‍ കണ്ടു. നാട്ടിലെ സമ്പന്ന കുടുംബാംഗമായിരുന്നു പ്രഭ.

ഒരിക്കല്‍ പള്ളിപ്പരിപാടിയില്‍ ഗാനമേളയ്ക്ക് പാടാന്‍ യേശുദാസ് എത്തിയപ്പോഴാണ് പാട്ടിനൊപ്പം പാട്ടുകാരനും പ്രഭയുടെ മനസിലേക്ക് കയറിയത്. പ്രഭ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ബന്ധു വഴി യേശുദാസ് പ്രഭയുടെ വീട്ടിലെത്തി. അന്ന് പരസ്പരം സംസാരിച്ചു.

പിന്നീട് ലാന്‍ഡ് ഫോണിലൂടെ കൂടുതല്‍ അടുത്തു. ഇതിന് ശേഷം യേശുദാസ് പ്രഭയുടെ വീട്ടില്‍ പെണ്ണാലോചിച്ച് എത്തുകയായിരുന്നു. വീട്ടില്‍ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും അതൊക്കെ തരണം ചെയ്ത് 1970ല്‍ ഇവര്‍ വിവാഹിതരായി. ഇപ്പോഴിത അണ്‍കണ്ടീഷണലായിട്ടുള്ള ലവ്വാണ് തന്റെ ഭാര്യ പ്രഭയുടേതെന്ന് പറയുകയാണ് യേശുദാസ്.

കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചത്. 'ഒരു കാര്യത്തിലും അവള്‍ക്ക് ഇഷ്ടക്കുറവ് വരില്ല. അണ്‍കണ്ടീഷണലായിട്ടുള്ള ലവ്വാണ്. ഞാനൊന്ന് മൂക്ക് ചീറ്റിയാലും ആ എന്നേ പറയാറുള്ളൂ. അവളുടെ കാര്യത്തില്‍ എനിക്കൊരു വറിയെ ഇല്ല. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറയുന്നത് പോലെയാണ്.'

'എന്റെ പരിപാടികളിലെല്ലാം അവളും വരാറുണ്ട്. എല്ലാ സദസിലും മുന്‍നിരയില്‍ അവള്‍ ഉണ്ടാവാറുണ്ട്. ഞങ്ങള്‍ പ്രണയത്തെക്കുറിച്ചൊന്നും അങ്ങനെയധികം സംസാരിക്കാറില്ല. പിള്ളേരൊക്കെ വലുതായതല്ലേ അവര്‍ ഇത് കേള്‍ക്കുമല്ലോ. അതൊക്കെ ഞങ്ങള്‍ തന്നെ പങ്കുവെച്ചോളും.'

'ആ വിഷയം വിടൂ അതങ്ങനെ പോട്ടെയന്നും' യേശുദാസ് വീഡിയോയിൽ വളരെ രസകരമായി സംസാരിച്ച് പറഞ്ഞു. 'അദ്ദേഹത്തിന്റെ കച്ചേരികളും ഗാനങ്ങളുമെല്ലാം കലക്റ്റ് ചെയ്ത് സൂക്ഷിക്കണമെന്നൊക്കെയുണ്ട്. കുറേ ടേപ്പ്‌സുണ്ട്. എല്ലാം സിഡിയിലോ മറ്റൊ ആക്കി വെക്കണമെന്നുണ്ടെന്നായിരുന്നു' പ്രഭ പറഞ്ഞത്.

K. J Yesudas, K. J Yesudas news, K. J Yesudas songs, K. J Yesudas films, K. J Yesudas wife, K. J Yesudas family, കെ. ജെ യേശുദാസ്, കെ. ജെ യേശുദാസ് ന്യൂസ്, കെ. ജെ യേശുദാസ് ഗാനങ്ങൾ, കെ. ജെ യേശുദാസ് ഫിലിംസ്, കെ. ജെ യേശുദാസ് ഭാര്യ കെ. ജെ യേശുദാസ് കുടുംബം

'അദ്ദേഹത്തിന്റെ സഹോദരിയുമായി നല്ല കൂട്ടായിരുന്നു. ആദ്യം മുതലെ നല്ലൊരു വൈബ്രേഷന്‍ കിട്ടിയിരുന്നു. അമ്മച്ചിയായിരുന്നു വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. സഹോദരിയെ നോക്കുന്നത് പോലെ തന്നെയാണ് എന്നെയും നോക്കിയത്.'

'വേറൊരു വീട്ടില്‍ പോയത് പോലെയൊന്നും എനിക്ക് തോന്നിയില്ല. ക്രിസ്മസിനൊക്കെ എല്ലാവരും ഒന്നിച്ച് ചേരാറുണ്ട്' പ്രഭ പറഞ്ഞു. '42ആം വയസിലാണ് അമേരിക്കയിലേക്ക് പോയത്. അതുവരെ ജോലി ചെയ്യാതിരുന്നതിന്റെ ഫലമാണ് അവിടെ പോയപ്പോള്‍ അനുഭവിക്കുന്നത്.'

'എല്ലാ പണിയും അവിടെ പ്രഭ ഒറ്റയ്ക്കാണ് ചെയ്യുന്നത്. രാവിലെ പ്രഭയ്ക്ക് ബെഡ് കോഫി കൊടുക്കുന്നത് ഞാനാണ്. കേരളത്തിലായിരുന്നെങ്കില്‍ നേരെ തിരിച്ചല്ലേ അമേരിക്കയില്‍ പോയപ്പോള്‍ ഞങ്ങള്‍ അത് പരിഷ്‌ക്കരിച്ചു' യേശുദാസ് പറഞ്ഞു. 'രണ്ട് മരുമക്കളും ഹിന്ദുക്കളാണെങ്കിലും ആരും മതം മാറിയിട്ടില്ല. അതിനായി ആരും അവരെ നിർബന്ധിച്ചിട്ടുമില്ല.'

'എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് എന്റെ അച്ഛനുമമ്മയും പഠിപ്പിച്ചത്. ദാസേട്ടന്റെ അപ്പച്ചൻ അദ്ദേഹത്തെ പഠിപ്പിച്ചതും അങ്ങനെ തന്നെ. മൂകാംബിക, ശബരിമല ഭക്തനാണ് അദ്ദേഹമെന്ന്' മുമ്പൊരു അഭിമുഖത്തിൽ പ്രഭ പറഞ്ഞിരുന്നു. അടുത്തിടെയാണ് താനും ഭാര്യയും വിവാ​ഹമോചിതരായിയെന്ന് വിജയ് യേശുദാസ് വെളിപ്പെടുത്തിയത്.

Read more about: yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X