For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഫാമിലി പ്രോബ്ലംസ് വീട്ടിൽ തീർ‌ക്കൂ, വെറുപ്പിക്കല്ലേ'; അനുശ്രീയുടെ 'സിം​ഗിൾ മോം ലൈഫ്' ഫോട്ടോക്കെതിരെ ആരാധകർ!

  |

  സീരിയൽ-സിനിമാ രംഗത്തുള്ള സെലിബ്രിറ്റികളുടെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും താൽപര്യമാണ്. ഒന്നുപോലും ഒഴിവാക്കാതെ സെലിബ്രിറ്റികളിൽ മിക്കവരും അഴരുടെ വിശേഷങ്ങൾ പബ്ലിക്കാക്കി സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുമുണ്ട്.

  സോഷ്യൽമീഡിയ എല്ലാവരിലേക്കും എത്തിയതോടെ സെലിബ്രിറ്റകളുടെ ലൈവ് അപ്ഡേറ്റുകൾ ആരാധകർക്ക് പെട്ടന്ന് അറിയാനും സാധിക്കും. ‌ചില സെലിബ്രിറ്റികൾ‌ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാനായി യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

  Also Read: ​'ഗോപി ചേട്ടൻ‌ കുടുംബത്തിലേക്ക് വന്നതോടെ പിക്ചർ കംപ്ലീറ്റായി'; വല്യേട്ടനൊപ്പമുള്ള ഓണത്തെ കുറിച്ച് അഭിരാമി!

  അടുത്തിടെയായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സീരിയൽ താരം അനുശ്രീയുടെ കുടുംബ വിശേഷങ്ങളാണ്. യുട്യൂബും ഇൻസ്റ്റ​ഗ്രാമും തുറന്നതോടെ അനുശ്രീ തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. അടുത്തിടെയായി‌ അനുശ്രീയുടെ വിവാഹ മോചനം സംബന്ധിച്ചും വലിയ രീതിയിൽ വാർത്തകൾ വരുന്നുണ്ട്.

  അതിനും കാരണം അനുശ്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റ് തന്നെയായിരുന്നു. വിവാഹമോചനത്തെ കുറിച്ചായിരുന്നു പോസ്റ്റ്. ശേഷമാണ് ഭർത്താവിൽ നിന്നും പിരിഞ്ഞ് താമസിക്കുന്ന അനുശ്രീ വാർത്തകളിൽ ഇടം പിടിച്ച് തുടങ്ങിയത്. താരമിപ്പോൾ ഒരു ആൺകുഞ്ഞിന്റെ അമ്മ കൂടിയാണ്.

  Also Read: 'കളി കാര്യമായി'; ബി​ഗ് ബോസ് താരം രമ്യയും സീരിയൽ നടി അൻഷിതയും തമ്മിൽ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത!

  2021ലാണ് അനുശ്രീ വിവാഹിതയായത്. ക്യാമറാമാൻ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്.

  എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനാണ് വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. അനുശ്രീയുടെ വീട്ടുകാർക്ക് വിഷ്ണുവുമായുള്ള ബന്ധത്തിന് താൽപര്യമില്ലായിരുന്നു.

  അതിനാലാണ് അനുശ്രീയും വിഷ്ണുവും രഹസ്യ വിവാഹം നടത്തിയത്. 2005 മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു.

  ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ട് മിനി സ്‌ക്രീനിന്റെ ഇഷ്ടം കവർന്ന താരമാണ് അനുശ്രീ. ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്.

  സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലാണ് അവസാനം അനുശ്രീ അഭിനയിച്ചത്. പ്രകൃതിയെന്നാണ് അനുശ്രീയുടെ യഥാർഥപേര്. മകന് ആരവ് എന്നാണ് അനുശ്രീ പേരിട്ടിരിക്കുന്നത്.

  മകൻ പിറക്കാൻ സമയമടുത്തപ്പോഴാണ് ഭർത്താവ് വിഷണുവിന്റെ അടുത്ത് നിന്നും അനുശ്രീ സ്വന്തം വീട്ടിലേക്ക് പോന്നത്. പിന്നീട് മകൻ പിറന്ന ശേഷം തിരികെ വിഷ്ണുവിന്റെ വീട്ടിലേക്ക് പോയിട്ടില്ല. ​

  ഗർഭകാലത്ത് മൂഡ്സ്വിങ്സ് ഉണ്ടായിരുന്നുവെന്നും അക്കാലത്ത് വിഷണുവിനോട് സംസാരിക്കുന്നത് കുറഞ്ഞുവെന്നും ഇപ്പോൾ ചെറിയ സൗന്ദര്യ പിണക്കങ്ങൾ മൂലം അകന്ന് കഴിയുകയാണെന്നുമാണ് അനുശ്രീ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

  തുടര്‍ന്ന് ഫ്ലവേഴ്സ് ഒരു കോടിയില്‍ എത്തിയ താരം ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ചിലപ്പോള്‍ പരിഹരിക്കപ്പെട്ടേക്കാം അല്ലെങ്കില്‍ വേര്‍പിരിഞ്ഞേക്കുമെന്നും പറയുകയുണ്ടായി. ഇപ്പോഴിതാ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി.

  വിവാഹ ശേഷം നെറുകില്‍ നിറയെ സിന്ദൂരമൊക്കെയായി നാടന്‍ വേഷത്തിലെത്തിയ അനുശ്രീ ഇപ്പോള്‍ അടിമുടി മാറിയ ഒരു ചിത്രവുമായിട്ടാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.

  'ഒരുപാട് നാളുകള്‍ക്ക് ശേഷം സമാധാനത്തോടെ ഒരു ഡ്രൈവിന് പോയി' എന്നാണ് ക്യാപ്ഷന്‍ അനുശ്രീ കൊടുത്തിരിക്കുന്നത്. ക്യാപ്ഷനെക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത് അതിനൊപ്പം കൊടുത്ത ഹാഷ് ടാഗുകളും അുശ്രീയുടെ വേഷവിധാനവുമാണ്. വസ്ത്രധാരണത്തില്‍ കുറച്ചുകൂടെ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ് വന്നവരുണ്ട്.

  'ഓരോ നിമിഷവും ആസ്വദിയ്ക്കുന്നു, സ്വതന്ത്രയായ അഭിനേത്രി, സിംഗിള്‍ മോം' എന്നിങ്ങനെയാണ് അനുശ്രീ കൊടുത്ത ഹാഷ് ടാഗുകള്‍. ഒരുപാട് പേര്‍ അനുശ്രീയുടെ തിരിച്ചുവരവിനെ പ്രശംസിച്ചപ്പോൾ‌ ചിലരൊക്കെ ഉപദേശവുമായി കമന്റ് ബോക്‌സില്‍ എത്തുന്നുണ്ട്.

  'വെറുതെ എന്തിനാണ് കുടുംബ പ്രശ്‌നങ്ങള്‍ ഇങ്ങനെ പരസ്യപ്പെടുത്തുന്നത്. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങള്‍ വീട്ടില്‍ തീര്‍ത്താല്‍ പോരെ. വെറുപ്പിയ്ക്കുന്ന ക്യാപ്ഷനുമായി വരണോ' എന്നൊക്കെയാണ് കമന്റുകള്‍ പോകുന്നത്.

  Read more about: serial
  English summary
  Fans against serial actress Anushree's 'Single Mom Life' photo, latest social media post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X