'കിട്ടിയത് രണ്ട് മാലാഖ കുഞ്ഞുങ്ങളെ, ഒരാളെ ദൈവം തിരിച്ചെടുത്തു, ഫോട്ടോപോലുമില്ല'; ഡിംപിളിന്റെ കെസ്റ്റർ ഇതാണോ?

ബാലതാരമായി സിനിമയിൽ എത്തിയപ്പോൾ മുതൽ ഡിംപിൾ റോസും കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരാണ്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ഡിംപിൾ യുട്യൂബ് ചാനലുമായി സജീവമാണ്.

പാചകം, വീട്ടുവിശേഷങ്ങൾ, വ്ലോ​ഗുകൾ തുടങ്ങിയവയാണ് ഡിംപിളിന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു ആൺകുഞ്ഞാണ് ഡിംപിളിനുള്ളത്. അടുത്തിടെയാണ് മകൻ കെൻഡ്രിക്കിന്റെ രണ്ടാം പിറന്നാൾ ഡിംപിളും കുടുംബവും ആഘോഷിച്ചത്. പാച്ചുവെന്ന് ഓമനപ്പേരുള്ള കെൻഡ്രിക്കിന് ഡിംപിളിന് എന്ന പോലെ ആരാധകരുണ്ട്. ​

ഗർഭിണിയായിരുന്നപ്പോഴും ഡിംപിൾ യുട്യൂബ് ചാനലുമായി സജീവമായിരുന്നു. എന്നാൽ ഒരു ദിവസം പെട്ടന്ന് ഡിംപിൾ സോഷ്യൽമീഡിയിൽ നിന്നും അപ്രത്യക്ഷമായി. മാസങ്ങളോളം ഡിംപിളിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് താരം തന്നെയാണ് ​ഗർഭകാലത്തുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചു. ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടും ഒരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചും ഡിംപിൾ വെളിപ്പെടുത്തിയത്.

Dimple Rose

കെസ്റ്ററായിരുന്നു ഡിംപിളിന് പിറന്ന മറ്റൊരു മകൻ. പക്ഷെ പ്രസവിച്ച് മണിക്കൂറുകൾക്കകം ആ കുഞ്ഞിനെ ഡിംപിളിന് നഷ്ടപ്പെട്ടു. കണ്ണ് നിറച്ച് കാണാൻ പോലും ഡിംപിളിന് സാധിച്ചില്ല. ഒരാൾ ഈ ലോകത്ത് നിന്നും പോയപ്പോൾ മറ്റെയാൾ അത്യാസന്ന നിലയിലായിരുന്നു. മാസങ്ങളോളമുള്ള പ്രാർത്ഥനയുടെ ഫലമായാണ് പാച്ചുവിനെ ഡിംപിളിന് കിട്ടിയത്.

എത്രയൊക്കെ സന്തോഷിക്കേണ്ട നിമിഷങ്ങൾ വന്നാലും കെസ്റ്ററിന്റെ വേർപാട് ഉണ്ടാക്കിയ മുറിവ് ഒരു കാലത്തും ഉണങ്ങില്ലെന്നാണ് ഡിംപിൾ പറയാറുള്ളത്. രണ്ട് മക്കളേയും ഒരുമിച്ച് വളർത്തുന്നതിനെ കുറിച്ചും സ്നേഹിക്കുന്നതിനെ കുറിച്ചും ഓമനിക്കുന്നതിനെ കുറിച്ചും തനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നുവെന്ന് ഡിംപിൾ പറഞ്ഞിട്ടുണ്ട്.

എന്നാൽ ഒരു ഫോട്ടോപോലും മക്കളെ ചേർത്ത് നിർത്തി പകർത്താൻ ഡിംപിളിന് ആയില്ല. ഇപ്പോഴിതാ ഡിംപിളിന് വേണ്ടി തസ്നി ഷാൻ എന്ന കലാകാരി ചെയ്ത്കൊടുത്ത ഫോട്ടോയാണ് വൈറലാകുന്നത്. പാച്ചുവിനെ പോലെ കെസ്റ്ററും ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കും രൂപം എന്നത് കാണിക്കുന്ന ഒരു ഫോട്ടോയാണ് തസ്നി ഡിംപിളിനായി ചെയ്ത് കൊടുത്തിരിക്കുന്നത്.

തസ്നി ഡിജിറ്റൽ വർക്കിലൂടെ ചെയ്ത ഫോട്ടോയിൽ പാച്ചുവിനൊപ്പം ചിരിതൂകി നിൽക്കുന്ന കെസ്റ്ററിനെ കാണാം. 'രണ്ട് മാലാഖ കുട്ടികൾ ഭൂമിയിലേക്ക് വന്നു. അതിൽ നിന്ന് ഒരാളെ ദൈവം തിരിച്ചെടുത്തു. കാരണം... അവർ അത്രയ്ക്കും മനോഹരമായത് കൊണ്ടായിരിക്കാം. കെൻഡ്രിക്കിനെ ഭൂമിയിലാക്കി കെസ്റ്റർ പോയി...'

Dimple Rose

'അവൻ ഇന്നും ജിവിക്കുന്നു.. പാച്ചുവിലൂടെ', എന്ന കുറിപ്പിനൊപ്പമാണ് പാച്ചുവിന്റെയും കെസ്റ്ററിന്റെയും ഫോട്ടോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. അവൻ ദൈവത്തിന്റെ മടിയിൽ ഇരിക്കുന്നുണ്ട്... അതിൽപരം നമുക്ക് എന്ത് വേണം.. മാലാഖ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, കെസ്റ്റർ എന്നും ദൈവത്തിന്റെ പ്രിയപ്പെട്ടവനാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

അടുത്തിടെ ഡിംപിളിന്റെ നാത്തൂൻ ഡിവൈനിന് രണ്ടാമത് ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. തന്റെ കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ കെസ്റ്റർ വീണ്ടും ജന്മമെടുത്തതായിട്ടാണ് തോന്നുന്നത് എന്നാണ് ‍ഡിവൈൻ പറഞ്ഞത്.

ഡിവൈനിന്റെ കുഞ്ഞിനെ കയ്യിൽ വാങ്ങാനും തലോലിക്കാനുമെല്ലാം ആശുപത്രിയിലേക്ക് ഓടി എത്തിയതും ഡിംപിളായിരുന്നു. തനിക്കൊപ്പമുള്ള മകൻ പാച്ചു പിറന്നാൾ ആഘോഷിക്കുമ്പോൾ മനസ് തുറന്ന് സന്തോഷിക്കാൻ പോലും ഡിംപിളിന് കഴിയാറില്ല.

കാരണം അതേ ദിവസം തന്നെയാണ് മറ്റൊരു മകനെ ഡിംപിളിന് നഷ്ടപ്പെട്ടതും. അവസാനമായി കെസ്റ്ററിനെ ഒരു നോക്ക് കാണാനും ഡിംപിളിന് ആയില്ല. ഗര്‍ഭകാലത്തെ കുറിച്ചും ആശുപത്രിവാസത്തെ കുറിച്ചുമെല്ലാം പറയുന്ന ഡിംപിളിന്റെ വീഡിയോ വൈറലായിരുന്നു. ഇന്ന് ഡിംപിളിന് ആശ്വാസം പാച്ചുവിന്റെ കളിയും ചിരിയും കൊഞ്ചലുമാണ്.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X