For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ

  |

  തമിഴ് സ്വദേശിയാണെങ്കിലും മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട നടനാണ് ബാല. നായകനായും വില്ലനായും തിളങ്ങി നില്‍ക്കുകയാണ് താരം. ഈ ലോക്ഡൗണ്‍ നാളുകളില്‍ തന്റെ സ്വത്തില്‍ എഴുപത് ശതമാനത്തോളം നഷ്ടം വന്നതിനെ കുറിച്ച് ബാല പറഞ്ഞ വാക്കുകള്‍ തരംഗമായി മാറിയിരുന്നു. ഇത് മാത്രമല്ല യൂട്യൂബ് ചാനലിലൂടെ രസകരമായ പല വെളിപ്പെടുത്തലുകളും താരം നടത്തി.

  ഗായിക അമൃതയുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ അറിയാനാണ് പലരും കാത്തിരിക്കുന്നത്. അതുപോലെ രണ്ടാമതൊരു വിവാഹം കഴിക്കുമോ എന്നുള്ള ചോദ്യത്തിനും ഒരു അഭിമുഖത്തില്‍ ബാല വ്യക്തമായ ഉത്തരം പറഞ്ഞിരുന്നു. ബാലയുടെ ഈ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ആരാധകരിപ്പോള്‍.

  ബാല വിവാഹിതനാവാന്‍ പോവുന്നു എന്ന വാര്‍ത്തകകളെ കുറിച്ച് ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്ന് പറഞ്ഞത്. തന്റെ ജീവിതത്തിലെ നല്ല മൂഹുര്‍ത്തങ്ങള്‍ വരാന്‍ പോവുന്നുണ്ട്. നല്ല പ്രൊപ്പോസല്‍സ് ഉണ്ട്. എവിടെയൊക്കെയോ പോയി ഷൂട്ടിങ്ങിന്റെ തിരക്കുകളില്‍ നിന്നും തിരിച്ച് വരുമ്പോള്‍ വീട്ടില്‍ സ്‌നേഹം നിറഞ്ഞ് നില്‍ക്കണം. അത്രയേ എനിക്കുള്ളു. കഴിക്കാന്‍ ഭക്ഷണം കിട്ടിയില്ലെങ്കിലും സ്നേഹവും സമാധാനവും മാത്രം മതിയെന്നാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി.

  ഇപ്പോഴും വിവാഹ ജീവിതത്തിലുള്ള വിശ്വാസമൊന്നും പോയിട്ടില്ല. പക്ഷേ പേടിയുണ്ട്. എല്ലാം ദൈവത്തിന്റെ കൈയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇനിയും വിവാഹത്തെ കുറിച്ച് ഒരു ചിന്ത ഉണ്ടായാല്‍ അതെന്തായാലും നിങ്ങളെ എല്ലാവരെയും അറിയിച്ചിട്ടേ ചെയ്യുകയുള്ളു. അന്തസ്സായി തന്നെ വിവാഹം നടത്തുമെന്നും ബാല അഭിമുഖത്തില്‍ വെൡപ്പെടുത്തിയിരുന്നു. ഇതോടെ പ്രമുഖ നടിമാരുടെ പേരിനൊപ്പം പ്രചരിച്ച പല ഗോസിപ്പുകള്‍ക്കും അവസാനമായി. മാത്രമല്ല ആരാധകരുടെ വലിയ സ്‌നേഹമാണ് ബാലയ്ക്കിപ്പോള്‍ ലഭിക്കുന്നത്.

  വിവാഹത്തെ കുറിച്ച് പറയുന്ന വീഡിയോയ്ക്ക് താഴെ ആശംസകള്‍ അറിയിച്ചും പിന്തുണ ഉണ്ടാവുമെന്നും പറഞ്ഞാണ് ആരാധകരെത്തുന്നത്. ഒരുപാട് വൈകി പോയി. ഈ തീരുമാനം കുറച്ച് കൂടി മുന്നേ എടുക്കാമായിരുന്നു. എങ്കിലും സാരമില്ല. കല്യാണത്തിന് സമ്മതിച്ചത് തന്നെ വലിയ കാര്യമാണ്. ബാലയ്ക്ക് നല്ലൊരു കുടുംബം ഉണ്ടാവട്ടേ. എന്നൊക്കെയാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ഇനിയും നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കേണ്ടെന്നുമൊക്കെ കമന്റുകളില്‍ ആരാധകര്‍ പറയുന്നു.

  ബിലാലിന്റെ വരവറിയിച്ച് ബാല | FilmiBeat Malayalam


  ഇത് മാത്രമല്ല മമ്മൂട്ടിയുടെ ബിലാല്‍ എന്ന സിനിമയെ കുറിച്ചുള്ള താരത്തിന്റെ അഭിപ്രായത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 'ബിലാല്‍ എന്ന ഒറ്റ സിനിമയ്ക്ക് വേണ്ടി നൂറ് പടം വിടാനും ഞാന്‍ തയ്യാറാണ്. പ്രിവ്യൂ ഷോ കാണാതെ പക്ക ലോക്കല്‍ തിയേറ്ററില്‍ പോയിട്ടേ സിനിമ കാണുകയുള്ളു എന്ന് കൂടി ബാല പറഞ്ഞിരുന്നു. ഇതിനും വലിയ കൈയടിയാണ് ലഭിച്ചത്. ബിലാൽ കാണാന്‍ തങ്ങളും റെഡിയാണെന്നാണ് ഫാന്‍സ് പറയുന്നത്.

  Read more about: bala ബാല
  English summary
  Fans Are Eagerly Waiting For Amrutha Suresh's Ex-husband Actor Bala's Second Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X