Just In
- 9 hrs ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 10 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 10 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 11 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
ട്രംപിനെ വെട്ടിത്തുരത്തി ബൈഡന്റെ തുടക്കം; അധികാരത്തിലെത്തി ഒപ്പുവച്ചത് സുപ്രധാന ഉത്തരവുകളില്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ ദിവസം
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഞ്ജുവാര്യർ മുതൽ പൃഥ്വിരാജ് വരെ, എല്ലാവരും സന്തോഷം പങ്കുവെച്ചു, ദിലീപ് വീണ്ടും രക്ഷകനായെന്ന് ആരാധകര്‍
ജനപ്രിയ നായകനായ ദിലീപിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍. ലോക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം നേരത്തെയും വന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു കാര്യങ്ങള്‍ വ്യക്തമായത്. കേരളത്തിലെ തിയേറ്റര്‍ വ്യവസായത്തെ രക്ഷപ്പെടുത്താനായാണ് വിജയ് എത്തുന്നതെന്നായിരുന്നു ദിലീപ് പറഞ്ഞത്. കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മാസ്റ്റര്‍ റിലീസ് ചെയ്‌തേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
അൻപത് ശതമാനം മാത്രമാണ് ആളുകളെ കയറ്റാനാകൂ, പ്രദർശനത്തിന്റെ എണ്ണവും കുറവ്. എന്നാലും എല്ലാവരും കാത്തിരുന്നൊരു ചിത്രം തന്നെ തിയറ്ററുകളിൽ വരുന്നു. ഇത്രയും നാൾ നമ്മളൊക്കെ സങ്കടത്തിലായിരുന്നു. ഇനി ആഘോഷത്തിന്റെ കാലമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ ചെയര്‍മാന്‍ കൂടിയാണ് ദിലീപ്. പ്രതിസന്ധി ഘട്ടത്തില്‍ വീണ്ടും രക്ഷകനായെത്തിയ ദിലീപിനെ അഭിനന്ദിച്ച് വിജയ് ആരാധകരും എത്തിയിരുന്നു. ഫാന്‍സ് പേജുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന കുറിപ്പുകളിലൂടെ തുടര്‍ന്നുവായിക്കാം.

ദിലീപിന് അഭിനന്ദനം
മഞ്ജുവാര്യർ മുതൽ പൃഥ്വിരാജ് വരെയുള്ള സകല സെലിബ്രിറ്റികളും തിയറ്റർ സംഭവുമായി ഫേസ്ബുക്കിൽ പോസ്റ്റിടുന്നു. ഫിയോക്കിന്റെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് മുഖ്യമന്ത്രി വരെ പോസ്റ്റിട്ടിരിക്കുന്നു.തിയറ്റർ പേജൊക്കെ ദിലീപിന് നന്ദി അറിയിച്ചു കൊണ്ട് പ്രതികരിക്കുന്നു. 13 നു മാസ്റ്റർ റിലീസ് കേരളത്തിൽ റിലീസ് ചെയ്യുന്നു. ഫുള്‍ ഹാപ്പി .

ദിലീപിന് അഭിനന്ദനം
മലയാള സിനിമയെ സംബന്ധിച്ചു എത്രയൊക്കെ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായാലും അതൊക്കെ പരിഹരിക്കാൻ ഒരു സംഘടനയും സഘടനയുടെ തലപ്പത്തിരിക്കാൻ കുറച്ചു പേരൊക്കെ ഉണ്ടെങ്കിൽ മലയാള സിനിമക്ക് ഒരുപ്രശ്നവും സംഭവിക്കില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.

ദിലീപിന് അഭിനന്ദനം
ദിലീപ് കേറി ഇടപെട്ട് ഒരു തീരുമാനം എടുത്തപ്പോ ഒരുപാട് വിജയ് ഫാൻസ് കേറി പൊങ്കാല ഇട്ടിരുന്നു,അതിനു കാരണം മറ്റൊന്നുമല്ല, മാസ്റ്റർ തിയറ്ററിൽ തന്നെ കാണാൻ കാത്തിരിയ്ക്കുന്ന ഒരു വലിയ ആരാധക വൃന്ദം വിജയ്ക്കുണ്ട്,ഏതൊരു വിജയ് ഫാനും ദേഷ്യം വരുക സ്വാഭാവികം. പറഞ്ഞ വാക്കും പ്രവൃത്തിയും തിരിച്ചെടുക്കാൻ കഴിയില്ലല്ലോ,പക്ഷെ ഒരു പറ്റം വിജയ് ഫാൻസ് ഇതിന്റെ തീരുമാനം അറിയാൻ കാത്തിരുന്നു .

ദിലീപിന് അഭിനന്ദനം
എന്തുകൊണ്ടാണെന്ന് വച്ചാൽ ദിലീപ് എന്ന വ്യക്തിയ്ക്ക് ഇങ്ങനത്തെ ഘട്ടങ്ങളിൽ എന്ത് ചെയ്യാൻ പറ്റും എന്നു ഉത്തമ ബോധ്യമുള്ളവർ,ഇതിനു മുൻപും പ്രതിസന്ധി സമയത്ത് വിജയ് സിനിമയുടെ റിലീസിന് സഹായിച്ച അതേ ദിലീപിനെ വിശ്വസിച്ച കുറച്ചുപേർ ഇന്നിപ്പോ വിജയ് ഫാൻസ് മാത്രം സന്തോഷിയ്ക്കേണ്ട സമയത്ത് മലയാള സിനിമയ്ക്ക് തന്നെ ഒരുപാട് സന്തോഷം നൽകിയ വാർത്ത,മലയാള സിനിമ ഇന്ഡസ്‌ട്രിയ്ക്കു ഒരു പുത്തൻ ഉണർവും.

ദിലീപിന് അഭിനന്ദനം
റിലീസിനെ സംബന്ധിച്ചു ഒരു ഉറപ്പും, പ്രതീക്ഷയും നൽകാതിരുന്ന അന്നുവരെ ഇങ്ങേരുടെ ഇടപെടൽ കൊണ്ടു ഇത്രയും മാറ്റം വരുത്താൻ പറ്റിയെങ്കിൽ അന്നും ഇന്നും ഇങ്ങേരുടെ മലയാള സിനിമയിൽ ഉള്ള ഹോൾഡ് പ്രശംസിയ്ക്കാതെ തരമില്ല .കൂട്ടത്തിൽ ഇങ്ങേർ ഇപ്പൊ ചെയ്തു തന്ന സഹായം ഒരുപാട് വലുതാണ് എന്നു അംഗീകരിയ്ക്കാനും മടി കാണിയ്ക്കേണ്ടതില്ലെന്നുമായിരുന്നു അമല്‍ പൗലോസ് എന്നയാള്‍ കുറിച്ചത്.