'വിസ്കി... വിസ്കി... ഹായ്..., എന്തൊരു മധുരമായ ശബ്ദമാണ്...'; വൈറലായി വിസ്മയ മോഹൻലാലിന്റെ വീഡിയോ!

മോഹൻലാലിനോടുള്ള സ്നേഹം അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളോടും മലയാളികൾക്കുണ്ട്. പക്ഷെ സിനിമയോടോ അഭിനയത്തോടോ അത്ര താൽപര്യമില്ലാത്തവരാണ് താരത്തിന്റെ രണ്ട് മക്കളും. പ്രണവ് സിനിമയിൽ അഭിനയിക്കാറുണ്ടെങ്കിലും അത് വളരെ വിരളമാണ്. യാത്രകൾക്കും മറ്റുമായി പണം ആവശ്യമായി വരുമ്പോഴാണ് പ്രണവ് അഭിനയിക്കുന്നതും അസോസിയേറ്റായി പ്രവർത്തിക്കുന്നതും. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളുവെങ്കിലും യുവ താരങ്ങൾക്കിടയിൽ നല്ലൊരു ഫാൻ ബേസ് പ്രണവിനുണ്ട്.

പൊതുവെ താരപുത്രന്മാർ അച്ഛനാന്മാരുടെ വഴിയെ അഭിനയത്തിലേക്ക് വരികയും പിന്നീട് താരമായി വളർന്ന് സ്റ്റാർഡം ആസ്വദിക്കുന്നവരുമാണ്. എന്നാൽ ആളും ആരവവുമാണ് പ്രണവിനെ ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നവയിൽ ചിലത്. അതുകൊണ്ട് തന്നെയാണ് സിനിമാ ജീവിതം തുടങ്ങി വർഷങ്ങൾ ഇത്ര കടന്ന് പോയിട്ടും ഇന്നേവരെ ഒരു അഭിമുഖത്തിലും താരം പ്രത്യക്ഷപ്പെടാത്തത്.

Vismaya Mohanlal

വളരെ വിരളമായി മാത്രമാണ് താൻ നായകനായ സിനിമകളുടെ ഓഡിയോ ലോഞ്ചിൽ പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അന്നാകട്ടേ ഒന്നോ രണ്ടോ വാക്കുകൾ മാത്രം സംസാരിച്ച് അവസാനിപ്പിക്കുകയും ചെയ്തു. വളർന്നതെല്ലാം ചെന്നൈയിലായതുകൊണ്ട് തന്നെ മലയാളം എഴുതാൻ പ്രണവിന് കൃത്യമായി അറിയില്ലെങ്കിലും ഇന്നേവരെ ചെയ്ത സിനിമകൾക്കെല്ലാം പ്രണവ് തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രണവിന്റെ ശബ്ദം പ്രേക്ഷകർക്ക് സുപരിചിതമാണ്.

ആദി എന്ന സിനിമയിൽ ജിപ്സി വുമൺ എന്നൊരു ​ഗാനം പ്രണവ് ആലപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രണവിനെപ്പോലെ മലയാളികൾക്ക് അത്ര സുപരിചിതയല്ല മോഹൻലാലിന്റെ മകൾ വിസ്മയ. വളരെ വിരളമായി ചില ഫങ്ഷനുകൾക്ക് കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമാണ് വിസ്മയ ക്യാമറ കണ്ണുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.

മുതിർന്നശേഷം വിദേശത്താണ് വിസ്മയ പഠിച്ചതും ജീവിതം ചിലവഴിക്കുന്നതും. അച്ഛനെപ്പോലെ സകലകലവല്ലഭയായ വിസ്മയ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യം വരയും എഴുത്തും യാത്രകളുമാണ്. യാത്രകളിൽ മിക്കപ്പോഴും കൂട്ട് സഹോദരൻ പ്രണവ് തന്നെ. സോഷ്യൽമീഡിയയിൽ ആക്ടീവാണെങ്കിലും സ്വന്തം ചിത്രങ്ങളെക്കാൾ കൂടുതൽ തന്റെ പെറ്റ്സിന്റെ ചിത്രകളും തന്റെ കലാ സൃഷ്ടിക്കളുമാണ് വിസ്മയ പങ്കിടാറുള്ളത്.

ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയാണ് മായ എന്ന് വിളിപ്പേരുള്ള വിസ്മയ. യാത്രകളിലും മറ്റുമെല്ലാം എഴുതിവെച്ച കവിതകളുടെ സമാഹാരമാണ് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്. ഇപ്പോള്‍ അതിന്റെ രണ്ടാം പതിപ്പ് എഴുതുന്ന തിരക്കിലാണ് താരപുത്രി. അതിനൊപ്പം യാത്രകളും വരകളുമൊക്കെയുണ്ട്. ഇപ്പോഴിതാ വിസ്മയയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്.

Vismaya Mohanlal

താരപുത്രിയുടെ പെറ്റായ നായക്കുട്ടി വിസ്കിയാണ് വീഡിയോയിലുള്ളത്. നായക്കുട്ടിയെ വിസ്മയ കൊഞ്ചിക്കുന്നതും വീഡിയോയിൽ കേൾക്കാം. ആദ്യമായാണ് വിസ്മയയുടെ ശബ്ദം ആരാധകർ കേൾക്കുന്നത്. ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മമയുടേത് എന്നാണ് വീഡിയോ വൈറലായതോടെ ആരാധകർ ചോദിക്കുന്നത്. പുറം കാഴ്ച കണ്ടിരിക്കുന്ന നായക്കുട്ടിയെ പേര് വിളിച്ച് ഓമനിച്ച് അടുത്തേക്ക് വിളിക്കാൻ ശ്രമിക്കുകയാണ് വിസ്മയയെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.

രണ്ട് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് വിസ്മയയ്ക്ക് ഇൻസ്റ്റ​ഗ്രാമിലുണ്ട്. യാത്രയില്‍ താന്‍ ഏറ്റവും അധികം മിസ് ചെയ്യുന്നത് വീട്ടുകാരെയും തന്റെ പെറ്റ് ഡോഗിനെയുമാണെന്ന്
അടുത്തിടെ ബ്ലോഗറായ തന്റെ സഹയാത്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിസ്മയ പറഞ്ഞിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും അച്ഛന്റെയും ചേട്ടന്റെയും സിനിമകളെല്ലാം വിസ്മയ കാണുകയും അഭിപ്രായങ്ങൾ കൃത്യമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്.

അടുത്തിടെ പ്രണവിന്റെ വർഷങ്ങൾക്കുശേഷം എന്ന സിനിമ റിലീസായപ്പോൾ ചിത്രം രണ്ടുവട്ടം കണ്ടെന്നും ഏറെ മനോഹരമായ സിനിമയാണെന്നും വിസ്മയ കുറിച്ചിരുന്നു. പ്രണവ് മോഹൻലാലിനെ ടാഗും ചെയ്തിരുന്നു.

അടുത്തിടെ അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹം സാധിച്ചുകൊടുത്ത വിസ്മയയുടെ വീഡിയോ വൈറലായിരുന്നു. ഇഷ്ടഗായകന്റെ സംഗീതപരിപാടി കാണാനെത്തി ആവേശം കൊണ്ട് തുള്ളിച്ചാടുന്ന സുചിത്ര മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വിസ്മയ തന്നെയായിരുന്നു.

More from Filmibeat

Read more about: vismaya mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X