For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രണ്ട് ഭാര്യമാരുള്ള സ്വര്‍​​​ഗം, ഇവിടുത്തെ അവസ്ഥ കണ്ടറിയേണ്ടതാണ്, അടിച്ച് വാരിയാൽ പെൺകോന്തനാവില്ല'; ബഷീർ ബഷി

  |

  കാലം ഒരുപാട് മാറി കഴിഞ്ഞു. അതിനാൽ തന്നെ പുതിയ ചിന്താ​​ഗതികൾ ഉൾക്കൊള്ളാൻ ജനങ്ങൾക്കും സാധിക്കുന്നുണ്ട്. പൊതുവെ ഒരാൾക്ക് ഒരു ഭാര്യ എന്ന രീതിയാണ് മലയാളികൾക്കിടയിൽ കണ്ട് വരാറുള്ളത്.

  അല്ലെങ്കിൽ ആദ്യത്തെ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം രണ്ടാമതൊരു വിവാഹം കൂടി ചെയ്യും. ഇതൊന്നുമല്ലാത്ത ചിലർ പൊതു സമൂഹത്തെ അറിയിക്കാതെ ആദ്യത്തെ ഭാര്യയുമായുള്ള ബന്ധം നിലനിൽക്കെ തന്നെ മറ്റൊരു വിവാഹം കൂടി കഴിക്കും.

  Also Read: മേക്കപ്പ്മാന്റെ കൂടെ ഞാൻ ഒളിച്ചോടി പോയി; അദ്ദേഹം കൊണ്ട് പോയി നോക്കുമെന്ന് കരുതി, പിന്നെ സംഭവിച്ചത്-സേതുലക്ഷ്മി

  എന്നാൽ വളരെ വിരളമായി മാത്രമാണ് ആദ്യത്തെ ഭാര്യയുടെ സമ്മതത്തോടെ വീണ്ടുമൊരു വിവാഹം കഴിച്ച് രണ്ടാം ഭാര്യയ്ക്കും ആദ്യത്തെ ഭാര്യയ്ക്കുമൊപ്പം സന്തോഷത്തോടെ കഴിയുന്നത്. അത്തരത്തിൽ ഒരാളാണ് ബി​ഗ് ബോസ് താരം യുട്യൂബ് വ്ലോ​ഗറുമായ ബഷീർ ബഷി.

  ആദ്യത്തെ വിവാഹം കഴിഞ്ഞ് രണ്ട് മക്കൾ പിറന്നശേഷമാണ് രണ്ടാമത് ഒരു പെൺകുട്ടിയെ കൂടി നാല് വർഷം മുമ്പ് വിവാഹം ചെയ്തത്. ആദ്യം ഇക്കാര്യം ബഷീർ ബഷി പരസ്യപ്പെടുത്തിയത് ബി​ഗ് ബോസിൽ മത്സരാർഥിയായി വന്നപ്പോഴായിരുന്നു.

  അന്ന് അത് എല്ലാവരും ആശ്ചര്യത്തോടെയാണ് കേ‍ട്ടത്. ചിലർ‌ സദാചാരം പറഞ്ഞ് ബഷീറിന് എതിരെ സോഷ്യൽമീഡിയ വഴി കല്ലെറിഞ്ഞു. പക്ഷെ ഹേറ്റ് കമന്റുകളും പരിഹാസവും ബഷീറിനെ ബാധിച്ചില്ല. ബഷീറിനും ഭാര്യമാർക്കും മക്കൾക്കുമെല്ലാം ഇന്ന് യുട്യൂബ് ചാനലുകളുണ്ട്.

  എല്ലാ വിശേഷങ്ങളും കുടുംബാം​ഗങ്ങൾ യുട്യൂബ് ചാനൽ‌ വഴി പങ്കുവെക്കാറുണ്ട്. രണ്ടാം ഭാര്യ മഷൂറയിൽ ബഷീറിന് കുഞ്ഞ് പിറക്കാൻ പോവുകയാണ്. അതിന്റെ ത്രില്ലിലാണ് കുടുംബം മുഴുവൻ. മാർച്ചോടെ പുതിയൊരു അം​ഗം കൂടി തങ്ങളുടെ ജീവിതത്തിലേക്ക് വരുമെന്നാണ് അടുത്തിടെ മഷൂറ പ‍റഞ്ഞത്.

  കഴിഞ്ഞ ദിവസം മഷൂറയുടെ വയറ് കാണാൻ മറ്റൊരു ഫാമിലി വ്ലോ​ഗറായ കുഞ്ഞൻ പാണ്ടിക്കാടും കുടുംബവും പോയിരുന്നു. അതിന്റെ സന്തോഷം ബഷീർ പങ്കുവെച്ചിരുന്നു. ഇപ്പോഴിത രണ്ട് ഭാര്യമാരുള്ള വ്യക്തിയെന്ന് പറഞ്ഞ് ബഷീറിനെ കളിയാക്കുന്നവരോട് കുഞ്ഞൻ പാണ്ടിക്കാട് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  രണ്ട് ഭാര്യമാരുള്ള സ്വര്‍​​​ഗമാണ് ബഷീറിന്റെ കുടുംബമെന്നും അവിടുത്തെ അവസ്ഥ കണ്ടറിയേണ്ടതാണെന്നും കുഞ്ഞൻ പാണ്ടിക്കാട് പുതിയ വീഡിയോയിൽ പറഞ്ഞു.

