പബ്ലിസിറ്റിക്കായി ചാരിറ്റി ചെയ്യുന്ന വീഡിയോ പങ്കിട്ടു, വിവാദമായപ്പോൾ വീഡിയോ മുക്കി, റോബിനെ വിമർശിച്ച് യുട്യൂബർ

ചാരിറ്റി പ്രവർത്തനങ്ങളുമായി ഇത്തരം ചിൽഡ്രൺസ് ഹോമിൽ പോകുന്നവർ അവിടെയുള്ള അന്തേവാസികളായ കുട്ടികളുടെ വീഡിയോകൾ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി പകർത്തി പബ്ലിഷ് ചെയ്യരുതെന്ന് കർശനമായ നിർദേശം കേരള സർക്കാർ ഇറക്കിയിട്ടുണ്ട്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബി​ഗ് ബോസ് താരം റോബിൻ തൊടുന്നതെല്ലാം അവസാനിക്കുന്നത് വിവാദങ്ങളിലാണ്. ഏറ്റവും പുതിയ വിവാദങ്ങൾക്ക് കാരണം കൊച്ചി ചിൽഡ്രൺസ് ഹോമിൽ റോബിൻ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളാണ്.

കഴിഞ്ഞ ​ദിവസമാണ് റോബിൻ രണ്ട് കവർ നിറയെ സാധനങ്ങളുമായി കൊച്ചി ചിൽഡ്രൺസ് ഹോമിലെ കുട്ടികളെ കാണാനെത്തിയത്.

സാധനങ്ങളുമായി ചിൽഡ്രൺസ് ഹോമിന്റെ കോംമ്പൗണ്ടിൽ കയറിയത് മുതൽ കുട്ടികളെ മീറ്റ് ചെയ്യുന്നതിന്റേയും അവരോടൊപ്പം സമയം ചില വഴിക്കുന്നതിന്റേയും എല്ലാം ദൃശ്യങ്ങൾ പകർത്തി കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു റോബിൻ‌.

ചിൽഡ്രൺസ് ഹോം കൊച്ചിയെന്ന് തലക്കെട്ട് നൽകിയാണ് റോബിൻ തന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ വീഡിയോ പങ്കുവെച്ചത്.

Secret Agent, Dr Robin, Dr Robin radhakrishnan, Dr Robin news, Dr Robin Controversy, സീക്രട്ട് ഏജന്റ്, ഡോ റോബിൻ, ഡോ റോബിൻ രാധാകൃഷ്ണൻ, ഡോ റോബിൻ വാർത്ത, ഡോ റോബിൻ വിവാദം

നിരവധി പേരാണ് റോബിന്റെ പ്രവത്തിയെ അഭിനന്ദിച്ച് എത്തിയത്. എന്നാലിപ്പോൾ റോബിൻ ആ വീഡിയോ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തു.

ചാരിറ്റി പ്രവർത്തനങ്ങളുമായി ഇത്തരം ചിൽഡ്രൺസ് ഹോമിൽ പോകുന്നവർ അവിടെയുള്ള അന്തേവാസികളായ കുട്ടികളുടെ വീഡിയോകൾ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി പകർത്തി പബ്ലിഷ് ചെയ്യരുതെന്ന് കർശനമായ നിർദേശം കേരള സർക്കാർ ഇറക്കിയിട്ടുണ്ട്.

ആ നിർദേശം തെറ്റിക്കുകയാണ് റോബിൻ ചിൽഡ്രൺസ് ഹോമിന്റെ വീഡിയോ പബ്ലിഷ് ചെയ്തതിലൂടെ ചെയ്തിരിക്കുന്നത്.

പിന്നീട് കാര്യത്തിന്റെ ​ഗൗരവം മനസിലാക്കിയായിരിക്കണം റോബിൻ വീഡിയോ സോ‌ഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തത്.

