പക്രു പൊളിയാണ്, സിനിമയ്ക്ക് വേണ്ടിയുള്ള താരത്തിന്റെ മേക്കോവര്‍ വീഡിയോ പുറത്ത്! കഷ്ടപ്പാട് ചില്ലറയല്ല
നായകനായും സംവിധായകനായും മലയാളക്കരയെ അത്ഭുതപ്പെടുത്തിയ ഗിന്നസ് പക്രു നിര്‍മാണത്തിലേക്കും ചുവടുമാറിയിരുന്നു. അങ്ങനെ പക്രുവിന്റെ നിര്‍മാണത്തിലെത്തിയ ആദ്യ സിനിമയാണ് ഫാന്‍സി ഡ്രസ്. ആഗസ്റ്റ് രണ്ടിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം മോശമില്ലാത്ത അഭിപ്രായം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്. രഞ്ജിത്ത് സ്‌കറിയ ആണ് സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടി ഗംഭീര മേക്കവോറായിരുന്നു പക്രു നടത്തിയത്.
ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പക്രു എത്തുന്നത്. അതില്‍ കുട്ടിയാകാന്‍ വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍ വീഡിയോ രൂപത്തില്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി ചില്ലറ കഷ്ടപാടൊന്നുമല്ല താരം ഏറ്റെടുക്കേണ്ടി വന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നുണ്ട്. കഥാപാത്രമാവാന്‍ വേണ്ടി തല മൊട്ട അടിക്കേണ്ടി വന്നിരുന്നു. പിന്നീട് അഞ്ച് മാസത്തെ നീരിഷണത്തിനൊടുവിലാണ് കുട്ടിയുടെ മേക്കോവറിലേക്ക് വന്നത്.

ഇതിനിടെ പല തവണ ലുക്കുകള്‍ മാറ്റി പരീക്ഷിച്ചിരുന്നു. കൊച്ചു കുട്ടിയുടെ പല്ല് പിടിപ്പിക്കുന്നതിന് വേണ്ടി പല തവണ ഡോക്ടറെ കാണാന്‍ പോവേണ്ടി വന്നിരുന്നു. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി മണിക്കൂറുകളാണ് ചെലവഴിക്കേണ്ടി വന്നത്. പുറത്ത് വന്ന മേക്കിംഗ് വീഡിയോയിലാണ് ഒരു സിനിമയ്ക്ക് വേണ്ടി പക്രു നടത്തിയ കഷ്ടപ്പാടുകള്‍ പുറംലോകം അറിയുന്നത്.
ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, കോട്ടയം പ്രദീപ്, ബിജുക്കുട്ടന്‍, ശ്വേത മേനോന്‍, സൗമ്യ മേനോന്‍, കലാഭവന്‍ ഷാജോണ്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീഫ് നായരാണ് ഛായാഗ്രാഹണം. സന്തോഷ് വര്‍മ്മ, ജ്യോതിഷ് ടി കാശി, എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് രതീഷ് വേഗയാണ്. സര്‍വ്വ ദീപ്തയുടെ ബാനറിലാണ് പക്രു ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











