പൂമാല അണിഞ്ഞ് പൃഥ്വിരാജും സുപ്രിയയും, ഹാപ്പി മാരീഡ് ലൈഫ് എന്ന് ആരാധകന്‌റെ കമന്‌റ്, വൈറല്‍ ചിത്രം

By Midhun Raj

കോവിഡ് സമയത്ത് പഴയ യാത്രകളുടെ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്. ഇന്ത്യയ്ക്കത്തും വിദേശത്തുമെല്ലാം പോയപ്പോള്‍ എടുത്ത ഫോട്ടോസാണ് പലരും പങ്കുവെച്ചത്. മാലിദ്വീപും സിനിമാതാരങ്ങളുടെ ഇഷ്ട സ്ഥലമാണ്. ബോളിവുഡ് താരങ്ങള്‍ മുതല്‍ മലയാളി താരങ്ങള്‍ വരെ മാലിദ്വീപില്‍ യാത്രകള്‍ പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കുടുംബത്തോടൊപ്പം പൃഥ്വിരാജ് മാലിയിലേക്ക് പോയത്. സിനിമാതിരക്കുകള്‍ ഇല്ലാത്ത സമയത്തായിരുന്നു നടന്റെ യാത്ര.

യോഗാ ചിത്രങ്ങളുമായി ഇന്ത്യന്‍ സെലിബ്രീറ്റിസ്, ഫോട്ടോസ് കാണാം

മാലിദ്വീപില്‍ നിന്നുളള ചിത്രങ്ങള്‍ പൃഥ്വിരാജിനൊപ്പം അന്ന് സുപ്രിയയും സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തു. പൃഥ്വിയും അല്ലിയും ഒരുമിച്ചുളള നിമിഷങ്ങളാണ് സുപ്രിയ ക്യാമറയില്‍ പകര്‍ത്തിയത്. അതേസമയം മാസങ്ങള്‍ക്ക് ശേഷം മാലിദ്വീപ് യാത്രയുടെ ഒരു ഓര്‍മ്മചിത്രം പങ്കുവെച്ച് വീണ്ടും എത്തിയിരിക്കുകയാണ് സുപ്രിയ.

ഇത്തവണ പൃഥ്വിക്കൊപ്പം പൂമാല അണിഞ്ഞ്

ഇത്തവണ പൃഥ്വിക്കൊപ്പം പൂമാല അണിഞ്ഞ് നില്‍ക്കുന്നൊരു ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. അതേസമയം നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. പതിവ് പോലെ പൃഥ്വിയുടെയും സുപ്രിയയുടെയും ഈ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പൂമാലയിട്ടുനില്‍ക്കുന്ന പൃഥ്വിയെയും സുപ്രിയെയും കണ്ട് ഹാപ്പി മാരീഡ് ലൈഫ് എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

സിനിമാതിരക്കുകള്‍ കഴിഞ്ഞാല്‍ യാത്രകള്‍ക്കായി

സിനിമാതിരക്കുകള്‍ കഴിഞ്ഞാല്‍ യാത്രകള്‍ക്കായി എപ്പോഴും സമയം കണ്ടെത്താറുണ്ട് പൃഥ്വിയും സുപ്രിയയും. വിദേശ രാജ്യങ്ങളിലേക്കാണ് ഇരുവരും യാത്രകള്‍ പോവാറുളളത്. കോവിഡ് സാഹചര്യമായതുകൊണ്ടാണ് യാത്രകള്‍ കുറഞ്ഞത്. 2011ല്‍ വിവാഹിതരായവരാണ് പൃഥ്വിരാജും സുപ്രിയയും. 2014ലാണ് അലംകൃത ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. പൃഥ്വിക്കൊപ്പം നിര്‍മ്മാതാവായി സുപ്രിയയും സിനിമാരംഗത്തേക്ക് എത്തി.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ സിനിമകളെല്ലാം

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ സിനിമകളെല്ലാം സുപ്രിയയുടെ മേല്‍നോട്ടത്തിലാണ് ഒരുങ്ങിയത്. നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളാണ് ഇവരുടെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയത്. ഇവയ്ക്ക് പുറമെ അണിയറയില്‍ ഒരുങ്ങുന്ന ചില പുതിയ സിനിമകളും പൃഥ്വിരാജ് നിര്‍മ്മിക്കുന്നു. അതേസമയം മലയാളത്തില്‍ കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് പൃഥ്വിരാജ് സുകുമാരന്‍.

കോള്‍ഡ് കേസ് റിലീസ് ചെയ്ത ശേഷവും മറ്റു

കോള്‍ഡ് കേസ് റിലീസ് ചെയ്ത ശേഷവും മറ്റു സിനിമകളുടെ തിരക്കുകളിലാണ് നടന്‍. ലോക്ഡൗണിന് ശേഷം അടുത്തിടെയാണ് ഭ്രമം എന്ന ചിത്രത്തിന്‌റെ സെറ്റില്‍ പൃഥ്വി എത്തിയത്. ഭ്രമം ലൊക്കേഷനില്‍ നിന്നുളള ഒരു ചിത്രം പങ്കുവെച്ചാണ് വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ വിവരം സൂപ്പര്‍താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Recommended Video

Prithviraj and Dulquer's friendly chat in Instagram | FIlmiBeat Malayalam
അഭിനയത്തിനൊപ്പം സംവിധായകനായുളള

അഭിനയത്തിനൊപ്പം സംവിധായകനായുളള രണ്ടാമത്തെ ചിത്രത്തെ കുറിച്ചും പൃഥ്വി അറിയിച്ചു. മോഹന്‍ലാലിനെ നായകനാക്കിയുളള ബ്രോ ഡാഡി ഒരു ഫണ്‍ ചിത്രമായിരിക്കുമെന്നാണ് പൃഥ്വി പറഞ്ഞത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ കോവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ കഴിയുന്ന സിനിമയായതിനാല്‍ ഉടന്‍ തുടങ്ങുമെന്നും നടന്‍ അറിയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ് ബ്രോ ഡാഡി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X