  Also Read: 'നിന്റേയും ബഷീറിന്റേയും കുട്ടിയല്ലേ... കൂടിയ ഐറ്റമായിരിക്കും'; മഷൂറയുടെ കുഞ്ഞിനെ കുറിച്ച് സുഹാന പറഞ്ഞത്!

  'ചെടി മാറ്റിയപ്പോള്‍ മുറ്റത്ത് കുറച്ച് മണ്ണായിരുന്നു. അത് ഞാന്‍ ചൂലെടുത്ത് അടിച്ച് വാരി. സ്വന്തം വീട് അടിച്ച് വാരാനോ മറ്റ് പണികള്‍ ചെയ്യാനോ ആണോ പെണ്ണോ എന്ന് നോക്കേണ്ടതില്ലെന്നായിരുന്നു' ബഷീര്‍ പറഞ്ഞത്. 'കുഞ്ഞാനിക്ക ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കില്ല.'

  'ഞാന്‍ എന്ത് പണി ചെയ്യുകയാണെങ്കിലും ഇടയ്ക്കിടയ്ക്ക് ഓരോ ആവശ്യങ്ങളുമായി വരുമെന്നായിരുന്നു' കുഞ്ഞൻ പാണ്ടിക്കാടിന്റെ ഭാര്യ ജസി പറഞ്ഞത്. 'ഞാൻ‌ പണികൾ ചെയ്യുന്നത് കാണുന്നവര്‍ പോസിറ്റീവായി കാണുകയില്ല പെണ്‍കോന്തനെന്ന് പറയുമെന്നായിരുന്നു' ബഷീറിന്റെ മറ്റൊരു കമന്‍റ്.

  'ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്താല്‍ പെണ്‍കോന്തനൊന്നുമാവില്ലെന്നും അങ്ങനെയല്ല കാര്യങ്ങളെന്നും ഇതൊക്കെ ഷെയറിംഗാണെന്നായിരുന്നു' മഷൂറയും സുഹാനയും ബഷീറിനോട് പറഞ്ഞത്.

  കുഞ്ഞൻ പാണ്ടിക്കാട് തന്നെ സഹായിക്കാറില്ലെന്ന് ഭാര്യ ജസി പറഞ്ഞപ്പോൾ 'ഞാന്‍ അലക്കിത്തന്നില്ലേ,? തുടച്ച് തന്നില്ലേ? പാത്രം കഴുകിത്തന്നില്ലേ എന്നായിരുന്നു കുഞ്ഞാന്‍ ജസിയോട് ചോദിച്ചത്. എനിക്കോ എപ്പോള്‍ എന്നായിരുന്നു ജസി തിരിച്ച് ചോദിച്ചത്. ഞാന്‍ കൊവിഡ് പോസിറ്റീവായി തീരെ വയ്യാതിരുന്ന സമയത്ത് കുഞ്ഞാന്‍ കുക്ക് ചെയ്തിരുന്നു. നിവൃത്തികേട് കൊണ്ടായിരുന്നു അത്' എന്നാണ് ജസി പറഞ്ഞത്.

  'ഞങ്ങൾ സുഹൃത്തുക്കളായിട്ട് രണ്ട് വര്‍ഷമായി. ദൈവം സഹായിച്ച് അത് നന്നായി പോകുന്നുണ്ട്. ഇത്രയും ദൂരെയാണെങ്കിലും നമ്മള്‍ വിളിച്ചാല്‍ ഓടി വരാറുണ്ട് കുഞ്ഞാനും ഫാമിലിയും. ഞങ്ങള്‍ സ്വന്തം ഫാമിലിയെപ്പോലെ തന്നെയാണ് കുഞ്ഞാനിക്കയെ കാണുന്നത്' എന്നാണ് ബഷീർ പിന്നീട് പറഞ്ഞത്.

  'ഈ വീട്ടില്‍ വന്നാലെ ഇവിടത്തെ അവസ്ഥ അറിയൂ. അത് കണ്ടറിഞ്ഞാലെ മനസിലാവൂ. രണ്ട് ഭാര്യമാരുള്ളതിന് പലരും പലത് പറയുന്നുണ്ട്. ഇവരെങ്ങനെയാണെന്നറിയണമെങ്കില്‍ ഇവിടേക്ക് തന്നെ വരണം. നെഗറ്റീവ് കമന്റുകളൊന്നും നമ്മള്‍ മൈന്‍ഡ് ചെയ്യേണ്ടതില്ലെന്നുമായിരുന്നു' കുഞ്ഞാന്‍ ബഷീറിനോടും കുടുംബത്തോടും പറഞ്ഞത്.

  Read more about: bigg boss basheer bashi
  English summary
  Famous Youtuber Kunjan Pandikkad Latest Statement About Basheer Bashi Family-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X