'പുതിയ സിനിമകളൊന്നും പ്രഖ്യാപിക്കുന്നില്ല, കാരണം വല്ലാതെ മെലിഞ്ഞതോ; അന്ന് നയൻതാരയും മാറി നിന്നു'

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ തമിഴകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളുലാെന്നാണ് ന‌ടി തൃഷയുടേത്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തോടെ താരമൂല്യം തിരികെ നേടിയ തൃഷ പിന്നീട് തുടരെ ബി​ഗ് ബഡ‍്ജറ്റ് സിനിമകൾ ചെയ്തു. അജിത്ത്, വിജയ്, സൂര്യ തുടങ്ങിയ താരങ്ങൾക്കൊപ്പം തൃഷയ്ക്ക് ഓഫറുകൾ വന്നു. കരിയറിൽ കയറ്റിറക്കങ്ങൾ കണ്ട നടിയാണ് തൃഷ. തകർച്ചയുടെ വക്കിൽ നിന്നും കരിയറിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്താൻ തൃഷയ്ക്ക് സാധിച്ചു.

എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി തൃഷയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വിശ്വംഭര, കറുപ്പ് എന്നീ സിനിമകളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. പുതിയ സിനിമകളൊന്നും നടി കമ്മിറ്റ് ചെയ്യാത്ത സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്തുകാെണ്ട് തൃഷയുടെ പുതിയ സിനിമകൾ പ്രഖ്യാപിക്കുന്നില്ലെന്ന ചോദ്യത്തിന് പല ഉത്തരങ്ങളാണ് വരുന്നത്.

'ഞാൻ തൃഷയുടെ ഫാൻ ആണ്. വിക്കിപീഡിയയിൽ എപ്പോഴും അവരുടെ ഫിൽമോ​ഗ്രഫി നോക്കും. കുറച്ച് നാളുകളായ തൃഷ പുതിയ സിനിമകൾക്ക് ഒപ്പ് വെക്കുന്നില്ല. രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. എന്തുകാെണ്ടാണെന്നറിയുമോ? വല്ലാതെ മെലിഞ്ഞത് കൊണ്ടാണോ? ഒരിക്കൽ നയൻ ഇത്രയും മെലിഞ്ഞപ്പോൾ ഒരു ബ്രേക്ക് എടുത്തത് ഞാൻ ഓർക്കുന്നു,' സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് ഇങ്ങനെ.

Trisha

നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. തുടരെ സിനിമകൾ ചെയ്തതിനാൽ കുറച്ച് നാളത്തേക്ക് ബ്രേക്ക് എടുത്തതായിരിക്കാമെന്നാണ് ചിലരുടെ അഭിപ്രായം. ഈയടുത്താണ് തൃഷയുടെ വണ്ണം വല്ലാതെ കുറഞ്ഞെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടത്. ത​ഗ് ലെെഫിന്റെ പ്രൊമോഷൻ ഇവന്റുകൾക്കെത്തിയ നടി വല്ലാതെ മെലിഞ്ഞെന്ന് പലരും ചൂണ്ടിക്കാട്ടി.

ഈ വർഷം ഇതുവരെ തൃഷയുടെ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. ത​ഗ് ലെെഫ് ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കമൽ ഹാസൻ പ്രധാന വേഷം ചെയ്ത ത​ഗ് ലെെഫ് ബോക്സ് ഓഫീസിൽ പരാജയപ്പെ‌ട്ടു. ഐഡന്റിറ്റി, വിടാമുയർച്ചി തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണുണ്ടായത്.

Trisha

നയൻതാര കരിയറിൽ വീഴ്ച നേരിട്ട ഘട്ടത്തിലാണ് തൃഷ പൊന്നിയിൻ സെൽവനിലൂടെ കരിയറിൽ കുതിച്ചുയർന്നത്. എന്നാൽ ഇനി റിലീസ് ചെയ്യാനുള്ള നയൻതാരയുടെ സിനിമകളിൽ പലതും ബി​ഗ് ബഡ്ജറ്റ് പ്രൊജക്ടുകളാണ്. യാഷ് ചിത്രം ടോക്സിക്, മലയാള സിനിമ പാട്രിയോട് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഒരേ കാലഘട്ടത്തിൽ സിനിമാ രംഗത്തേക്ക് കടന്ന് വന്നവരാണ് തൃഷയും നയൻതാരയും. ഇരുവരും വളരെ പെട്ടെന്ന് ജനപ്രീതി നേടി.

താര റാണിമാരെ ഒരുമിച്ച് ഒരു സിനിമയിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മുമ്പൊരിക്കൽ രണ്ട് പേരെയും നായികമാരാക്കി ഒരു സിനിമയുടെ പ്രാരംഭഘ‌ട്ട ചർച്ച നടന്നിരുന്നു. 2022 ൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയായിരുന്നു ഇത്. നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവനാണ് ഈ സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിൽ നിന്നും തൃഷ പിന്മാറുകയാണുണ്ടായത്. പകരം സമാന്തയെത്തി.

ഐഡന്റിറ്റിയാണ് തൃഷയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. മലയാളത്തിൽ വല്ലപ്പോഴുമേ നടി സിനിമകൾ ചെയ്യാറുള്ളൂ. ജിത്തു ജോസഫ്-മോ​​ഹൻലാൽ കൂട്ടുകെ‌ട്ടിൽ വരുന്ന റാം എന്ന സിനിമയിൽ തൃഷയാണ് നായിക. എന്നാൽ വർഷങ്ങളായി ഈ സിനിമയുടെ ചിത്രീകരണം നീണ്ട് പോകുകയാണ്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X