ഇപ്പോഴിത വിഷയത്തിൽ പ്രതികരിച്ച് യുട്യൂബർ സ്ക്രീട്ട് ഏജന്റ് രം​ഗത്തെത്തിയിരിക്കുകയാണ്. തന്നെ ചൊറിയാൻ വരാതെ എന്തിനാണ് ചാരിറ്റി വീഡിയോ മുക്കിയതെന്ന് റോബിനോട് പോയി ചോദിക്കൂ അന്തം ഫാൻസെ എന്നാണ് സീക്രട്ട് ഏജന്റ് പുതിയ വീഡിയോയിൽ പറയുന്നത്.

'ചാരിറ്റി വീഡിയോ മുക്കിയതിന്റെ കാരണം അന്തം ഫാൻസ് റോബിനോട് ചോദിക്കൂ. റോബിന്റെ അന്തം ഫാൻസിന് കാര്യങ്ങൾ മനസിലാകാൻ ഞാൻ ഇനി രണ്ട് കൈയ്യിലും വാച്ച് കെട്ടി വന്ന് പറയണോ അതോ കൂക്കി വിളിച്ച് ആർത്ത് പറയണോയെന്ന് എനിക്ക് മനസിലാകുന്നില്ല.'

'എന്റെ സംസാര രീതി ഇങ്ങനെയാണ്. ഞാൻ മിണ്ടാതിരിക്കുന്നത് നല്ലതാണെന്ന് വിചാരിച്ച് ഇരുന്നോളൂ.'

Secret Agent, Dr Robin, Dr Robin radhakrishnan, Dr Robin news, Dr Robin Controversy, സീക്രട്ട് ഏജന്റ്, ഡോ റോബിൻ, ഡോ റോബിൻ രാധാകൃഷ്ണൻ, ഡോ റോബിൻ വാർത്ത, ഡോ റോബിൻ വിവാദം

'അടുത്തിടെ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ഇപ്പോഴത്തെ ലോകം സോഷ്യൽമീഡിയയാണെന്ന് പലർക്കും ധാരണയുണ്ടെന്ന് റോബിൻ പറയുന്നത് കണ്ടിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയിട്ടുണ്ടോ?.'

'മാത്രമല്ല റോബിന്റെ ആ വീഡിയോ കേരള പോലീസ് ഷെയർ ചെയ്തുവെന്ന് പറഞ്ഞ് ചിലർ എനിക്ക് മെസേജും മറ്റും അയക്കുന്നുണ്ട്. ആദ്യം പോയി ആ വീഡിയോ പങ്കുവെച്ച് കേരള പോലീസ് റോബിനെ ആക്കിയതാണോ പ്രശംസിച്ചതാണോയെന്ന് മനസിലാക്കി ഉറപ്പ് വരുത്തൂ.'

'ചാരിറ്റി തൊട്ടാൻ പൊള്ളുന്ന ഒന്നാണ്. പതിനെട്ട് വയസിൽ താഴെ പ്രായമുള്ള ഇത്തരം സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികളുടെ വീഡിയോയോ ചിത്രങ്ങളോ പകർത്തി പരസ്യപ്പെടുത്താൻ ആർക്കും അനുവാദമില്ല.'

'അതിപ്പോൾ റോബിനായാലും ഇത്തരം പ്രവൃത്തി ചെയ്താൽ തെറ്റ് തന്നെയാണ്. റോബിൻ സോഷ്യൽമീഡിയയിൽ ഇടാൻ വേണ്ടി തന്നെ പകർത്തിയതായിരിക്കണം.'

'അല്ലാത്ത പക്ഷം അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. ഞാനും ചാരിറ്റി ചെയ്യുന്നയാളാണ് പക്ഷെ പരസ്യപ്പെടുത്താറില്ല' സീക്രട്ട് ഏജന്റ് പുതിയ വീഡിയോയിൽ പറഞ്ഞു.

അതേസമയം റോബിനിപ്പോൾ ശ്രീലങ്ക സന്ദർശിക്കാനായി പോയിരിക്കുകയാണ്. ശ്രീലങ്കൻ എയർപോട്ടിൽ കിട്ടിയ സ്വീകരണത്തിന്റെ വീഡിയോ റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോബിൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ബൂമറാങ് പോലെ തിരിച്ചടിക്കുന്ന സ്ഥിതി വിശേഷമാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X