താരപുത്രിയെ കാണാത്തതിലുള്ള നിരാശയുമായി ആരാധകര്‍, ഡോക്ടറാവാനുള്ള തിരക്കിലാണോ മീനൂട്ടി?

ദിലീപ്-കാവ്യ മാധവന്‍ കുടുംബത്തില്‍ ഏറ്റവും വലിയ സന്തോഷങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് മീനാഷിയ്ക്ക് കുഞ്ഞനയിത്തി പിറന്നത്. മലയാളത്തിലേക്ക് വീണ്ടുമൊരു താരപുത്രി കൂടി പിറന്നതിന്റെ ആഘോഷത്തിലായിരുന്നു ആരാധകരും. കുഞ്ഞിന്റെയും കാവ്യയുടെയും ഒരു ചിത്രം കാണാന്‍ ആരാധകരും കാത്തിരിപ്പിലായിരുന്നു.

എന്നാല്‍ കുഞ്ഞിന്റെ ചിത്രം ഉടനെ പുറത്ത് വിടാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. അതേ സമയം പ്രസവത്തിന് ശേഷമുള്ള കാവ്യയുടെ പുതിയ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഭര്‍ത്താവും നടനുമായ ദിലീപിനൊപ്പം നില്‍ക്കുന്ന കാവ്യയുടെ ഫോട്ടോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് സോഷ്യല്‍ മീഡിയ പേജിലുടെ പുറത്ത് വിട്ടത്. ഇവിടെയും എല്ലാവരും അന്വേഷിച്ചിരുന്നത് മറ്റൊരാളെ ആയിരുന്നു.

ദിലീപ്-കാവ്യ കുടുംബം

ദിലീപ്-കാവ്യ കുടുംബം

കാലങ്ങളോളം ഗോസിപ്പു കോളങ്ങളില്‍ കുടങ്ങി കിടന്നവരായിരുന്നു ദിലീപും കാവ്യ മാധവനും. മഞ്ജു വാര്യരുമായിട്ടുള്ള വിവാഹബന്ധം അവസാനിപ്പിച്ചതോടെ കാവ്യയെ ദിലീപ് വിവാഹം കഴിക്കുകയായിരുന്നു. 2016 നവംബര്‍ 25 നായിരുന്നു ദിലീപ്-കാവ്യ മാധവന്‍ വിവാഹം നടന്നത്. ആരെയും അറിയിക്കാതെ രഹസ്യമാക്കി വെച്ചിരുന്ന വാര്‍ത്ത മലയാളക്കരയെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരുന്നു. അച്ഛന്റെ വിവാഹത്തിന് മുന്നില്‍ നിന്നും നടത്തി കൊടുത്തതുമെല്ലാം മകള്‍ മീനാക്ഷിയായിരുന്നു.

 പുതിയ ചിത്രമെത്തി

പുതിയ ചിത്രമെത്തി

കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ദിലീപ്-കാവ്യ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയത്. പെണ്‍കുഞ്ഞായിരുന്നു ഇരുവര്‍ക്കും ജനിച്ചത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ 28 കെട്ടലും പേരിടല്‍ ചടങ്ങുമായിരുന്നു. കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പുറത്ത് വിട്ട ചിത്രത്തിലൂടെയായിരുന്നു ഇക്കാര്യം പുറംലോകം അറിഞ്ഞത്. കാവ്യയും ദിലീപുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അവിടെയും മീനാക്ഷിയെ ആയിരുന്നു ആരാധകര്‍ അന്വേഷിച്ചിരുന്നത്.

മീനൂട്ടി എവിടെ പോയി?

മീനൂട്ടി എവിടെ പോയി?

ആരാധകര്‍ മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷി പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിന് മുന്‍പില്‍ നിന്ന മീനൂട്ടിയെ പിന്നീട് ഒരു ചടങ്ങിലും പങ്കെടുക്കുന്നത് കണ്ടില്ലായിരുന്നു. അടുത്തിടെ കാവ്യയുടെ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴും മീനൂട്ടിയെ കാണാത്തത് ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇപ്പോള്‍ കുഞ്ഞനിയത്തിയുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളിലും മീനാഷി ഇല്ലായിരുന്നു.

 ഡോക്ടര്‍ മീനാക്ഷിയാണ്

ഡോക്ടര്‍ മീനാക്ഷിയാണ്

മെഡിക്കല്‍ പ്രൊഫഷനോടാണ് മീനാക്ഷിയ്ക്ക് താല്‍പര്യമെന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഡോക്ടര്‍ ആവാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷിയിപ്പോള്‍. ചെന്നൈയിലെ കോളേജിലാണ് താരപുത്രി എംബിബിഎസിന് ചേര്‍ന്നിരിക്കുന്നത്. ഇക്കാര്യം കാവ്യയുടെ അച്ഛനായിരുന്നു മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പറഞ്ഞതിനിടെയിലായിരുന്നു ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ മീനാക്ഷി അടുത്തില്ലെന്നും എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞത്.

 വാവയുടെ പേര്?

വാവയുടെ പേര്?

കോളേജില്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ അവധി കിട്ടാത്തതാവും മീനൂട്ടി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്താതിരുന്നതെന്നും അതല്ലെങ്കില്‍ മീനൂട്ടിയുടെ ചിത്രം പുറത്ത് വരാത്തത് കൊണ്ടാവും ആരാധകര്‍ ഇങ്ങനെ ഓരോന്ന് പടച്ച് വിടുന്നതുമെന്നാണ് സൂചന. ഉടന്‍ തന്നെ കുഞ്ഞുവാവയുടെ ഫോട്ടോ പുറത്ത് വരില്ലെന്നാണ് സൂചന. എന്നാല്‍ മകളുടെ പേര് ദിലീപ് തന്നെ ആരാധകര്‍ക്കായി പങ്കുവെക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതീവ സുന്ദരിയായി കാവ്യ

അതീവ സുന്ദരിയായി കാവ്യ

കാവ്യയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ബേബി ഷവര്‍ പാര്‍ട്ടിയും നടത്തിയത്. അത്രയധികം സന്തോഷത്തിലിരിക്കുന്ന കാവ്യയെ അതിന് മുന്‍പ് ആരും കണ്ടിട്ടുണ്ടാവില്ല. പ്രസവത്തിന് ശേഷവും കാവ്യയുടെ ഭംഗിയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ എടുത്ത ചിത്രത്തില്‍ കേരള സാരിയില്‍ കാവ്യ അതീവ സുന്ദരിയായി തിളങ്ങി നില്‍ക്കുന്ന കാവ്യയായിരുന്നു ഉണ്ടായിരുന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ച് ദിലീപും സന്തോഷത്തിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X