'കരഞ്ഞ് കലങ്ങിയ കണ്ണുകൾ, കാനഡയിൽ നിന്നും വന്നശേഷം മാറ്റങ്ങൾ '; അമൃതയേയും ഗോപിയേയും കുറിച്ച് കമന്റുകൾ!
ഒരു വർഷം മുമ്പാണ് പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് താൻ സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന വിവരം ഗായിക അമൃത സുരേഷ് സോഷ്യൽമീഡിയ വഴി ലോകത്തെ അറിയിച്ചത്. അന്ന് അത് എല്ലാവർക്കും വലിയൊരു ഞെട്ടലാണ് സമ്മാനിച്ചത്. അതിന് കാരണം ഗോപി സുന്ദറിന്റെ മുൻകാല ജീവിതമായിരുന്നു.
താലികെട്ടിയ ഭാര്യയെയും രണ്ട് ആൺമക്കളെയും ഉപേക്ഷിച്ചാണ് ഗോപി സുന്ദർ ഗായിക അഭയ ഹിരൺമയിക്കൊപ്പം പതിനാല് വർഷത്തോളം ലിവിങ് ടുഗെതർ ജീവിതം നയിച്ചത്. ശേഷം അഭയയുമൊത്തുള്ള ജീവിതം അവസാനിപ്പിച്ചാണ് താരം അമൃത സുരേഷുമായി പ്രണയത്തിലായത്.
അമൃതയുടെ കുടുംബവും ഗോപി സുന്ദറുമായുള്ള പ്രണയത്തിന് പിന്തുണ നൽകിയിരുന്നു. ഭർത്താവ് എന്നാണ് പലപ്പോഴും അമൃത ഗോപി സുന്ദറിനെ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇരുവരും വിവാഹിതരായോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും വേർപിരിഞ്ഞു എന്നുള്ള തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്. അതിന് കാരണം അമൃതയെ ഗോപി സുന്ദർ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തുവെന്നുള്ളതും പ്രണയം പ്രഖ്യാപിച്ച് പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്തുവെന്നുള്ളതുമാണ്.

മാത്രമല്ല എന്തിനും ഏതിനും ഗോപി സുന്ദറിനെ കൂടി സോഷ്യൽമീഡിയയിൽ ടാഗ് ചെയ്യാറുള്ള അമൃത ഇപ്പോൾ അത് ചെയ്യാറില്ല. താരത്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാനും ഗോപി സുന്ദർ എത്തിയിരുന്നില്ല. ഇതെല്ലാം തന്നെയാണ് ഇരുവരേയും സ്ഥിരമായി ഫോളോ ചെയ്യുന്നവരിൽ സംശയങ്ങൾ ഉണ്ടാകാൻ കാരണമായത്.
കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് ഇരുവരും കാനഡ യാത്ര കഴിഞ്ഞ് തിരികെ നാട്ടിലെത്തിയത്. വിദേശത്ത് നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ഇരുവരും ഒരുമിച്ച് ഇതിനോടകം ചെയ്ത് കഴിഞ്ഞു. ഇരുവരുടെയും ബന്ധത്തെ കുറിച്ച് സജീവമായ ചർച്ചകളും വാർത്തകളും വരുന്നുണ്ടെങ്കിലും താരങ്ങൾ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മാത്രമല്ല തങ്ങളുടെ പുതിയ അപ്ഡേഷനുകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പൊതുവെ ഇത്തരം കാര്യങ്ങൾ വരുമ്പോൾ കൃത്യമായി പ്രതികരിക്കാൻ ഇരുവരും മുമ്പൊക്കെ തയ്യാറാകുമായിരുന്നു. എന്നാൽ വേർപിരിഞ്ഞുവെന്നുള്ള വാർത്ത വലിയരീതിയിൽ ചർച്ചയായിട്ടും ഈ വിഷയത്തിൽ മാത്രം ഇരുവരും മൗനം പാലിക്കുകയാണ്.
മകൾക്കും കുടുംബത്തിനും ഒപ്പം പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്റെ സന്തോഷം പങ്കിട്ടപ്പോൾ ഗോപി സുന്ദറിനെ ടാഗ് ചെയ്യുകയോ അദ്ദേഹത്തിനെ മിസ് ചെയ്യുന്നതായോ അമൃത സൂചിപ്പിച്ചിരുന്നില്ല. എന്നാൽ മുഖമൊക്കെ വാടി കണ്ണൊക്കെ കരഞ്ഞ പോലെ ഉണ്ടെന്നും സോഷ്യൽ മീഡിയ കണ്ടെത്തി.

അതുകൊണ്ട് തന്നെ എപ്പോഴും ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് എന്റെ സ്വന്തം, മൈൻ, ഹസ്ബൻഡ് തുടങ്ങിയ ഹാഷ് ടാഗുകളിൽ കുറിപ്പുകളും പോസ്റ്റുകളും ചെയ്യുന്ന അമൃതയ്ക്ക് ഇപ്പോൾ ഇതെന്താണ് സംഭവിച്ചതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. ഗോപി സുന്ദറിന് ഒപ്പം കഴിഞ്ഞ നാല് ആഴ്ചയിൽ അധികമായി അമൃത പോസ്റ്റുകൾ ഒന്നും പങ്കുവെച്ചിട്ടില്ല.
മാത്രമല്ല ഗോപി സുന്ദർ അമൃതയ്ക്ക് ഒപ്പമുള്ള പോസ്റ്റുകളും പങ്കിടുന്നില്ല എന്നുളളതാണ്. അതേസമയം അമൃതയെ പരിഹസിച്ചും നിരവധി കമന്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഗോപി സുന്ദറിനെപ്പോലൊരാളെ ജീവിതത്തിന്റെ ഭാഗമാക്കിയതിനാണ് പലരും അമൃതയെ പരിഹസിക്കുന്നത്. നടൻ ബാലയുമായുള്ള വിവാഹ ജീവിതം തകർന്നതിന് ശേഷം മകൾക്ക് വേണ്ടിയാണ് അമൃത ജീവിച്ചത്.
പത്ത് വർഷത്തോളം സിംഗിൾ ലൈഫായിരുന്നു. അതിന് ശേഷമാണ് ഒരു വർഷം മുമ്പ് മകളുടെ കൂടെ സമ്മതത്തോടെ ഗോപി സുന്ദറിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. തനിക്കൊരു ചേട്ടനെ ലഭിച്ചുവെന്നാണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായതിനെ കുറിച്ച് സഹോദരി അഭിരാമി പറഞ്ഞത്.


Click it and Unblock the Notifications