ഗിന്നസ് പക്രുവിന്റെ ഫാന്‍സി ഡ്രസ്സ്! തിയറ്ററിലെത്തിയ സിനിമയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണം
വീണ്ടുമൊരു വെള്ളിയാഴ്ച വരുമ്പോള്‍ കൊച്ച് സിനിമകള്‍ കൊണ്ട് തിയറ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്. ഈ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ സിനിമകളില്‍ ശ്രദ്ധേയമായ സിനിമയാണ് ഫാന്‍സി ഡ്രസ്സ്. ഗിന്നസ് പക്രു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം രഞ്ജിത്ത് സ്‌കറിയ ആണ് സംവിധാനം ചെയ്യുന്നത്. നായകനാവുന്നു എന്നതിനൊപ്പം ഫാന്‍സി ഡ്രസിന്റെ പിന്നണിയില്‍ പക്രു മറ്റ് പല മേഖലകളിലുമുണ്ട്.

രഞ്ജിത്ത് സ്‌കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളിയായി പക്രുവുമുണ്ട്. നടനും സംവിധായകനുമായി കഴിവ് തെളിയിച്ച പത്രു ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും ഫാന്‍സി ഡ്രസിനുണ്ട്. സര്‍വ്വ ദീപ്തയുടെ ബാനറില്‍ ഗിന്നസ് പക്രു തന്നെയാണ് ഫാന്‍സി ഡ്രസ് നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കോട്ടയം പ്രദീപ്, ബിജുക്കുട്ടന്‍, ശ്വേത മേനോന്‍, സൗമ്യ മേനോന്‍, കലാഭവന്‍ ഷാജോണ്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീഫ് നായരാണ് ഛായാഗ്രാഹണം. സന്തോഷ് വര്‍മ്മ, ജ്യോതിഷ് ടി കാശി, എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് രതീഷ് വേഗയാണ്.


Click it and Unblock the Notifications











