മദ്യപാനം തുടർന്ന് ഒവിയ; ഫോളോവേഴ്സിന് ഉപദേശവും; താങ്കളുടെ കാര്യത്തിൽ ആശങ്ക തോന്നുന്നെന്ന് ആരാധകർ
തമിഴ് ബിഗ് ബോസ് തമിഴിന്റെ ഒന്നാം സീസണിൽ വൻ ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് ഒവിയ. തമിഴ് ബിഗ് ബോസ് ചരിത്രത്തിൽ ഏറ്റവും കൂടതൽ ചർച്ചയായ മത്സരാർത്ഥികളിൽ ഒരാൾ. ഒവിയക്ക് ലഭിച്ച പ്രേക്ഷക പിന്തുണ പലപ്പോഴും അമ്പരപ്പിക്കുന്നതായിരുന്നു. 2017 ൽ തമിഴ്നാട്ടിൽ സോഷ്യൽ മീഡിയയിൽ ഒവിയ ആർമി നിറഞ്ഞ് നിന്നു. നാടകീയമായിരുന്നു ഒവിയയുടെ ബിഗ് ബോസിലെ ദിവസങ്ങൾ. മറ്റ് മത്സരാർത്ഥികളുമായുണ്ടായ പ്രശ്നവും വീട്ടിനുള്ളിൽ അനുഭവിച്ച ഒറ്റപ്പെടലും ഒവിയയുടെ ജനപ്രീതി വർധിപ്പിച്ചു.
എവിക്ഷനിൽ വന്നപ്പോഴെല്ലാം പ്രേക്ഷകർ വോട്ട് നൽകി ഒവിയയെ ഷോയിൽ നിലനിർത്തി. ഒരു ഘട്ടത്തിൽ ആരോഗ്യ പ്രശ്നങ്ങളാൽ ഒവിയ ഷോയിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതമാണ് ഒവിയയുടേത്. താൻ മദ്യപിക്കുന്ന ആളാണെന്ന് നടി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മദ്യപിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഒവിയ.

ടച്ചിംഗ്സ് കഴിക്കുന്ന ഒവിയയെയാണ് ഫോട്ടോയിൽ കാണുന്നത്. മദ്യം ഒഴിച്ച ഗ്ലാസും അടുത്തുണ്ട്. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നാണ് ഫോട്ടോയ്ക്ക് ഒവിയ നൽകിയിരിക്കുന്ന ക്യാപ്ഷൻ. പോസ്റ്റിന് താഴെ നിരവധി പേർ കമന്റുമായെത്തിയിട്ടുണ്ട്. ചിലർ നടിയെ ഉപദേശിക്കുകയും ചെയ്തു. എന്തിനാണിതൊക്കെ, ഈ ശീലം നിർത്തുന്നതാണ് നല്ലത്. സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഒരാളെ വിവാഹം ചെയ്യൂ.
നീ ധൈര്യമുള്ള നല്ല പെൺകുട്ടിയാണ്. എനിക്ക് നിന്റെ കാര്യത്തിൽ ആശങ്കയുണ്ട് എന്നാണ് ഒരാളുടെ കമന്റ്. താൻ മദ്യപിക്കുന്ന ആളാണെന്ന് ഒവിയ അഭിമുഖങ്ങളിൽ തുറന്ന് പറയാറുണ്ട്. താൻ അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് ഒവിയ സംസാരിച്ചിട്ടുണ്ട്. ഡിവോഴ്സിലേക്കൊന്നും പോകാൻ താൽപര്യമില്ല. വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ആത്മവിശ്വാസം ഇപ്പോഴില്ല. സ്വയം സ്നേഹിക്കുന്നു.

നല്ല രീതിയിലാണ് ജീവിതമിപ്പോൾ മുന്നോട്ട് പോകുന്നത്. കാമുകൻ വേണമെന്ന് ഒരു പ്രായത്തിൽ തോന്നും. പക്ഷെ ഇപ്പോൾ അത്തരം തോന്നലുകൾ ഒന്നും ഇല്ല. ഒരു കംഫർട്ട് സോൺ വന്നു. അതിലേക്ക് ആരും വന്നിട്ടില്ല. വന്നാൽ നല്ലതാണ്. വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന് ഒവിയ വ്യക്തമാക്കി. ബിഗ് ബോസിൽ സഹമത്സരാർത്ഥിയായിരുന്ന ആരവിനോടുള്ള പ്രണയം ഒവിയ തുറന്ന് പറഞ്ഞിരുന്നു.
ഈ ബന്ധം ബിഗ് ബോസിനുള്ളിൽ തന്നെ പ്രശ്നമായി. 2020 ൽ ആരവ് മറ്റൊരാളെ വിവാഹവും ചെയ്തു. ബിഗ് ബോസിനെക്കുറിച്ചും ഒവിയ സംസാരിക്കുകയുണ്ടായി. അതൊക്കെ ജീവിതത്തിൽ ഒരിക്കൽ വരുന്ന അനുഭവങ്ങളാണ്. അതിൽ കൂടുതൽ ഒന്നും ഞാനും ആഗ്രഹിച്ചിരുന്നില്ല.
ബിഗ് ബോസ് ഒരു റിയാലിറ്റി ഷോയാണ്. അതിൽ കൂടുതൽ ഒന്നുമില്ല. സിനിമാ ലോകവുമായി ഷോയ്ക്ക് ബന്ധമൊന്നും ഇല്ല. സിനിമാ താരം ആകണമെന്ന് ആഗ്രഹിച്ച് ബിഗ് ബോസിൽ പോകുന്നത് നല്ല തീരുമാനമാണെന്ന് തോന്നുന്നില്ലെന്നും ഒവിയ വ്യക്തമാക്കി. ബിഗ് ബോസിന് ശേഷം ഒവിയക്ക് സിനിമാ രംഗത്ത് തിളങ്ങാൻ സാധിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.


Click it and Unblock the Notifications











