സംവിധായകൻ രാജമൗലിയുമായി പ്രഭാസും അനുഷ്കയും പിണങ്ങാൻ കാരണം? താരങ്ങളുടെ മൗനം ചർച്ചയാവുന്നു

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള സംവിധായകനാണ് എസ്.എസ്. രാജമൗലി. തെലുങ്കിലാണ് അദ്ദേഹം സജീവമെങ്കിലും രാജമൗലിയുടെ സിനിമകൾ ദേശം- ഭാഷ വ്യത്യാസമില്ലാതെ ചർച്ചയാവാറുണ്ട്. ഭൂരിഭാഗം ചിത്രങ്ങളും തെലുങ്ക് സിനിമാ ലോകത്തിന് അപ്പുറത്ത് കാഴ്ചക്കാരേയും നേടാറുമുണ്ട്. അതിനാൽ തന്നെ രാജമൗലി ചിത്രങ്ങൾക്കായി ടോളിവുഡ് പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് സിനിമ ലോകം ഒന്നടങ്കമാണ് കാത്തിരിക്കുന്നത്.

2001 ൽ പുറത്ത് ഇങ്ങിയ സ്റ്റുഡന്റ് നമ്പർ 1 എന്ന ചിത്രത്തിലൂടെയാണ് എസ്.എസ്. രാജമൗലി സ്വതന്ത്ര സംവിധായകനാവുന്നത്. സിംഹാദ്രി, ഛത്രപതി, മഗധീര, ബാഹുബലി തുടങ്ങിയവായാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. പ്രഭാസ്, ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ രാജമൗലിയുടെ സ്ഥിരം നായകന്മാരാണ്. ആദ്യ ചിത്രമായ സ്റ്റുഡന്റ് നമ്പർ 1 ൽ ജൂനിയർ എൻടിആർ ആയിരുന്നു നായകൻ. പിന്നീട് പുറത്ത് ഇറങ്ങിയ പല ചിത്രങ്ങളിലും അദ്ദേഹം നായകനായി എത്തിയിരുന്നു.

ബാഹുബലി

ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട എസ്.എസ്. രാജമൗലിയുടെ ചിത്രമായിരുന്നു ബാഹുബലി. രണ്ട് ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രം പുറത്ത് വന്നത്. പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ ആദ്യ പതിപ്പ് 2015 ൽ ആയിരുന്നു പുറത്ത് വന്നത്. തെലുങ്ക് ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളം ഉൾപ്പടെ ആറു ഭാഷകളിൽ മൊഴി മാറ്റി പ്രദർശിപ്പിച്ചിരുന്നു. 2015 ജൂലൈ 10ന് പ്രദർശനത്തിനെത്തിയ ചിത്രം പത്ത് ദിവസത്തിനുള്ളിൽ 335 കോടി രൂപ കളക്ഷൻ നേടിയിരുന്നു.

ബാഹുബലി രണ്ടാം ഭാഗം

ആദ്യ ഭാഗം ഇറങ്ങി രണ്ട് വർഷത്തിന് ശേഷമാണ് രണ്ടാഭാഗം പുറത്ത് വന്നത്. 2017 ഏപ്രിൽ ആയിരുന്നു ബാഹുബലി : ദ കൺക്ലൂഷൻ റിലീസ് ചെയ്തത്. 4K ഹൈ ഡെഫെനിഷനിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണ് ബാഹുബലി:ദ കൺക്ലൂഷൻ. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ലോകമെമ്പാടും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞു. ആയിരം കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. മികച്ച ജനപ്രിയചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു. ഇന്ത്യൻ സിനിമാ ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ബാഹുബലി രണ്ടാം ഭാഗം.

