എല്ലാം ഡിലീറ്റ് ചെയ്തു, പക്ഷെ ആദ്യ വിവാഹഫോട്ടോ മാത്രം വെച്ചു; പോസ്റ്റുമായി നാഗ ചെെതന്യയും...
നടി സമാന്തയും ഫിലിം മേക്കർ രാജ് നിദിമൊരുവും തമ്മിലുള്ള വിവാഹം ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഫാമിലി മാൻ, സിതാഡെൽ എന്നീ പ്രൊജക്ടുകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഫാമിലി മാനിൽ അഭിനയിക്കുന്ന സമയത്ത് സമാന്ത നടൻ നാഗ ചെെതന്യയുടെ ഭാര്യയാണ്. കുറച്ച് കാലത്തിനുള്ളിൽ ഇവർക്കിടയിൽ പ്രശ്നം വന്നു. വെെകാതെ വിവാഹബന്ധം വേർപിരിയുകയും ചെയ്തു. എന്താണ് താരങ്ങൾക്കിടയിൽ പ്രശ്നമായതെന്ന് വ്യക്തമല്ല.
പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് ഇതെന്ന് രണ്ട് പേരും വിവാഹമോചന സമയത്ത് പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് നാഗ ചെെതന്യയുടെ രണ്ടാം വിവാഹം. നടി ശോഭിത ധുലിപാലയെയാണ് നാഗ ചെെതന്യ ജീവിത പങ്കാളിയാക്കിയത്. ഈ വർഷം ഡിസംബറിൽ സമാന്തയും രാജിനൊപ്പം മറ്റൊരു ജീവിതത്തിലേക്ക് കടന്നു.

രണ്ടാം വിവാഹത്തിന് ശേഷവും സമാന്തയുടെ ഇൻസ്റ്റഗ്രാം പേജിൽ ആദ്യ വിവാഹത്തിന്റെ ഫോട്ടോയുണ്ട്. നാഗ ചെെതന്യക്കൊപ്പമുള്ള മറ്റെല്ലാ ഫോട്ടോകളും നീക്കിയെങ്കിലും ഈ ഫോട്ടോ മാത്രം സമാന്ത നീക്കിയിട്ടില്ല. ഇതെന്ത് കൊണ്ടാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഒരുപക്ഷെ സമാന്തയോട് ഈ ഫോട്ടോ വിട്ട് പോയതായിരിക്കാമെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. ഫോട്ടോ നീക്കിയത് കൊണ്ട് കഴിഞ്ഞ കാലം ഇല്ലാതാകുന്നില്ല. രണ്ട് പേരും പക്വമായി പിരിഞ്ഞതാണ്. ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നേയുണ്ടാകില്ലെന്ന് സമാന്തയുടെ ആരാധകർ പറയുന്നു.
മറുവശത്ത് നാഗ ചെെതന്യയുടെ സോഷ്യൽ മീഡിയ പേജും നെറ്റിസൺസ് പരതുന്നുണ്ട്. സമാന്ത വിവാഹിതയായ ദിവസം നാഗ ചെെതന്യ ഒരു ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. നടൻ അഭിനയിച്ച ധൂത്ത എന്ന സീരീസ് പുറത്തിറങ്ങിയിട്ട് രണ്ട് വർഷം തികഞ്ഞതിനോടനുബന്ധിച്ച പോസ്റ്റാണിത്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് നടൻ പോസ്റ്റിൽ എവിടെയും പറയുന്നില്ല. എന്നാൽ സമാന്തയയുടെ നിരവധി ആരാധകർ പോസ്റ്റിന് താഴെ കമന്റിുമായെത്തി.

പലതും പരിഹാസ കമന്റുകളാണ്. സമാന്ത വിവാഹിതയായ ശേഷം തന്നെ എന്തിനാണിങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്ന് പലരും ചോദിക്കുന്നു. 2023 ലാണ് സമാന്തയും നാഗ ചെെതന്യയും വേർപിരിഞ്ഞത്. വർഷങ്ങൾക്ക് ശേഷവും എന്തുകൊണ്ടാണ് ഇവരെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കാത്തതെന്ന ചോദ്യത്തിന് ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രിയുണ്ടാക്കിയ തരംഗമാണ് ഉത്തരം. അത്രത്തോളും ആരാധകർ ഏറ്റെടുത്ത താരജോഡിയായിരുന്നു ഇവർ.


Click it and Unblock the Notifications











