'ഭർത്താവ് എവിടെ?, വളരെ പ്രധാനപ്പെട്ട ഫങ്ഷനായിട്ടും മകൾ മാത്രമെ എത്തിയുള്ളൂ?'; മഞ്ജു പിള്ളയോട് ആരാധകർ!

നാൽ‌പ്പത്തിയേഴുകാരിയായ നടി മഞ്ജു പിള്ള 1992 മുതൽ മലയാള സിനിമയിൽ സജീവമാണ്. ഹാസ്യ കഥാപാത്രങ്ങളും സഹനടി വേഷങ്ങളുമാണ് മഞ്ജു ഏറെയും ചെയ്തത്. ഏത് കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ കഴിവുണ്ടായിട്ടും വേണ്ടത്ര പരി​​ഗണിക്കപ്പെടാതെ പോയ നടിയാണ് മഞ്ജു പിള്ളയെന്ന് സിനിമയെ സ്നേഹിക്കുന്നവർ നിരന്തരം പറയുന്ന കാര്യമാണ്. ഹോമിലെ കുട്ടിയമ്മ റിലീസായ ശേഷം മഞ്ജുവിന്റെ സ്വീകര്യത കുറച്ച് കൂടി വർധിച്ചിട്ടുണ്ട്.

വ്യത്യസ്തമായ കഥാപാത്രങ്ങൾ നിരവധി തേടിയെത്തുന്നുമുണ്ട്. ചിലപ്പോൾ ബി​ഗ് സ്ക്രീനിലെ മഞ്ജുവിനെക്കാൾ കുടുംബപ്രേക്ഷകർക്ക് അടുത്ത് പരിചയം മിനി സ്ക്രീനിലെ മഞ്ജുവിനൊയായിരിക്കും. തട്ടീം മുട്ടീം അടക്കമുള്ള സീരിയലുകളാണ് അതിന് കാരണം. തട്ടീം മുട്ടീം കണ്ടവരെല്ലാം മോഹനവല്ലിയായി മഞ്ജു പിള്ള ജീവിക്കുകയായിരുന്നുവെന്നാണ് പറയാറുള്ളത്.

Manju Pillai

മഞ്ജുവും കെപിഎസി ലളിതയും തമ്മിൽ ഉണ്ടായിരുന്ന കോമ്പിനേഷൻ സീനുകൾ എല്ലാം മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കലാപാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും അഭിനയ ലോകത്തേക്ക് എത്തിയ മഞ്ജു തന്റെ ഒരു സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഇപ്പോൾ.

സമൂഹമാധ്യമങ്ങളിൽ സജീവമായ മഞ്ജു പിള്ള പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. പുതിയൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു പിള്ള. അതിന്റെ പാല് കാച്ചൽ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്നു. തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റിലാണ് മഞ്ജു പിള്ളയുടെ ഇനിയുള്ള താമസം.

മകളും അമ്മയും ഉൾപ്പെടുന്ന അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങായിരുന്നു പാലുകാച്ചൽ. വിളക്കുകൊളുത്തി പാല് കാച്ചിയാണ് തുടക്കം. വീടിന്റെ സ്വീകരണ മുറിയിൽ മഞ്ജുവും മകളും ഉൾപ്പെടുന്ന ഒരു വലിയ കളർ ചിത്രം ഫ്രയിം ചെയ്ത് വെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. വീട്ടിലേക്കു വരുന്ന അതിഥികളെ സ്വീകരിക്കുക ഈ ചിത്രമാണ്. സെറ്റ് സാരിയിൽ മുല്ലപ്പൂവൊക്കെ ചൂടി സുന്ദരിയായിട്ടാണ് മഞ്ജു പിള്ള വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മഞ്ജു വലതുകാൽ വെച്ച് വിളക്കുമായി വീട്ടിലേക്ക് പ്രവേശിക്കുന്നതും മകൾ അമ്മയെ കെട്ടിപിടിച്ചുമ്മ വയ്ക്കുന്നതും മകൾക്ക് കാച്ചിയ പാൽ 'അമ്മ തന്നെ കോരി കൊടുക്കുന്നതും ഉൾപ്പെടെ മനോഹര ദൃശ്യങ്ങളാണ് മഞ്ജു പങ്കുവെച്ച വീഡിയോയിൽ ഉള്ളത്. മനോരമായി ഇന്റീരിയർ ചെയ്തിരിക്കുന്ന ഫ്ലാറ്റ് വളരെ മനോഹരമാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

Manju Pillai

വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന് ആശംസ പറഞ്ഞ് എത്തിയിരിക്കുന്നത്. എന്നാൽ വീഡിയോ വൈറലായതോടെ എല്ലാവരും തിരക്കുന്നത് മഞ്ജുവിന്റെ ഭർത്താവ് സുജിത്ത് എവിടെ എന്നാണ്. വളരെ പ്രധാനപ്പെട്ട ഒരു പരിപാടി കുടുംബത്തിൽ നടന്നിട്ടും ഭർത്താവിന്റെ സാന്നിധ്യം ഉണ്ടായില്ലല്ലോ... പ്രധാനപ്പെട്ട ആൾ എവിടെ എന്നെല്ലമാണ് ആരാധകർ ചോദിക്കുന്നത്.

മാത്രമല്ല ഫ്ലാറ്റിന്റെ ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോയിൽ ഫ്ലാറ്റ് നിറയെ മഞ്ജുവിന്റേയും മകളുടേയും ഫോട്ടോകൾ മാത്രമെയുള്ളുവെന്നും ഭർത്താവ് സുജിത്തിന്റെ ഒരു ഫോട്ടോ പോലും ഇല്ലല്ലോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

ആരാധകരുടെ ചോദ്യങ്ങൾ കൂടിയപ്പോൾ മഞ്ജു മറുപടിയും നൽകി. സുജിത്തേട്ടൻ എവിടെ എന്ന് ചോദിക്കുന്ന ഒരു കമന്റിന് മറുപടിയായി ഷൂട്ട് എന്നാണ് മഞ്ജു പറഞ്ഞിരിക്കുന്നത്. സിനിമാ സീരിയല്‍ നടന്‍ മുകുന്ദന്‍ മേനോനുമായിട്ടുള്ള ആദ്യ വിവാഹം വേർപെടുത്തിയ ശേഷമാണ് മഞ്ജു ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തത്.

മകൾ ദയ വിദേശ പഠനത്തിന് പോയിരുന്നു. മഞ്ജുവിന്റേയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റേയും ഏക മകളാണ് ദയ. അടുത്തിടെയായി സിനിമയും സീരിയലും കൂടാതെ ടി.വി ഷോയിലെ ജഡ്ജായും മഞ്ജു എത്താറുണ്ട്.

Read more about: manju pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X