അതെല്ലാം ഡിലീറ്റ് ചെയ്ത് നിവിൻ പോളി, നടന് സംഭവിക്കുന്നതെന്ത്; ഈ പോക്ക് പോയാൽ...; ആശങ്കയിൽ ആരാധകർ
മലയാള സിനിമാ ലോകം അടുത്ത സൂപ്പർതാരമാണ് നിവിൻ പോളി. ടൊവിനോ തോമസ്, ദുൽഖർ സൽമാൻ തുടങ്ങിയ യുവ താരങ്ങളേക്കാളും മുമ്പ് ജനമനസിൽ ഇടം നേടിയ താരം. കോമഡി രംഗങ്ങൾ നിവിനേക്കാൾ നന്നായി ചെയ്യുന്ന യുവ നടൻ ഇപ്പോഴുമില്ല. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി നിവിൻ പോളിക്ക് കരിയറിൽ മോശം സമയമാണ്. എടുത്ത് പറയാൻ ഒരു ഹിറ്റ് നിവിൻ പോളിക്കില്ല. തുടരെ വന്ന പരാജയം, സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ടെന്ന വാദം എന്നിവയെല്ലാം നിവിന്റെ കരിയറിനെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ നിവിൻ പോളിയുടെ കാര്യത്തിലുള്ള ആശങ്ക പങ്കുവെക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിലിൽ നിന്നും നിവിന്റെ തന്റെ പ്രഖ്യാപിച്ച പല സിനിമകളുടെയും പോസ്റ്റർ നീക്കം ചെയ്തിട്ടുണ്ടെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല, ഡോൾബി ദിനേശൻ, ശേഖര വർമ രാജാവ്, താരം, ബിസ്മി സ്പെഷ്യൽ എന്നീ സിനിമകളുടെ പോസ്റ്ററാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും മാറ്റിയത്. ഈ പ്രൊജക്ടുകൾ ഉണ്ടാവില്ലേയെന്നാണ് ആരാധകരുടെ ചോദ്യം. നിവിൻ പോളിയുടെ കരിയർ ഗ്രാഫിലെ സാഹചര്യവും ഇവർ ചർച്ചയാക്കുന്നുണ്ട്.

എല്ലാ നടൻമാരെയും പോലെ അദ്ദേഹം ഒരു മോശം ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. 2017 ൽ സഖാവ്, റിച്ചി തുടങ്ങിയ സിനിമകൾക്ക് ഒപ്പ് വെച്ചതോടെയാണ് ഈ സാഹചര്യമുണ്ടായത്. ഒരു നടനും ഇതുവരെ കണ്ടിട്ടില്ലാത്ത വിജയം നിവിൻ പോളിക്ക് ലഭിച്ചു. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നിവിൻ പോളിയോടുള്ള ആവേശം ഞാൻ കണ്ടതാണ്. എല്ലാവരും നടന്റെ താടിയും കറുത്ത ഷർട്ടും അനുകരിച്ചു. കോളേജ് പരിപാടികളിലെല്ലാം പ്രേമത്തിലെ ഗാനങ്ങൾ ഉണ്ടായിരുന്നു. ആ ഉയർച്ചയും പതനവും പെട്ടെന്നായിരുന്നു. പിന്നീടൊരിക്കലും തിരിച്ച് വരാനായില്ല. ഫിറ്റ്നെസ് ശ്രദ്ധിച്ചില്ല. റോമിയോ വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ റോളുകൾ ഇനി നിവിൻ തേടേണ്ടതുണ്ടെന്നാണ് ഒരു റെഡിറ്റ് യൂസർ കമന്റ് ചെയ്തത്.
അതേസമയം നിവിന്റെ ഒന്നിലേറെ സിനിമകൾ റിലീസ് ചെയ്യാനുണ്ടെന്ന് ചർച്ചയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സർവം മായ എന്ന സിനിമ പൂർത്തിയായി. ഏഴ് കടൽ ഏഴ് മലെെ റിലീസിനൊരുങ്ങുന്നു. ഫാർമയും സ്ട്രീം ചെയ്യാൻ തയ്യാറാണ്. ബേബിഗേൾ പൂർത്തിയായി. ബെൻസിന്റെ ഷൂട്ടിംഗ് നടക്കുന്നു. ബി ഉണ്ണികൃഷ്ണന്റെ സിനിമ പാക്കപ്പിനോട് അടുത്തു. കാമിയോ റോൾ ചെയ്യുന്ന ഡിയർ സ്റ്റുഡന്റ്സിന്റെ ഷൂട്ടിംഗ് പൂർത്തിയായെന്നും ഒരു ആരാധകൻ കമന്റ് ചെയ്തു.

നിവിന്റെ തിരിച്ച് വരവ് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. ഒരു ഹിറ്റ് സിനിമ ലഭിച്ചാൽ വലിയ തിരിച്ച് വരവ് നിവിന് നടത്താനാകും. ഹിറ്റ് സിനിമകൾ ലഭിച്ചെങ്കിലും നിരൂപക പ്രശംസ നേടിയ ഹെയ് ജൂഡ്, മൂത്തോൻ തുടങ്ങിയ സിനിമകൾ നിവിൻ ചെയ്തിട്ടുണ്ട്. പക്ഷെ ആരാധകർ നിവിനിൽ നിന്നും പ്രതീക്ഷിക്കുന്നത് മാസ് സിനിമകളാണ്. കടുത്ത ബോഡി ഷെയിമിംഗ് ഒരു ഘട്ടത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ, നിവിൻ പോളി എന്നിവരുടെ കരിയറിലെ കുതിച്ച് ചാട്ടം ഏവരും പ്രതീക്ഷിച്ചതാണ്. എന്നാൽ ഇവർക്ക് രണ്ട് പേർക്കും കരിയറിൽ വീഴ്ചയുണ്ടായി.


Click it and Unblock the Notifications