ഹിറ്റ് കഥാപാത്രം

സംവിധായകൻ എസ് എസ് രാജമൗലിയുടെ മാത്രമല്ല താരങ്ങളായ പ്രഭാസ്, അനുഷ്ക എന്നിവരുടേയും കരിയറിലെ പൊൻതൂവലായിരുന്നു ബാഹുബലി. താരങ്ങളുടെ കരിയറിലെ എക്കാലത്തേയും ഹിറ്റ് ചിത്രമായിരിക്കും ഇത്. സിനിമ പുറത്ത് ഇറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിലെ താരങ്ങളുടെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ബാഹുബലിയ്ക്കും ദേവസേനയ്ക്കും മുകളിൽ മറ്റൊരു കഥാപാത്രം താരങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ആർആർആർ

ബഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍. രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണിത്. പ്രഖ്യാപനം മുതൽ സിനിമയ്ക്കായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ കൂടാതെ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആലിയയയുടെ ആദ്യത്തെ തെന്നിന്ത്യൻ സിനിമയാണിത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2022 ജനുവരി 7 ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്.

മൗനം പാലിച്ചു

കഴിഞ്ഞ ദിവസം ആര്‍.ആര്‍.ആറിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. ട്രെയിലർ സിനിമ കോളങ്ങളിൽ ചർച്ചയായിട്ടുണ്ട് താരങ്ങളെ അഭിനന്ദിച്ച് ടോളിവുഡ് സിനിമ ലോകം രംഗത്ത് എത്തിയിട്ടുണ്ട്. ട്രെയിലർ പങ്കുവെയ്ക്കുകയും രാംചരണിനേയും ജൂനിയര്‍ എന്‍.ടി.ആറിനേയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ആർ ആർ ആർ ചർച്ചയാവുമ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത് പ്രഭാസിന്റേയും അനുഷ്കയുടേയും പ്രതികരണത്തെ കുറിച്ചാണ്. ഇരുവരും സിനിമയെ കുറിച്ചോ ട്രെയിലറിനെ കുറിച്ചോ പ്രതികരിച്ചിട്ടില്ല. ഇത് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. രാജമൗലിയുടെ അടുത്ത സുഹൃത്തുക്കളാണ് പ്രഭാസും അനുഷ്കയും. സംവിധായകനുമായി താരങ്ങൾ പിണക്കത്തിലാണോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ട്രെയിലർ ട്വീറ്റ് ചെയ്യാൻ ഇവർക്ക് സമയമില്ലേ എന്നും പിണക്കത്തിന്റെ കാരണം എന്താണെന്നും ചോദിക്കുന്നുണ്ട്. ബഹുബലിയ്ക്ക് ശേഷമുള്ള പ്രഭാസിന്റെ ആദ്യ ചിത്രത്തിന് ആശംസയുമായി രൗജമൗലി എത്തിയിരുന്നു. കൂടാതെ ഇനി പുറത്ത് വരാൻ പോകുന്ന ആദിപുരുഷിനും ആശംസയുമായി എത്തിയിരുന്നു. പ്രഭാസിന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ആദിപുരുഷ് എന്നായിരുന്നു അദ്ദേഹം സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം പറഞ്ഞത്.

ആശംസ

പ്രഭാസ് ആർആർആർ ടീമനിന് ആശംസ പങ്കുവെച്ചില്ലെങ്കിലും നടന്റെ ഏറ്റവും പുതിയ ചിത്രമായ രാധേശ്യാമിന്റെ സംവിധായകൻ ആശംസയുമായി രംഗത്ത് എത്തിയിരുന്നു.''നിങ്ങളെ ഞങ്ങളുടെ സ്വന്തം എന്ന് വിളിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, പക്ഷേ നിങ്ങൾ ഈ ലോകത്തിന് പുറത്താണ് സാർ. നിങ്ങളെ പോലെ ആർക്കും ചിന്തിക്കാൻ കഴിയില്ല. ജൂനിയർ എൻടിആറും രാം ചരൺ സാറും രണ്ട് ആറ്റം ബോംബുകൾ പൊട്ടിത്തെറിച്ച പ്രകടനങ്ങൾ പോലെയാണെന്നായിരുന്നു അദ്ദേഹം ട്വീറ്റ ചെയ്തത്.

കോടികൾ

റിലീസിന് മുൻപ് തന്നെ ചിത്രം കോടികൾ സ്വന്തമാക്കിയിട്ടുണ്ട്. 450 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. ഇതിനോടകം തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Recommended Video

ആദ്യമായി മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു | FilmiBeat Malayalam
താരങ്ങൾ

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രണം, രൗദ്രം, എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

More from Filmibeat

Read more about: prabhas anushka shetty rrr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X