twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടന്റെ അമ്മ പ്രായോഗികമായിചിന്തിക്കുന്ന ഒരു സ്ത്രീയാണ്, കൽപനയുടെ ആ കഥാപാത്രം... കുറിപ്പ് വൈറൽ

    |

    സിനിമ ലോകവും പ്രേക്ഷകരും ഏറെ വേദനവയോടെ കേൾക്കുന്ന പേരാണ് നടി കൽപനയുടേത്. ഇന്നും കൽപനയുടെ കസേര ഇന്നും മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുകയാണ്. ഉൾക്കൊള്ളാൻ പറ്റാത്ത വിയോഗമായിരുന്നു നടിയുടേത്. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തേയും ആരാധകരേയും നടുക്കി കൊണ്ട് നടിയുടെ വിയോഗ വാർത്ത പുറത്ത് വന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു കൽപനയുടെ വിയോഗം.

    ഈ മനുഷ്യരാണ് എന്റെ ആശ്വാസം... തന്റെ പ്രിയപ്പെട്ടവർക്കൊപ്പം കുടുംബവിളക്കിലെ സുമിത്ര...ഈ മനുഷ്യരാണ് എന്റെ ആശ്വാസം... തന്റെ പ്രിയപ്പെട്ടവർക്കൊപ്പം കുടുംബവിളക്കിലെ സുമിത്ര...

    ഇന്ന് കൽപനയുടെ ചരമവാർഷികമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് നീലിമ മേനോൻ എഴുതിയ ഫേസ്ബുക്ക് ‌ പോസ്റ്റാണ്. കൽപ്പനയുടെ പ്രിയപ്പെട്ട് കഥാപാത്രങ്ങളെ കുറിച്ചാണ് പറയുന്നത്. ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലെ കൽപ്പന അവതരിപ്പിച്ച കുട്ടന്റെ അമ്മക്കഥാപാത്രത്തെ കുറിച്ചാണ് നീലിമയുടെ കുറിപ്പിൽ പറയയുന്നത്.

    ഐശ്വര്യ- ധനുഷ് വിവാഹമോചനത്തിൽ മൗനം, ഒന്നും ചെയ്യാൻ കഴിയാതെ രജനികാന്ത്, കാരണംഐശ്വര്യ- ധനുഷ് വിവാഹമോചനത്തിൽ മൗനം, ഒന്നും ചെയ്യാൻ കഴിയാതെ രജനികാന്ത്, കാരണം

     കൽപന

    ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. കൽപനയുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം ബാംഗ്ലൂർ ഡേയ്‌സിലായിരുന്നു. കുട്ടന്റെ അമ്മയിലൂടെ കൽപ്പന തന്നിലേക്ക് ഒരു പുതിയ മുഖം അനാവരണം ചെയ്യുകയായിരുന്നു. പ്രായോഗികമായി ചിന്തിക്കുന്ന ഒരു സ്ത്രീയാണ് കുട്ടൻ്റെ അമ്മ. വിവരക്കേട് ഒട്ടും തന്നെ ഇല്ലാത്ത ഒരു സ്ത്രീ. അപ്രതീക്ഷിതമായി അവരുടെ ഭർത്താവ് എല്ലാം ഇട്ടെറിഞ്ഞ് വീട്ടിൽ നിന്ന് പോകുമ്പോൾ അവർ അതോർത്ത് കരഞ്ഞിരിക്കുകയായിരുന്നില്ല.

    കുട്ടന്റെ അമ്മ

    പകരം, ആ സന്ദർഭത്തെ അവർ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിക്കുന്നു. വാതിൽ പൂട്ടി തൻ്റെ മകൻ കുട്ടനോട് തന്റെ കർമ്മപദ്ധതി പ്രഖ്യാപിക്കുന്ന രംഗം എന്തൊരു രസമാണ്. കൂടാതെ, ഒരു ഗ്രാമത്തിന്റെ പരിധിയിൽ നിന്ന് ഒരു മഹാനഗരത്തിന്റെ ഭാഗമാകാനുള്ള അവരുടെ പടിപടിയായ രൂപമാറ്റം എന്തൊരു ഇഷ്ടമാണെന്നോ.അവരുടെ ഫ്ലാറ്റ് മേറ്റ്‌സുമായി റമ്മി കളിയും പിസ ഓർഡർ ചെയ്യാൻ കുട്ടനോട് സാധാരണമായി പറയുകയും ചെയ്യുന്ന ആ രംഗം ഒരിക്കലും മറക്കാനാവില്ലല്ലോ.. എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

    മനോജ് കെ ജയൻ

    കൽപനയുടെ ഓർമ പങ്കുവെച്ച് മനോജ് കെ ജയനും എത്തിയിരുന്നു. വ്യക്തമായ നിലപാടുകളിലൂടെ എന്നും സത്യസന്ധമായി സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേതെന്നാണ് മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചത്. നടന്റെ വാക്കുകൾ ഇങ്ങനെ.. ''ഓർമ്മപ്പൂക്കൾ, കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം, മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും,സത്യസന്ധമായ...വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു. ഒരുപാട് സ്നേഹത്തോടെ...നിറഞ്ഞ സ്മരണയോടെ പ്രണാമം'', മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
     സിനിമയിൽ

    1965 ഒക്ടോബര്‍ 5 ന് ജനിച്ച കല്‍പ്പന ബാലതാരമായിട്ടാണ് സിനിമയിൽ എത്തിയത്. ചുരിങ്ങിയ കാലം കൊണ്ട്തെന്നിന്ത്യൻ സിനിമാലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും സജീവമായിരുന്നു, തുടക്കത്തിൽ ഹാസ്യം വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട് കൽപന പിന്നീട് സ്വഭാവ നടിയായും അഭിനയിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ 'ചാര്‍ലി'യാണ് ഒടുവിൽ അഭിനയിച്ച ചിത്രം. ഇതിലെ മേരി എന്ന കഥാപാത്രം ഇന്നും ഏവരുടേയും കണ്ണിൽ നനവു പട‍ർത്തുന്നതാണ്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഡോക്ടർ പശുപതി, പൂക്കാലം വരവായി, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കാബൂളിവാല, ഗാന്ധർവം, പൂച്ചയ്ക്കാരു മണി കേട്ടും, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്, പൈ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്ക്, ചന്ദാമാമ, കണ്ണകി, വിസ്മയത്തുമ്പത്ത്, അത്ഭുതദ്വീപ്, സ്പിരിറ്റ്, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്.

    Read more about: kalpana
    English summary
    Fan Write Up About Kalpana's Bangalore Days Movie Character, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X