»   » സണ്ണി ലിയോണിനെക്കാള്‍ ആരാധകരുള്ള മലയാളത്തിലെ പ്രമുഖ താരം ആരാണെന്ന് അറിയാമോ?

സണ്ണി ലിയോണിനെക്കാള്‍ ആരാധകരുള്ള മലയാളത്തിലെ പ്രമുഖ താരം ആരാണെന്ന് അറിയാമോ?

By: Teresa John
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന താരമായി വളര്‍ന്നിരിക്കുകയാണ്. മലയാള സിനിമയില്‍ നിന്നും അതിവേഗം തമിഴ്, തെലുങ്കു ഭാഷകളിലേക്ക് ചുവട് വെച്ച താരം ഇപ്പോള്‍ ബോളിവുഡിലും എത്തിയിരിക്കുകയാണ്. ഇന്നലെ ഫേസ്ബുക്കില്‍ അമ്പത് ലക്ഷം ലൈക്കുകള്‍ കിട്ടിയ സന്തോഷവും താരം പങ്കുവെച്ചിരുന്നു.

ടൈറ്റാനിക്കിലിലെ ജാക്കും റോസും ഒരുപാട് മാറി പോയി! ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

ദുല്‍ഖറിനെ സ്‌നേഹിക്കുന്ന ആരാധകരുടെ എണ്ണം കുറച്ചൊന്നുമല്ലെന്ന് തെളിയിച്ചു കൊണ്ട് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ഇന്നലെ കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ കാണാനെത്തിയവരുടെ കണക്ക് പറയുന്നതിന്റെ കൂട്ടത്തിലാണ് ഹോട്ട് സുന്ദരിയെക്കാള്‍ ആളുകള്‍ ദുല്‍ഖറിനെ കാണാനെത്തിയിരുന്ന കാര്യവുമായി ആരാധകര്‍ രംഗത്തെത്തിയത്.

സണ്ണിയെ കാണാനെത്തിയവര്‍

ഇന്നലെ മൊബൈയില്‍ ഫോണ്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിന് കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയിലേക്ക് ആയിരങ്ങളായിരുന്നു ഒഴുകി എത്തിയിരുന്നത്.

ദുല്‍ഖറിന്റെ അത്രയും വരുമോ?


സത്യത്തില്‍ മുമ്പ് ദുല്‍ഖര്‍ പാലക്കാട് ഒരു മൊബൈയില്‍ ഷോറും ഉദ്ഘാടനത്തിന് പോയപ്പോള്‍ ഇതിനെക്കാളും അധികം ആള്‍ക്കാര്‍ അന്ന് അവിടെ എത്തിയിരുന്നെന്ന് ചൂണ്ടി കാണിച്ചു കൊണ്ട് ദുല്‍ഖറിന്റെ ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

വൈറലാവുന്ന വീഡിയോ


സണ്ണി ലിയോണിനെ കാണാനെത്തിയവരുടെ കണക്ക് പറയുന്നവര്‍ക്കിടയിലേക്കാണ് ദുല്‍ഖറിന്റെ വീഡിയോ വന്നിരിക്കുന്നത്. സംഭവം സത്യമാണെന്ന് മനസിലായതോടെ ആ വീഡിയോ സോഷ്യല്‍ മീഡിയ വൈറലാക്കി മാറ്റിയിരിക്കുകയാണ്.

അനങ്ങാന്‍ പോലും കഴിയാതെ

താരം കാറില്‍ വരുന്നത് കണ്ടതോട് കൂടി ജനം കാറിന് ചുറ്റും കൂടി. ഇതോടെ മുന്നോട്ട് പോവാന്‍ കഴിയാതെ ഗതാഗതം തടസപ്പെട്ടിരുന്നു. മാത്രമല്ല കാറില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്.

അമ്പത് ലക്ഷം ലൈക്കുകള്‍


കേരളത്തില്‍ എല്ലാ താരങ്ങളെയും പിന്നീലാക്കി അമ്പത് ലക്ഷം ഫേസ്ബുക്ക് ലൈക്കുകളാണ് ദുല്‍ഖര്‍ നേടിയിരി്ക്കുന്നത്. അക്കാര്യം ഇന്നലെ ദുല്‍ഖര്‍ തന്നെ പുറത്ത് വിട്ടിരുന്നു.

ബോളിവുഡിലേക്ക്

തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അഭിനയിക്കുന്നതിനൊപ്പം ദുല്‍ഖര്‍ ബോളിവുഡിലും സജീവമാവാന്‍ പോവുകയാണ്. അതോടെ ദുല്‍ഖറിന്റെ ആരാധകരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങ് ഇരട്ടിയാവുമെന്നതില്‍ യാതൊരു സംശയവുമില്ല.

ദുല്‍ഖറിന്റെ ആരാധകര്‍

മലയാളത്തിലെ താരപുത്രനായി അറിയപ്പെട്ട് തുടങ്ങിയ ദുല്‍ഖര്‍ അതിവേഗം നല്ലൊരു നടനായി മാറുകയായിരുന്നു. യുവാക്കള്‍ക്കിടയില്‍ ദുല്‍ഖറിന് കിട്ടിയ സ്ഥാനം വലുതാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിരുന്നു.

English summary
Do you know who is the famous star of Malayalam with more fans than Sunny Leone?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam